News

News

സാരഥി കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
“ഓരോ തുള്ളി രക്തവും ഓരോ പുതുജീവൻ നൽകുന്നു” രക്തദാനത്തിന്റെ മഹത്വവും ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട്, “Service to humanity അപ്തവാക്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാരഥി കുവൈറ്റ് അതിന്റെ ഹസ്സാവി സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും ലോക രക്ത ദാനദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
2023 ജൂൺ 2 വെള്ളിയാഴ്ച കുവൈറ്റ് അദാൻ ബ്ലഡ് ട്രാന്സ്ഫ്യൂഷന് സെന്ററില് വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉത് ഘാടനം ചെയ്തു. സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാരഥി കുവൈറ്റിന്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ ഡോ സമീർ ഹുമദ് രക്ത ദാനത്തിനു സന്നദ്ധരായി ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. കുവൈറ്റിൽ നേരിടുന്ന രക്തദൗർലഭ്യത്തിന് പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകൾ ഒരു വലിയ പരിഹാരമാകാറുണ്ടെന്നു അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ രക്തദാന ക്യാമ്പിന് പിന്തുണയുമായി കൂടെ നിന്ന Dewdrops, Aim transports, Unilink trading company മാനേജ്മന്റ്& സ്റ്റാഫ് എന്നിവർക്കും, പങ്കെടുത്ത എല്ലാവർക്കുമുള്ള നന്ദി യൂണിറ്റ് ട്രഷറർ കൃപേഷ് അറിയിച്ചു.

ചീഫ് കോർഡിനേറ്റർ വിജയൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വനിതാവേദി, ഗുരുകുലം ഭാരവാഹികൾ അണി ചേർന്ന് രക്തദാതാക്കൾക്കു വേണ്ടുന്ന നിർദേശങ്ങളും സൗകര്യങ്ങളും ഒരുക്കികൊടുത്തു, കൃത്യ നിഷ്ഠയോടെ ക്യാമ്പ് നടത്തി വിജയിപ്പിക്കുവാൻ സാധിച്ചു .
രക്തദാതാക്കൾക്ക് സെർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
120 ഓളം പേർ രക്തദാതാക്കളായി പങ്കെടുത്ത ക്യാമ്പിന്റെ ക്യാമ്പിന് വിജേഷ് വേലായുധൻ, വിനേഷ് വാസുദേവൻ, കൃപേഷ് കൃഷ്ണൻ, ശ്രീജിത്ത് കലാഭവൻ, ശ്രീകാന്ത് ബാലൻ, ഷിബു കെ ബി, സുഹാസ് കാരയിൽ, ഷാജി ശ്രീധരൻ, ജിജി ശ്രീജിത്ത്, കവിത വിനേഷ്, പ്രതിഭ ഷിബു,മൃദുൽ, കിരൺ, വൈശാഖ്, ഹിദാ സുഹാസ്,റിനു ഗോപി, അരുൺ സത്യൻ, ജിത മനോജ് എന്നിവരും ഗുരുകുലം ഭാരവാഹികളായ ശ്രദ്ധ രഞ്ജിത്ത്, ചൈതന്യ ലക്ഷ്മി, തേജസ്, ഗംഗ പ്രസാദ് തുടങ്ങിയവരും നേതൃത്വം നൽകി.
എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് 17- മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് 2022 – 2023 പ്രവർത്തന വർഷത്തെ വാർഷിക യോഗം 2023 മെയ് 26 നു അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അംഗങ്ങൾക്ക് പങ്കെടുക്കുവാനായി ഓൺലൈൻ സൗകര്യം ഒരുക്കിയിരുന്നു.
ട്രസ്റ്റ് ചെയർമാൻ ശ്രീ എൻ എസ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സാരഥി വൈസ് പ്രസിഡന്റ് ശ്രീ ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സാരഥി ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ൻറെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുവാൻ സമയമായി എന്നും, കൂടുതൽ കോഴ്സുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
SCFE academy യിലെ സൂക്ഷ്മതയേറിയ പരിശീലനത്താൽ 160 ൽ പരം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചതിലൂടെ അവരുടെ കുടുംബങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലെത്തിയതായി സാരഥി ട്രസ്റ്റ് ചെയർമാൻ പറഞ്ഞു. സ്വന്തമായ ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് സൗകര്യമുള്ള SCFE academy കേരളത്തിലെ അപൂർവ്വസ്ഥാപനങ്ങളിൽ ഒന്നാണെന്ന കാര്യവും അദ്ദേഹം പങ്കു വച്ചു.
