ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ കൽപ്പിച്ചനുവദിക്കപ്പെട്ട ശിവഗിരി തീർത്ഥാടനത്തിന്റെ 94-ാം വാർഷികാചരണത്തിന്റെ ഭാഗമായി, ഗുരുദർശന പ്രചാരണാർത്ഥം സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിച്ചുവരുന്ന ഗുരുദേവ സാഹിത്യ മത്സരങ്ങൾ, ഈ വർഷവും ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളായി സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
🌏 ഓൺലൈനായി സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളിലേക്ക് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
📝 രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:
https://forms.gle/M1EswPFGXUBj96st9
🌐 സാരഥി കുവൈറ്റ് വെബ്സൈറ്റ്:
📅 രജിസ്ട്രേഷൻ അവസാന തീയതി: 31/10/2026
📄 മത്സരത്തിന്റെ വിശദമായ നിയമാവലി ഇതോടൊപ്പം നൽകിയിരിക്കുന്ന പി.ഡി.എഫ്. ഫയലിൽ ലഭ്യമാണ്.
📞 കൂടുതൽ വിവരങ്ങൾക്ക്:
▪️ സജീവ് കുമാർ – +965 65905246
▪️ റിനു ഗോപി – +965 50535594
▪️ ജിക്കി സത്യദാസ് – +965 65760337
▪️രാരീഷ് മുരളി – +965 65021938
പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി
സജീവ് കുമാർ
ജനറൽ കൺവീനർ
തീർത്ഥാടനം 2026
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്







സാരഥി കുവൈറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച് സാരഥീയം 2025 ന്റെ വേദിയിൽ ലോഞ്ച് ചെയ്ത സാരഥി സിൽവർ ജൂബിലി സ്കോളർഷിപ്പ് പദ്ധതിയിൽ തിരഞ്ഞെടുത്ത ആദ്യ 2 കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ശിവഗിരി തീർത്ഥാടന വേദിയിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കുന്നു. ഡിസംബർ 30 ന് 11 മണിക്ക് വിദ്യാഭ്യാസ സമ്മേളത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ ജിതേഷ് എം. പി, സിൽവർ ജൂബിലി സ്കോളർഷിപ്പ് ചെയർമാൻ ശ്രീ സുരേഷ് കെ. പി, സിൽവർ ജൂബിലി സ്കോളർഷിപ്പ് ചീഫ് കോർഡിനേറ്റർ ശ്രീ കെ. സുരേഷ്, എന്നിവർ പങ്കെടുക്കും.