എല്ലാവർക്കും ഗുരുദേവനാമത്തിൽ നമസ്കാരം 🙏
വിദ്യയുടെ ലോകത്ത് വഴികാട്ടികളായി നിലകൊള്ളുന്ന സാരഥിയിലെ പ്രിയ അധ്യാപകരെ ഏകോപിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സാരഥി കേന്ദ്ര വനിതാവേദി പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്.നമ്മുടെ മക്കളുടെ പഠനയാത്രയിൽ വെളിച്ചമേകാൻ, അവരുടെ സംശയങ്ങൾക്ക് മറുപടിയാകാൻ, കരുതലോടെ കൈപിടിക്കാൻ.. അധ്യാപകരുടെ ഒരു ഏകീകൃത ഗ്രൂപ്പ് നമ്മൾ രൂപീകരിക്കുന്നു.അറിവ് പകരുന്നത് ഒരു പുണ്യമാണെങ്കിൽ, അത് കൃത്യസമയത്ത് അർഹിക്കുന്നവരിലേക്ക് എത്തിക്കുക എന്നത് നമ്മുടെ കടമയാണ്.
ഇതിലേക്കായി ഓരോ യൂണിറ്റിലുമുള്ള അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ താഴെ പറയുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://forms.gle/BfvTGTv5MtDX7ELz9
നിങ്ങളുടെ അറിവും അനുഭവസമ്പത്തും നമ്മുടെ കുട്ടികൾക്ക് കരുത്താവട്ടെ.ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്…
സ്നേഹപൂർവ്വം ,
പാർവ്വതി അരുൺ പ്രസാദ്
സെക്രട്ടറി
കേന്ദ്ര വനിതാവേദി
ആശംസകളോടെ ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി

