Home Reading RoomMaha Guru ഗുരുദേവന്റെ മഹത് വചനങ്ങൾ

ഗുരുദേവന്റെ മഹത് വചനങ്ങൾ

by Generalsecretary

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പറഞ്ഞുപഠിപ്പിച്ച ഗുരു. സവര്‍ണ മേല്‍ക്കോയ്മയ്ക്കും, ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ പിറന്ന ശബ്ദം. വിദ്യാലയമാണ് മനുഷ്യനെ ഉത്തമനാക്കാന്‍ വേണ്ടതെന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണ ഗുരുവിന്‍റെ മഹത് വചനങ്ങൾ

മതമേതായാലും മനുഷ്യൻ നന്നായാൽ മതി​
​“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”​
​“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”​
​”ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”​
​“നിസ്വാർത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”​
​“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”​
​“ശുചിത്വം അടുക്കളയില് നിന്ന് തുടങ്ങുക”​
​“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കുവാന് സാധിക്കുന്നതല്ല”.​
​”ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”​
​”ശീലിച്ചാല് ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”​
​“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്”​
​“നാം ദൈവത്തിന്റെ പ്രതിപുരുഷന് മാത്രം, ശരീരം വെറും ജഡം”​
​“അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ലാ”​
​“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”​
 ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകയോ ചെയ്യരുത്.

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.

മേൽജാതി എന്നും കീഴ്‍ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്‍ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌

മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്

വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.

അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം

വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.

ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചിലവിട്ടതിനു ദുര്‍വ്യയമായി എന്നും പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്.

അഴിമതി ഇല്ലെന്നും നീതി മാത്രമേ നടക്കൂ എന്നും ജനങ്ങള്‍ക്ക് വിശ്വാസം വരണം. അപ്പോള്‍ എല്ലാവരും ഭരണത്തെ അനുകൂലിക്കും.

മറ്റുള്ളവരെ നിരൂപണം ചെയ്യാന്‍ പഠിച്ചാല്‍ പോരാ നിങ്ങളില്‍ ഓരോരുത്തരും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.

പ്രാഥമിക വിദ്യഭ്യാസമെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. വിദ്യയാണ് ഇരുകാലി മാടുകളെ യഥാര്‍ത്ഥ മനുഷ്യരാക്കിത്തീര്‍ക്കുന്നത്.

Related Articles

1 comment

Sunillal February 4, 2024 - 5:49 pm

സൂപ്പർ

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.