Home Gurukulam Events സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം 2023

സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം 2023

by gurubless

സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം 2023 മെയ് 12 ന് സാൽമിയ എക്സലൻസ് സ്കൂളിൽ വെച്ച് നടത്തി. ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാരഥി പ്രസിഡന്റ് കെ ആർ അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റ് സനൽ കുമാർ , വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രഷറർ ദിനു കമൽ, വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  വൈസ് പ്രസിഡണ്ട് അക്ഷയ് പി അനീഷ് സ്വാഗതം ആശംസിക്കുകയൂം ചെയ്തു. 

ഗുരുകുലം സംഘടിപ്പിച്ച പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ചുള്ള റിപ്പോർട്ട് അധീന പ്രദീപ് അവതരിപ്പിച്ചു. അഭിരാം അജി ഗുരുകുലം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രകാശനം ചെയ്ത ഗുരുകുലം കുട്ടികളുടെ സൃഷ്ടികൾ അടങ്ങിയ മാഗസിൻ ഫാദർ ഡേവിസ് ചിറമേൽ നിന്ന് ഏറ്റു വാങ്ങി.

സാരഥി കുവൈറ്റിന്റെ ഉപഹാരം ശ്രീ സുരേഷ് കെ പി ഫാദർ ഡേവിസ് ചിറമേലിന്‌ നൽകി.

ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഗുരുഷ്ടകം പാരായണ മത്സരം, സ്വര അക്ഷരങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ വാർഷികത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയും യൂണിറ്റ് കോർഡിനേറ്റേഴ്‌സിനെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു .

പുതിയ ഗുരുകുലം കമ്മിറ്റി രൂപീകരിക്കുകയും  പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മാസ്റ്റർ അഗ്നിവേശ് സാജൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാരധി കുവൈറ്റ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സംസാരിച്ചു.

ഗുരുകുലത്തിൻറെ പ്രവർത്തങ്ങൾ ചീഫ് കോർഡിനേറ്റർ സീമ രജിത് വിശദീകരിച്ചു. സാരഥി കുവൈറ്റിന്റെ അംഗങ്ങൾക്ക് വേണ്ടി ആരംഭിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം  വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നിർവഹിച്ചു.

ഗുരുകുലം അഡ്വൈസർ ശ്രീ മനു മോഹനൻ, മഞ്ജു പ്രമോദ്, രമേശ്‌ കുമാർ, ശീതൾ സനീഷ്,ബിനു മോൻ, ബിജു എം. പി,13 യൂണിറ്റ് കോഡിനേറ്റർസ്, അജി കുട്ടപ്പൻ,അരുൺ സത്യൻ, റിനു ഗോപി, അജിത്‌ ആനന്ദ്, രജിത്, ജിക്കി, രതീഷ് കുറുമശ്ശേരി, സൈഗാൾ സുശീലൻ, ഉണ്ണി സജികുമാർ, വാസുദേവൻ, രാംദാസ്,ലിനി ജയൻ, മോബിന സിജു,വനിതാവേദി പ്രവർത്തകർ  എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.