Generalsecretary
ഈ കെട്ടിടത്തിനു മൂക്കില്ലല്ലോ..!
മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” അശരണര്‍ക്ക് ഒരു കരുത്തായി, കരുതലായി,കൈത്താങ്ങായി മാറുന്നു.
കോവിഢ് 19 എന്ന മഹാമാരിയില്‍ ലോകം ഒന്നായി ഭയവിഹ്വലരായി വിറങ്ങലിച്ച് നില്ക്കുമ്പോള് ജീവിതത്തിന്റെ സമസ്തമേഖലയിലും പ്രതിസന്ധി നടമാടുമ്പോള്‍ ആശയറ്റ ആലംബഹീനര്ക്കൊപ്പം ഒരു സ്വാന്തനമായി സാരഥി കുവൈറ്റ്.
കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാരഥീയം 2021 ൻറെ റാഫിൾ കൂപ്പൺ ഉദ്ഘാടനം ഗ്രാൻഡ് ഹൈപ്പർ മാർട്ട് റീജിണൽ മാനേജർ ശ്രീ. അയ്യൂബ് ഖാൻ നിർവഹിച്ചു. ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ.ബിജു.സിവി, റാഫിൾ കൂപ്പൺ കൺവീനർ ശ്രീ.അജിത് ആനന്ദ് എന്നിവർ സന്നിഹിതരായിരുന്നു.
22nd Anniversary അതിന്റെ പരിപൂർണ്ണതയിലേയ്ക് എത്തിക്കുവാൻ നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു..
COACHING FOR POSTS OTHER THAN OFFICER’S CADRE- FOR BOYS AND GIRLS
( ARMY , NAVY, AIRFORCE, C I S F, B S F , C R P F, ASSAM RIFLES, SSB, ITBP, R P F, DELHI POLICE, STATE POLICE, EXCISE, CUSTOMS, FIREMAN, FOREST GUARD ETC.)
SCFE COACHING FOR RECRUITMENT RALLY – WRITTEN TEST & PHYSICAL TEST
Exclusive Opportunity for students (male and females with minimum qualification of 10th /12th Standard pass within the age group of 17 1/2 to 23 years (age relaxation applicable for OBC and SC /ST). Aspiring candidates need to prepare for the Physical Efficiency Test and Written Test to ensure success. The huge number of applicants appearing in the Recruitment Rallies have made it very competitive. This reinforces the significance of the aspirants getting proper grooming, professional guidance and exposure to exam skills and technics under an accomplished coaching institution like SCFE which follows a precise methodology of coaching for each cadre, best suited for the applicable written test and Physical Efficiency Test under the able guidance of professional experts.
Once the candidate set his/ her goal and makes up mind to join the Army, Navy, Air force or any of the Paramilitary Forces and prepares to appear for the applicable Selection Test, the best way to enable success is to join the best Coaching Academy which can assist, guide and groom the candidate to accomplish such goal.
SCFE, being one of the best Coaching Academies in Kerala for any Uniformed Services including Paramilitary Forces, has the following specialties, among others:
- Provides to the aspiring students the best of infrastructural facilities, professional insight into the Exam process, regular services of experienced Military experts (Rtd.), practical training, grooming, and guidance with resourceful back-ups to candidates at SCFE;
- Assists candidates to enable them to clear the entrance exam through systematic coaching and training with regular practice tests, typical weekly tests, and model tests through online test facility (where applicable), with special focus on speed, time constraints and avoidance of mixing up of questions;
- Regular physical training under professional supervision, as applicable, with special focus on the timing and other common challenges of physical Efficiency Test;
- Upon completing the written test, SCFE offers special coaching on interviews where applicable, focusing on the Interview technics and self-confidence;
ESSENTIAL INFORMATION
Age Limit: Between 17.5 to23 years [generally] (age relaxation applicable for OBC and SC /ST);
Minimum Qualification: 10th / 12th pass
Selection Process: Physical Efficiency Test, Medical Test & Written Test
How to Apply: Online Application
Exam Schedule: May apply throughout the year for selection in Army, Navy & Air force and various cadres like BSF, CISF, CRPF, RPF, Delhi Police, Coast Guard, Customs etc. as per notification.
Exam Type: Objective type
Exam Centres in Kerala: Cochin, Trivandrum, Kannur
Terms of Salary payment: The selected candidates upon enrolment for training would be entitled to pay and allowances from the date of joining in the applicable pay scale.
SCFE Course Fee: Rs.3000/- Per Month (Physical Training Inclusive)
Duration of SCFE Course: Minimum Two Months (Online Academic Classes are also available along with Offline Classes)
ചാരമംഗലം ഗവ:DVHS ൽ സാരഥി കുവൈറ്റ് ഹസ്സാവി സൗത്ത് യൂണിറ്റിന്റെ സഹായത്തോടെ സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE ) സ്പോൺസർ ചെയ്ത ഹൈടെക് ക്ലാസ്സ് റൂം SCFE ഡയറക്ടർ റിട്ട. കേണൽ എസ് വിജയന്റെ സാന്നിധ്യത്തിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ശ്രീ പി പ്രസാദ് ഉൽഘാടനം ചെയ്തു.