കേരളാ ഗവൺമെന്റിന്റെ ASAP അക്രഡിറ്റേഷൻ ഉള്ള SCFE, പ്രവാസികൾക്കായി ഓൺലൈൻ കോഴ്സുകളായ സൈബർ സെക്യൂരിറ്റി, MS ഓഫീസ്,
ലൈഫ് സ്കിൽ ഡെവലപ്മെൻറ്
എന്നിവ കൂടാതെ NEET/JEE/KEEM/NDA/MNS കോമ്പോ കോഴ്സുകൾ, SSB ഇന്റർവ്യൂ, ഇന്ത്യൻ പ്രതിരോധ മേഖലയിലെ വിവിധ തസ്തികകളിലേക്ക്
വിദ്യാർഥികൾക്കു വേണ്ട പരിശീലനവും കോച്ചിംഗും നടത്തി വരുന്നു.
ഇതോടൊപ്പം SCFE പഠിതാക്കൾക്കായി സാരഥി കുവൈറ്റ് നീക്കി വച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയിലൂടെ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവസരം നൽകുന്നു.
എൻട്രൻസ് എക്സാമിന് തയ്യാറെടുക്കുന്നർക്കുവേണ്ടി 24/7 അദ്ധ്യാപകരുടെ സേവനം നേരിട്ട് ലഭിക്കുന്ന ഒരു ഓൺലൈൻ ആപ്ലിക്കേഷൻ SCFE യിലൂടെ ഒരുക്കിയിട്ടുമുണ്ട്.
സാരഥി കുവൈറ്റ് വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീതി പ്രശാന്ത് ഭദ്രദീപം കൊളുത്തി, കുമാരി ഇർഷാ കരളത്ത്, കുമാരി ലിയാ കരളത്ത് എന്നിവരുടെ ദൈവദശക ആലാപനത്തോടെ ആരംഭിച്ച ചടങ്ങിന് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ മുരുകദാസ് സ്വാഗതവും, അനുശോചന പ്രമേയം ശ്രീ ബിനു എം കെ യും അവതരിപ്പിച്ചു.
2022-23 ട്രസ്റ്റ് പ്രവർത്തനത്തിന്റെ വാർഷിക റിപ്പോർട്ടു സെക്രട്ടറി ശ്രീ ജിതിൻ ദാസും, സാമ്പത്തിക റിപ്പോർട്ട് ട്രസ്റ്റ് ട്രെഷറർ ശ്രീ ലിവിൻ രാമചന്ദ്രനും അവതരിപ്പിച്ചു അംഗീകാരം നേടി .
സാരഥി സെന്റർ ഫോർ എക്സലൻസിന്റെ (SCFE) സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാനേജർ ശ്രീ വിനീത്, അസിസ്റ്റന്റ് മാനേജർ ശ്രീമതി സജീന പി , കായിക അധ്യാപകൻ ശ്രീ പ്രതാപൻ, കുമാരി ശ്രുതി സതീശൻ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
കുവൈറ്റിൽ സാരഥി ട്രസ്റ്റ് സംഘടിപ്പിച്ച “Sparkle 2023 ” എന്ന കുട്ടികൾക്കായുള്ള ദ്വൈദിന ക്യാമ്പ് വിജയകരമായി കോർഡിനേറ്റ് ചെയ്ത ശ്രീ ഷനൂബ് ശേഖർ, ശ്രീമതി നിഷ ദിലീപ് കൂടാതെ SCFE വിജയകരമായി കുവൈറ്റിൽ നടത്തിവരുന്ന വിവിധ ക്ലാസുകൾ എടുക്കുന്ന ശ്രീ ജയൻ സദാശിവൻ, ശ്രീമതി ലിനി ജയൻ, ശ്രീ ഷനൂബ് ശേഖർ എന്നിവർക്കുള്ള ആശംസാഫലകവും നൽകുകയുണ്ടായി.
സാരഥി കുവൈറ്റിന്റെ 24-മത് വാർഷിക ആഘോഷമായ സാരഥീയം-2023 ന്റെ ആദ്യ ഫ്ലയർ സാരഥിയുടെ വാർഷിക സ്പോൺസർ ആയ BEC യുടെ മാർക്കറ്റിംഗ് മാനേജർ ശ്രീ രാമദാസ് നായർക്ക് സാരഥി വൈസ് പ്രസിഡന്റും പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ബാബുവും ചേർന്ന് കൈമാറി.
