News
മാനവിക സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സാരഥി കുവൈറ്റിന്റെ 20-ാമത് യൂണിറ്റായ സാരഥി ഫഹാഹീൽ വെസ്റ്റ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 1-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് മംഗഫ് സൺറൈസ് റെസ്റ്റോറന്റിൽ നടന്ന പൊതുയോഗത്തിൽ
യൂണിറ്റ് കൺവീനർ വിനോദ് കുമാർ ടി.യുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾക്ക് മുഖ്യ വരണാധികാരി റജി സി. ജെ സത്യവാചകം ചൊല്ലിക്കൊടുത്ത് അധികാരമേൽപ്പിച്ചു.
സാരഥി വൈസ് പ്രസിഡണ്ട് ബിനു എം. കെ അധ്യക്ഷനായിരുന്ന പൊതുയോഗം സാരഥി പ്രസിഡണ്ട് ജിതേഷ് എം. പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ സ്വാഗതവും, ജോയിന്റ് ട്രഷറർ വിനേഷ് വാസുദേവ് നന്ദിയും രേഖപ്പെടുത്തി.
ട്രഷറർ അനിൽ ശിവരാമൻ, ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ്, വൈസ് പ്രസിഡൻ്റ് സിബി പുരുഷോത്തമൻ, വനിതാവേദി ചെയർപേഴ്സൺ ജ്യോതി വിനോദ്, ട്രസ്റ്റ് സെക്രട്ടറി ബിന്ദു സജീവ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ അജി കെ. ആർ, സജീവ് നാരായണൻ, മുൻ പ്രസിഡന്റ് സുരേഷ് കെ, സാരഥിയം ജനറൽ കൺവീനർ ഷാജൻ കുമാർ, സ്പോർട്സ് ജനറൽ കൺവീൻർ മനു കെ മോഹനൻ എന്നിവരും മറ്റ് ഇതര യുണിറ്റ് കൺവീനർമാരായ സുധീഷ് അപ്പുക്കുട്ടൻ, വിജോ കെ വി എന്നിവരും മറ്റു യൂണിറ്റ് ഭാരവാഹികളും മുൻകാല സജീവ പ്രവർത്തകരും ആശംസകൾ അർപ്പിച്ചു.
പുതിയ യൂണിറ്റ് രൂപീകരണത്തിനും, പ്രസ്തുത ചടങ്ങുകൾക്കും സെക്രട്ടറി സൈജു ചന്ദ്രനും, എക്സിക്യൂട്ടീവ് മെമ്പർ ബിജു എം. പി യും നേതൃത്വം നൽകി
ആശംസകളോടെ ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്


സാരഥി കുവൈറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച് സാരഥീയം 2025 ന്റെ വേദിയിൽ ലോഞ്ച് ചെയ്ത സാരഥി സിൽവർ ജൂബിലി സ്കോളർഷിപ്പ് പദ്ധതിയിൽ തിരഞ്ഞെടുത്ത ആദ്യ 2 കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ശിവഗിരി തീർത്ഥാടന വേദിയിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കുന്നു. ഡിസംബർ 30 ന് 11 മണിക്ക് വിദ്യാഭ്യാസ സമ്മേളത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ ജിതേഷ് എം. പി, സിൽവർ ജൂബിലി സ്കോളർഷിപ്പ് ചെയർമാൻ ശ്രീ സുരേഷ് കെ. പി, സിൽവർ ജൂബിലി സ്കോളർഷിപ്പ് ചീഫ് കോർഡിനേറ്റർ ശ്രീ കെ. സുരേഷ്, എന്നിവർ പങ്കെടുക്കും.