🌟JOIN NDA/NA🌟
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾക്ക് NDA (നാഷണൽ ഡിഫെൻസ് അക്കാദമി)&NA(നേവൽ അക്കാദമി) ലേക്കും പ്രവേശിക്കുവാൻ ഉള്ള ആദ്യ സുവർണ്ണ അവസരം….
2nd Jan 2003 നും 1st Jan 2006 നും ഇടയിൽ ജനിച്ച 10 +2 വിദ്യാഭ്യാസ യോഗതയുള്ള പെൺകുട്ടികളിൽ നിന്നും സെപ്റ്റംബർ 24 മുതൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ 2021 ഒക്ടോബർ 8 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്
*✒️📚📚ഇതിലേക്കായി കോച്ചിംഗിലേക്കു ദക്ഷിണേന്ത്യയിൽ ഉന്നതവിജയങ്ങൾ നേടികൊടുത്ത സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്ക് വിളിക്കുക…
South India’s Leading Training centre, Saradhi Centre For Excellence (SCFE) start live online Entrance Exam Classes & Physical training admission for Join NDA &NA (National Defence Academy &Naval Academy)
Full-fill your dreams through SCFE.
Decide your destiny through SCFE.
For more details and admission
Contact:📞☎️
http://Wa.me/+919847414999
Visit : https://www.scfeacademy.com/
എഡ്യൂക്കേഷണൽ ആന്റ് ചരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റിന്റെ 15-മത് വാർഷിക പൊതുയോഗം 2021 സെപ്റ്റംബർ മാസം 24 വെള്ളിയാഴ്ച ഓൺലൈൻ സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു.
സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ് കെ അദ്ധ്യക്ഷത വഹിച്ച യോഗം,സാരഥി കുവൈറ്റ് പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉൽഘാടനം ചെയ്തു സംസാരിച്ചു . സെക്രട്ടറി ശ്രീ വിനോദ് കുമാർ സി എസ്, ജോ.സെക്രട്ടറി ശ്രീ ബിനുമോൻ എം കെ എന്നിവർ ചേർന്ന് 2020-21 പ്രവർത്തന കാലയളവിലെ വാർഷിക റിപ്പോർട്ടും, ട്രസ്റ്റ് ട്രഷറർ ശ്രീ ലിവിൻ രാമചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം രണ്ടു റിപ്പോർട്ടുകളും യോഗം ഐക്യകണ്ഠേന പാസ്സാക്കി.
ചടങ്ങിൽ വച്ച് സാരഥി സെൻറർ ഫോർ എക്സലൻസിനായി നവികരിച്ച വെബ് സൈറ്റിന്റെ (www.scfeacademy.com) ഉൽഘാടനവും തുടർന്ന് സാരഥിയം 2021 മെഗാഷോയുടെ പ്രമോ വീഡിയോയുടെ പ്രകാശനവും സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ നിർവഹിച്ചു.
വനിതാ വേദി സെക്രട്ടറി ശ്രീമതി പ്രീതാ സതീഷ് ഭദ്രദീപം കൊളുത്തി, കുമാരി നിഹാരിക സുരേഷിന്റെ ദൈവദശകം ആലാപനത്തോടുകൂടി ആരംഭിച്ച വാർഷിക പൊതുയോഗത്തിൽ വൈസ് ചെയർമാൻ ശ്രീ സജീവ്കുമാർ ആർ പ്രവർത്തനകാലയളവിൽ കാലയവനികക്കുള്ളിൽ മറഞ്ഞു പോയ മഹത് വ്യക്തിത്വങ്ങൾക്കും, സാരഥിയിലെയും, ട്രസ്റ്റിലേയും അംഗങ്ങൾ, അംഗങ്ങളുടെ ബന്ധുമിത്രാദികൾ എന്നിവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് അനുശോചനപ്രമേയം അവതരിപ്പിച്ചു.
സാരഥി സെൻറർ ഫോർ എക്സലൻസ് ചെയർമാൻ അഡ്വ.എൻ എസ് അരവിന്ദാക്ഷൻ. സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജു സി വി, സാരഥി വൈസ് പ്രസിഡൻറ് ശ്രീ എൻ എസ് ജയൻ, സാരഥി ട്രഷറർ ശ്രീ റജീഷ് മുല്ലക്കൽ, സാരഥി വനിതാ വേദി സെക്രട്ടറി ശ്രീമതി പ്രീത സതീഷ്, സാരഥി അഡ്വൈസറി ബോർഡ് അംഗം ശ്രീ സി എസ് ബാബു, മുൻ ട്രസ്റ്റ് ജോയിൻ സെക്രട്ടറി ശ്രീ പ്രേംസൺ വി കെ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.
