Generalsecretary
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം – മദ്ധ്യാഹ്നം , അപരാഹ്നം – പ്രഭാതം , മദ്ധ്യാഹ്നം – പ്രദോഷം
6. കൃഷ്ണദ്വൈപായനന് ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന് എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന് എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്ദന്തന് ആര് ?
ഐരാവതം – ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്ക്കുന്നവന് .’ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന് , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്കൊള്ളുകയാല്
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന് , ഗണേശന് , ശിവന് , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന് വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന് ശിവന് , ഭൂമിയുടെ ദേവന് ആദിത്യന് , ജയത്തിന്റെ ദേവന് ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് – കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന് ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്പത്തൂര് നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
‘ഓം നമോ ഭഗവതേ വാസുദേവായ നമ ‘മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന് ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് (‘ഓം നമോ ഭഗവതേ വാസുദേവായ നമ’)
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന് , പുലഹന് , ക്രതു , വസിഷ്ഠന്.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന് , ഹനുമാന് , വിഭീഷണന് , കൃപര്‍ , പരശുരാമന് ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന് ജ്ഞാനമായും , ഹനുമാന് സേവനശീലാമായും , വിഭീഷണന് ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന് അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന് പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്ജ്ജുനന് ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന് ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി …ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം – വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന് , ആദിത്യന്റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന് സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന് പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
* ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?*
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പറഞ്ഞുപഠിപ്പിച്ച ഗുരു. സവര്‍ണ മേല്‍ക്കോയ്മയ്ക്കും, ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ പിറന്ന ശബ്ദം. വിദ്യാലയമാണ് മനുഷ്യനെ ഉത്തമനാക്കാന്‍ വേണ്ടതെന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണ ഗുരുവിന്റെ മഹത് വചനങ്ങൾ
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്‍കുന്നത്.
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.
മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്
വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം
വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.
ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചിലവിട്ടതിനു ദുര്‍വ്യയമായി എന്നും പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്.
അഴിമതി ഇല്ലെന്നും നീതി മാത്രമേ നടക്കൂ എന്നും ജനങ്ങള്‍ക്ക് വിശ്വാസം വരണം. അപ്പോള്‍ എല്ലാവരും ഭരണത്തെ അനുകൂലിക്കും.
മറ്റുള്ളവരെ നിരൂപണം ചെയ്യാന്‍ പഠിച്ചാല്‍ പോരാ നിങ്ങളില്‍ ഓരോരുത്തരും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
പ്രാഥമിക വിദ്യഭ്യാസമെങ്കിലും എല്ലാവര്ക്കും ഉണ്ടായിരിക്കണം. വിദ്യയാണ് ഇരുകാലി മാടുകളെ യഥാര്‍ത്ഥ മനുഷ്യരാക്കിത്തീര്‍ക്കുന്നത്.
ഒരു ദിവസം സ്വർണനാണയങ്ങളുമായി ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഭക്തനോട് “എന്തിനാണ് പൊന്ന്? നമുക്കാവശ്യമില്ല” എന്നായിരുന്നു ഗുരു മൊഴിഞ്ഞത്. എന്നാൽ അയാൾ ആ നാണയങ്ങൾ നേർച്ചപ്പെട്ടിയിൽ ഇട്ട് മടങ്ങുകയായിരുന്നു.
മുപ്പത്തിമുക്കോടി ദേവതകൾ
സനാതനധര്‍മത്തിന്റെ ഭാഷയില്‍ രണ്ടില്ലാത്തവിധത്തില് ഒന്നാണ് ബ്രഹ്മം.
ASSAM RIFLES RECRUITMENT RALLY🌟
TECHNICAL & TRADESMAN
📌18നും 25നും മദ്ധ്യേ പ്രായം ഉള്ള 10th/12th വിദ്യാഭ്യാസ യോഗതയുള്ള ഉദ്ധോഗാർതഥികൾക്ക് ഇൻഡ്യൻ ആർമിയിൽ ആസ്സാം റൈയഫിൽസിലേക്കുള്ള റാലിയിൽ പ്രവേശിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ 2021 ഒക്ടോബർ 25 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
*✒️📚📚ഇതിലേക്കായി കോച്ചിംഗിലേക്കു ദക്ഷിണേന്ത്യയിൽ നിന്നും ഉന്നതവിജയങ്ങൾ നേടികൊടുത്തുകൊണ്ടിരിക്കുന്ന സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ഓൺലൈൻ ക്ലാസ്സും കായിക പരിശീലനം പരിശീലന ക്ലാസുകളും ആരംഭിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്ക് ഉടൻ വിളിക്കുക…
South India’s Leading Training centre, Saradhi Centre For Excellence (SCFE) start live/online coaching admission for Join Indian ARMY -Assam Rifles
Full-fill your dreams through SCFE.
Decide your destiny through SCFE.