വാർഷിക പൊതുയോഗത്തിനു പ്രസീഡിയം ആയി പ്രവർത്തിച്ചത് ശ്രീ സജീവ് നാരായണൻ, ശ്രീ സുരേഷ് വെള്ളാപ്പളളി, ശ്രീ സജീവ് കുമാർ എന്നിവരാണ്. ട്രസ്റ്റ് ട്രെഷറർ ശ്രീ ലിവിൻ രാമചന്ദ്രൻ 2023 – 2024 പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്റർമാരെ യോഗത്തിൽ അവതരിപ്പിച്ചു അംഗീകാരം നേടി, തുടർന്ന് ട്രസ്റ്റ് ജോയിന്റ് ട്രെഷറർ ശ്രീ ബിനു എം കെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, സാരഥി ട്രഷറർ ശ്രീ ദിനു കമൽ, ശ്രീ അരുൺ സത്യൻ, അജി കുട്ടപ്പൻ, സൈജു ചന്ദ്രൻ, ബിജു എം പി, അശ്വിൻ, ജിക്കി സത്യദാസ്, ശ്രീമതിമാരായ പൗർണമി സംഗീത്, ആശ ജയകൃഷ്ണൻ, അനില ശ്രീനിവാസൻ, മാസ്റ്റർ അഭിരാം അജി എന്നിവർ പരിപാടിക്ക് വേണ്ട പിന്തുണ നൽകി സഹായിച്ചു.
സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം 2023 മെയ് 12 ന് സാൽമിയ എക്സലൻസ് സ്കൂളിൽ വെച്ച് നടത്തി. ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാരഥി പ്രസിഡന്റ് കെ ആർ അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റ് സനൽ കുമാർ , വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രഷറർ ദിനു കമൽ, വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അക്ഷയ് പി അനീഷ് സ്വാഗതം ആശംസിക്കുകയൂം ചെയ്തു.
ഗുരുകുലം സംഘടിപ്പിച്ച പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ചുള്ള റിപ്പോർട്ട് അധീന പ്രദീപ് അവതരിപ്പിച്ചു. അഭിരാം അജി ഗുരുകുലം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രകാശനം ചെയ്ത ഗുരുകുലം കുട്ടികളുടെ സൃഷ്ടികൾ അടങ്ങിയ മാഗസിൻ ഫാദർ ഡേവിസ് ചിറമേൽ നിന്ന് ഏറ്റു വാങ്ങി.
സാരഥി കുവൈറ്റിന്റെ ഉപഹാരം ശ്രീ സുരേഷ് കെ പി ഫാദർ ഡേവിസ് ചിറമേലിന് നൽകി.
ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഗുരുഷ്ടകം പാരായണ മത്സരം, സ്വര അക്ഷരങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ വാർഷികത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയും യൂണിറ്റ് കോർഡിനേറ്റേഴ്സിനെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു .
പുതിയ ഗുരുകുലം കമ്മിറ്റി രൂപീകരിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മാസ്റ്റർ അഗ്നിവേശ് സാജൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാരധി കുവൈറ്റ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സംസാരിച്ചു.
ഗുരുകുലത്തിൻറെ പ്രവർത്തങ്ങൾ ചീഫ് കോർഡിനേറ്റർ സീമ രജിത് വിശദീകരിച്ചു. സാരഥി കുവൈറ്റിന്റെ അംഗങ്ങൾക്ക് വേണ്ടി ആരംഭിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നിർവഹിച്ചു.
ഗുരുകുലം അഡ്വൈസർ ശ്രീ മനു മോഹനൻ, മഞ്ജു പ്രമോദ്, രമേശ് കുമാർ, ശീതൾ സനീഷ്,ബിനു മോൻ, ബിജു എം. പി,13 യൂണിറ്റ് കോഡിനേറ്റർസ്, അജി കുട്ടപ്പൻ,അരുൺ സത്യൻ, റിനു ഗോപി, അജിത് ആനന്ദ്, രജിത്, ജിക്കി, രതീഷ് കുറുമശ്ശേരി, സൈഗാൾ സുശീലൻ, ഉണ്ണി സജികുമാർ, വാസുദേവൻ, രാംദാസ്,ലിനി ജയൻ, മോബിന സിജു,വനിതാവേദി പ്രവർത്തകർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ സാരഥി കുവൈറ്റ് 23 -മത് വാർഷിക പൊതുയോഗവും, 2023 -24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.