അഡ്വ. രാജേഷ് സാഗർ, ശ്രീ അജി കെ. ആർ, ശ്രീ സുരേഷ് വെള്ളാപ്പള്ളി എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
ജോയിൻറ് സെക്രട്ടറി ശ്രീ ബിനുമോൻ എം കെ സ്വാഗതവും ജോയിൻറ് ട്രഷറർ ശ്രീ മുരുകദാസ് വി. കെ കൃതജ്ഞതയും പറഞ്ഞ യോഗം വൈകിട്ട് 5 മണിക്ക് പര്യവസാനിച്ചു.
എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിര നവീകരണം പൂർത്തിയായ വിവരം ഏവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു. ഇനി മുതൽ സാരഥിയുടെ അഭിമാനമായ സാരഥി സെന്റർ ഫോർ എക്സലൻസ് (SCFE) യുടെ ക്ളാസ്സുകൾ പൂർണ്ണമായും ഈ നവീകരിച്ച ബിൽഡിങ്ങിൽ വച്ചായിരിക്കും തുടർന്ന് പോകുക.
കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ കാരണം നവീകരിച്ച ആസ്ഥാന മന്ദിരത്തിലെ പ്രവർത്തനങ്ങൾ ഗുരുപൂജ അർപ്പിച്ചുകൊണ്ട് ആരംഭം കുറിക്കുയാണ്.
2021 സെപ്റ്റംബർ 16, വ്യാഴാഴ്ചയാണ് ഗുരുപൂജ ചടങ്ങുകൾ നടത്തുന്നത്. ഔദ്യഗികമായ പൊതു ചടങ്ങോടുകൂടിയ ഉദ്ഘാടനം ഏവരുടെയും സൗകര്യാർത്ഥം പിന്നീട് സംഘടിപ്പിക്കുന്നതാണ്..
സാരഥിയുടെയും, സാരഥി ട്രസ്റ്റിന്റെയും വളർച്ചയിൽ ഒപ്പം നിന്നിരുന്ന ഓരോ മഹദ് വ്യക്തിത്വങ്ങളുടെയും പ്രാർത്ഥനയും, അനുഗ്രഹവും ഈ ധന്യ മുഹൂർത്തത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു
വിദ്യാരംഭം 2021
ഓം സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ദിർ ഭവതുമേ സദാ..
സാരഥി ഗുരുദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും വിജയദശമി ദിനമായ 2021 ഒക്ടോബര്‍ 15 വെള്ളിയാഴ്ച വിദ്യാരംഭം കുറിക്കുന്നതിനായി അവസരം ഒരുക്കുന്നു.
അബ്ബാസിയ,മംഗഫ്,സാല്‍മിയ എന്നീ മൂന്ന് മേഖലകളിലായാണ് വിദ്യാരംഭ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ് ട്രേഷനുമായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
അബ്ബാസിയ – 66808765
മംഹഫ് – 60650262
സാല്‍മിയ – 94457288
മജീഷ്യൻ ഗോപിനാഥ് മുതുകാട് സാരഥി ഗുരുകുലം സമ്മർ ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായി കുട്ടികളെ തരം തിരിച്ച് ജൂൺ 13 മുതൽ ആഗസ്റ്റ് 27 വരെ നടന്ന ക്യാമ്പിൽ 300 ലധികം കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.
വിനോദത്തിനൊപ്പം വിജ്ഞാനവും പകർന്നു നൽകുക, കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ വളർത്തുക എന്നിവയ്ക്ക് പ്രാധാന്യം നല്കി സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽ വിവിധ മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ വ്യക്തിത്വങ്ങൾ നടത്തിയ Motivational Class, Leadership Training, Yoga, Simple Cooking, Health Awareness, Graphic Designing, Photoshop, etc, തുടങ്ങി അവരവരുടെ കഴിവുകളെ പുറത്ത് കൊണ്ടു വരുന്നതിനും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, പൊതുവേദിയിൽ ഏങ്ങനെ അഭിമുഖീകരിക്കണം, തുടങ്ങിയവ വിശദീകരിക്കുന്ന ക്ലാസ്സുകൾ തുടങ്ങിയവയ്ക്ക് പുറമേ
സാരഥി കുവൈറ്റ് പ്രസിഡണ്ട് ശ്രീ.സജീവ് നാരായണൻ പരിപാടികൾ ഒദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയും ചെയ്തു.

സമ്മർ ക്യാമ്പിൻ്റെ പ്രോഗ്രാം കൺവീനർ ശ്രീമതി. സീമ രജിത് ക്യാമ്പിൻ്റെ നാൾവഴികളെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. തുടർന്ന് ഗുരുകുലം കുട്ടികളുടെ വിവധ കലാപരിപാടികൾ പ്രോഗ്രാമിനു തിളക്കം കൂട്ടി.സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു സി വി, ട്രഷറർ ശ്രീ.രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ. സുരേഷ് കെ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ.മനു മോഹൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ഗുരുകുലം വൈസ് പ്രഡിഡന്റ് കുമാരി ആക്ഷിത മനോജ് കൃതജ്ഞത രേഖപ്പെടുത്തി, കുമാരി ഹിമ രഘുവിന്റ പൂർണ്ണമദ യോടു കൂടി പ്രോഗ്രാം അവസാനിച്ചു