For more details and admission
Contact:📞☎️
Visit : https://scfeacademy.com/
20നും 27നും മദ്ധ്യേ പ്രായം ഉള്ള എഞ്ചിനീയറിംഗ് & ബിരുദതാരികൾക്ക് ഇൻഡ്യൻ നേവിയിൽ SSC ഓഫീസർ പദവിയിലേക്ക് പ്രവേശനങ്ങൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ 2021 ഒക്ടോബർ 5 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
*✒️📚📚ഇതിലേക്കായി കോച്ചിംഗിലേക്കു ദക്ഷിണേന്ത്യയിൽ നിന്നും ഉന്നതവിജയങ്ങൾ നേടികൊടുത്തുകൊണ്ടിരിക്കുന്ന സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്ക് ഉടൻ വിളിക്കുക…
South India’s Leading Training centre, Saradhi Centre For Excellence (SCFE) start live/online SSB coaching admission for Join Indian NAVY -SSC OFFICERS ENTRY
Full-fill your dreams through SCFE.
Decide your destiny through SCFE.
For more details and admission
Contact:📞☎️
http://Wa.me/+919847414999
Visit: https://www.scfeacademy.com/
അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു. സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു. സംഹരത്തിന്റെ മൂർത്തിയാണങ്കിലും
ഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു.
അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. പരമാത്മാവിന് മാത്രമേ ഇത്രയും അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു. എല്ലാവർക്കും ആകാംഷയായി.
ത്രിമുർത്തികൾക്കും മുകളിൽ ആരാണ് ?
മഹാവിഷ്ണു പറഞ്ഞു…
ശ്രീകൃഷ്ണനാണ് പരമാത്മാവ് ദശാവതാരത്തിൽ പൂർണാവതാരം. അദ്ദേഹമാണ് കോടാനുകോടി ബ്രഹ്മാന്ധത്തിന്റെ അധിപൻ. അദ്ദേഹം തീരുമാനിക്കണം.
ബ്രഹ്മാവ് ചോദിച്ചു. എവിടെയാണ് അദ്ദേഹം ? എവിടെയാണ് വാസസ്ഥലം?
മഹാവിഷ്ണു പറഞ്ഞു… ഗോലോകം അതുകൊണ്ട് അനന്തകോടി ബ്രഹ്മാന്ധപതിയായ ശ്രീകൃഷ്ണനേ സമീപിക്കാൻ മഹാവിഷ്ണു അദ്ദേഹത്തെ ഉപദേശിച്ചു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു. മഹാവിഷ്ണുവിനും ഉപരിയായി മറ്റൊരു ദേവനെ തനിക്കു പരിചയമില്ലന്നും അതുകൊണ്ട് ശ്രീകൃഷ്ണ സന്നിധിയിലേയ്ക്കുള്ള മാർഗം കാണിച്ചുതരുവാൻ കനിവുണ്ടാകണമെന്നും ബ്രഹ്മാവ് അപേക്ഷിച്ചു.
ബ്രഹ്മാണ്ഡത്തിന്റെ മുകളിൽ ശ്രീവാമനമുർത്തിയുടെ ഇടത്തേ കാലിന്റെ പെരുവിരൽ തട്ടിയുണ്ടായതും ബ്രഹ്മദ്രവം ഒഴുകിവരുന്നതുമായ വഴി അവർക്ക് കാണിച്ചുകൊടുത്തു. മഹാവിഷ്ണുവും അവരുടെ കൂടെ പുറപ്പെട്ടു.
വിഷ്ണുവും ബ്രഹ്മാവും ദേവന്മാരും ജലവാഹനം വഴി ബ്രഹ്മാണ്ഡത്തിനു പുറത്തെത്തി.
അവിടെയെത്തി നോക്കുമ്പോൾ ജലത്തിൽ പന്തുകൾപോലെ പൊങ്ങികിടക്കുന്ന നിരവധി ബ്രഹ്മാണ്ഡങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞു.
അവിടെനിന്നും കോടികണക്കിന് യോജന അകലെ വിരജാനദിയുടെ തീരത്തെത്തി . വിരജാനദിയുടെ കരയിൽ ആയിരം ഫണങ്ങൾഉള്ള ആദിശേഷനേയും ആദിശേഷന്റെ മടിയിൽ ഗോലോകവും അവർക്ക് ദൃശ്യമായി.
പിന്നീട് അങ്ങോട്ട് ശ്രീകൃഷ്ണപാർഷ്വദൻമാരാൽ തടയപ്പെട്ടതുകൊണ്ട് അവർക്ക് പോകാൻ കഴിഞ്ഞില്ല.
ബ്രഹ്മാവും ദേവന്മാരും വന്നവിവരം അന്തപ്പുരത്തിൽ ചെന്ന് അറിയിച്ചപ്പോൾ ചന്ദ്രാനന എന്ന ശ്രീകൃഷ്ണസഖി പുറത്തുവന്ന് അവരോട് ചോദിച്ചു. ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ഏതു ബ്രഹ്മാണ്ഡത്തിൽ നിന്നാണ്. ഞാൻ നിങ്ങൾ വന്ന വിവരം ഭഗവാനെ അറിയിക്കാം. ഈ ചോദ്യം കേട്ട ദേവന്മാർ പകച്ചുനിന്നു.