31 / 03 / 2023 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അധ്യക്ഷനായിരുന്നു,വൈസ് പ്രസിഡന്റ് ശ്രീ സതീഷ് പ്രഭാകർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത് നിർവഹിച്ചു. സാരഥി മുതിർന്ന അംഗങ്ങളായ ശ്രീ ടി സ് രാജൻ ,അഡ്വക്കേറ്റ് ശശിധരപണിക്കർ, ശ്രീ സുരേഷ് കെ ,ശ്രീ സി എസ് ബാബു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി 2022 -23 കാലയളവിലെ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ അനിത് കുമാർ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി ശ്രീമതി മഞ്ജു സുരേഷ് വനിതാവേദി വാർഷിക റിപ്പോർട്ടും ശ്രീമതി വൃന്ദ ജിതേഷ് വനിതാ വേദി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി. സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ, വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി പ്രീതാ സതീഷ്, സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ,ശ്രീ സി സ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2023 -24 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. അജി കെ ആർ. (പ്രസിഡന്റ്), ശ്രീ ബിജു ഗംഗാധരൻ (വൈസ് പ്രസിഡന്റ്), ശ്രീ ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി), ശ്രീ. റിനു ഗോപി (സെക്രട്ടറി), ശ്രീ. ദിനു കമാൽ (ട്രഷറർ), ശ്രീ. അരുൺ സത്യൻ (ജോയിന്റ് ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ശ്രീ സുരേഷ് കൊച്ചത്ത് ,ശ്രീ ജയകുമാർ , ശ്രീ ബിനു മോൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസ്തുത ചടങ്ങിൽ സാരഥി കുവൈറ്റ് 2022 -2023 പ്രവർത്തന വർഷം മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മംഗഫ് വെസ്റ്റ് & ഹസ്സാവി സൗത്ത് യൂണിറ്റുകൾക്ക് പ്രത്യേകം അവാർഡ് നൽകുകയും സാരഥി കുവൈറ്റ് നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത സർവ്വ ശ്രീ സിജു സദാശിവൻ,ബിജു എം പി ,ശ്രീമതി ജുവാന രാജേഷ്, ശ്രീ. ജിതേഷ് എംപി,ശ്രീ.വിജേഷ് വേലായുധൻ,ശ്രീ.ഷാജി ശ്രീധരൻ, കേന്ദ്ര വനിതാ വേദി അംഗങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. Best
സാരഥീയൻ ഓഫ് ദ ഇയർ അവാർഡ് ശ്രീ.സൈജു ചന്ദ്രനും ശ്രീ.സനീഷ് സതീശനും നൽകി ആദരിച്ചു.
ഭവന രഹിതർക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിൽ പണി പൂർത്തിയായ രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം ഭവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ശ്രീ മുരുകദാസ് നിർവ്വഹിച്ചു.
ശ്രീ.സുരേഷ് കെ , ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീകുമാർ എന്നിവർ നിയന്ത്രിച്ച പൊതു യോഗ ചടങ്ങിന് ജോയിന്റ് ട്രഷറർ ശ്രീ ഉദയഭാനു അവറുകൾ നന്ദി പ്രകാശനം രേഖപ്പെടുത്തി. Sent from my iPhone
സാരഥി കുടുംബാംഗങ്ങളുടെ സർഗ്ഗവാസനകൾ പീലിവിടർത്തിയാടുന്ന കലാമാമാങ്കം, സർഗ്ഗസംഗമം 2023 ന് നാളെ തിരി തെളിയും….
– 60 ലധികം മത്സര ഇനങ്ങൾ ..
– 16 സാരഥി പ്രാദേശികസമിതികളിൽ നിന്നായി 600 ലധികം മത്സരാർത്ഥികൾ ..
– കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികൾ വിധികർത്താക്കളായി എത്തുന്നു…
ജനുവരി 20 ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയയിൽ വച്ച് നടക്കുന്ന സർഗ്ഗസംഗമത്തിന്റെ ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്ഘാടനം ചെയ്യും. 31 മത്സരങ്ങൾ 3 സ്റ്റേജുകളിലായി രാവിലെ കൃത്യം 9.30 ക്കു തന്നെ ആരംഭിക്കുന്നതാണ്.