ഇനിയും ബ്രഹ്മാണ്ഡങ്ങളോ …?
അമ്പരന്നു നില്ക്കുന്ന ദേവന്മാരോടു ചന്ദ്രാനനപറഞ്ഞു. ബ്രഹ്മാണ്ഡങ്ങൾ കോടികണക്കിനുണ്ട് സ്വന്തം വസതിയുടെ പേരുകുടി അറിയാത്ത നിങ്ങൾ വിഡ്ഢി കൾ തന്നെ. ഇതൊക്കെ കേട്ടുകൊണ്ടുനിന്ന മഹാവിഷ്ണു പറഞ്ഞു.
ഏതൊരു ബ്രഹ്മാണ്ഡത്തിൽ ആണോ പൃശ്നീഗർഭൻ അവതരിച്ചത്. വാമനമൂർത്തിയുടെ കാൽ നഖം തട്ടിയുടഞ്ഞ ആ ബ്രഹ്മാണ്ഡത്തിൽ ആണ് ഇവരുടെ വാസം. ഇതുകേട്ട ചന്ദ്രാനന വിഷ്ണുവിനെ അഭിനന്ദിച്ചു. അവർക്ക് പ്രവേശിക്കാൻ അനുമതിനൽകി.
അത്യുൽകൃഷ്ടമായ ഗോലോകത്തിന്റെ അന്തർഭാഗംകണ്ട് അവരെല്ലാം വിസ്മയംപൂണ്ടു. ഗിരിരാജനായ ഗോവർധനം. കോടി കണക്കിന് പശുക്കൾ. കൽപവൃക്ഷങ്ങൾ. ലതാ നികുന്ജങ്ങൾ. ഗോപീജനങ്ങൾ പരമരമണീയമായ വൃന്ദാവനം എന്നിവയെല്ലാം അവർക്ക് കാണാൻ കഴിഞ്ഞു.
വൃന്ദാവനത്തിന്റെ മദ്ധ്യത്തിലായി 3 2 വനങ്ങളോടുകൂടിയ നിജനികുന്ജം എന്നൊരുവള്ളികുടിൽ … അക്ഷയ വടം എന്ന വലിയ ഒരു പേരാൽമരം പടർന്നു പന്തലിച്ചുനിൽക്കുന്നു.
രത്നങ്ങൾ പാകിയതും മുകളിൽ വിതാനിച്ചതുമായ വിസ്തൃതമായ ഒരങ്കണം.
നിജനികുന്ജതിന്റെ മധ്യത്തിലെത്തി ദേവന്മാർ വിനയാന്വി തരായിനിന്നു. അവിടെ ആയിരം ഇതളുകൾ ഉള്ള ഒരുതമാരപൂവും അതിനുമീതെ 8 ഇതളുകൾ ഉള്ള മറ്റൊരു തമാരപൂവും അതിനു മുകളിൽ 3 ചവിട്ടു പടികളുള്ള ഒരു സിംഹാസനവും അവർക്ക് കാണാറായി. ആ ദിവ്യ സിംഹാസനത്തിൽ രാധാദേവിയോട് ഒന്നിച്ചു ഇരുന്നരുളുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു.
മോഹിനിമുതലായ 8 സഖിജനങ്ങളും സുദാമാവ് തുടങ്ങിയ 2 ഗോപസഖാക്കളും അവരെ പരിചരിക്കുന്നു. നീല മേഘവർണ്ണനായി പീതാംബരധാരിയായി, കയ്യിൽ മുരളിയും ധരിച്ച് പുഞ്ചിരിചിരിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണനെകണ്ട് അവർ എല്ലാവരും അവിടെത്തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
എല്ലാവരും നോക്കിനില്‍ക്കെ തന്നെ മഹാവിഷ്ണു അവരുടെ കൂട്ടത്തിൽനിന്നും മുന്നോട്ടുനീങ്ങി ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു. ഉടൻതന്നെ പൂർണ്ണനായ നരസിംഹമൂർത്തിയും സ്വേദാധിപനായ ശ്രീഹരിയും സീതാസമേതനായ ശ്രീരാമനും ദക്ഷിണ എന്ന പത്നിയോടുകൂടി യജ്ഞമൂർത്തിയായ നാരായണനും ആ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു
ഇതെല്ലാം കണ്ട് ആശ്ച്ചര്യംപൂണ്ട ബ്രഹ്മാവും ദേവന്മാരും ശ്രീകൃഷ്ണൻ പരിപൂർണ്ണതമനെന്നറിഞ്ഞു ഭഗവാനേ സ്തുതിച്ചു.
രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങളകുന്ന ചതുഷ്പദത്തേക്കാള്‍ ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില്‍ രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന്‍ ഇടവരുന്നു.
ഓരോരോ ജീവന്റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു…