മത്സാർത്ഥികൾ മത്സരം തുടങ്ങുന്നതിനു 30 മിനിറ്റ് മുൻപായി രജിസ്ട്രേഷൻ ഡെസ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .
മത്സരങ്ങൾക്കപ്പുറം നമ്മുടെ കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കാനും ഒപ്പം സാരഥിയുടെ പുത്തൻ താരോദയങ്ങളെ കണ്ടെത്താനുമുള്ള ഒരു വേദിയാക്കി മാറ്റാം.
എല്ലാ സാരഥി കുടുബാംഗങ്ങളെയും രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ സർഗ്ഗസംഗമം 2023 ലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
Organized by Saradhi Vanithavedhi_
സാരഥി കുവൈറ്റ്
സാരഥി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ സ്നേഹസ്പർശം 2023 സംഘടിപ്പിച്ചു. 13/01/2023 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സാരഥി ഹെൽത്ത് ക്ലബ് അംഗങ്ങൾ കുടുംബത്തോടൊപ്പം ഒത്തു കൂടുകയുണ്ടായി.
കുവൈറ്റിൽ ആതുര സേവനരംഗത്ത് ഇരുപത് വർഷത്തിലധികം പ്രവർത്തിച്ച സാരഥിയിലെ ഹെൽത്ത് ക്ലബ് അംഗങ്ങളെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിക്കുകയുണ്ടായി.
സാരഥിയിലെ ഹെൽത്ത് ക്ലബ് അംഗങ്ങളെ പരസ്പരം പരിചയപ്പെടുന്നതിനും ഒപ്പം അവരുടെ സേവനം സാരഥി അംഗങ്ങൾക്കും പൊതു സമൂഹത്തിനും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
സാരഥി ഹെൽത്ത് ക്ലബ് ചീഫ് കോർഡിനേറ്റർ ശ്രീമതി.പ്യാരി ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ സാരഥി വൈസ് പ്രസിഡന്റ് ശ്രീ.സതീഷ് പ്രഭാകരൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചു. സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി., അഡ്വൈസറി അംഗം ശ്രീ.ശശിധരപണിക്കർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. പ്രീത സതീഷ്, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ എൻ.എസ്, സെക്രെട്ടറി ജിതിൻദാസ്, ക്രൈസിസ് ചീഫ് കോർഡിനേറ്റർ ശ്രീ. സനൽ കുമാർ സത്യൻ എന്നിവർ സാരഥി ഹെൽത്ത് ക്ലബ് അംഗങ്ങളുടെ വിവിധ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും, ആശംസകൾ നേരുകയും ചെയ്തു.



ഷൈജു പള്ളിപ്പുറം അവതാരകനായി എത്തിയ പരിപാടിയിൽ വിവിധ ഗെയിമുകൾ, അംഗങ്ങളുടെ കലാപരിപാടി, ഗാനമേള എന്നിവ അരങ്ങേറി. പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.വിജേഷ് വേലായുധൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീ. മനു. കെ. മോഹനൻ, ശ്രീമതിമാരായ ഉഷ അജി , റാണി വാസുദേവ്, സതീഷ്, വിനോദ് ചീപ്പാറയിൽ,എന്നിവർ കോർഡിനേറ്റ് ചെയ്തു.

സാരഥികുവൈറ്റ് ഗുരുകുലം കുട്ടികൾക്കും , രക്ഷിതാക്കൾക്കുമായി അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ( 31/12/2022) പ്രശസ്ത ഗുരുധർമ്മ പ്രചാകരനും, മോട്ടിവേഷണൽ സ്പീക്കറും ആയ ശ്രീ.ബിബിൻ ഷാൻ അവർകളുടെ നേതൃത്വത്തിൽ “അണുകുടുംബം….. ഗുരുകുടുംബം”എന്ന വിഷയത്തിൽ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിക്കുന്നു .
വിജ്ഞാന പ്രദമായ പ്രസ്തുത പരിപാടിയിലേക്ക് വിവിധമേഖലയിൽപെട്ട എല്ലാ ഗുരുകുലം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ യൂണിറ്റിന്റെയും, അദ്ധ്യാപകരുടെയും ഒപ്പം സംഘാടകാരുടെയും ആത്മാർത്ഥ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു