Home Gurudarshana Vedhi സാരഥി കുവൈറ്റ് ഗുരുദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

സാരഥി കുവൈറ്റ് ഗുരുദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

by Generalsecretary

അക്ഷരങ്ങളുടെ പുതു ലോകത്തേയ്ക് കാലെടുത്തുവയ്ക്കുന്ന കുരുന്നുകൾക്കായി സാരഥി കുവൈറ്റ് ഗുരുദർശനവേദി ഒരുക്കിയ “വിദ്യാരംഭം” ചടങ്ങുകൾ കുവൈറ്റിലെ അബ്ബാസിയ, മംഗഫ് , സാൽമിയ എന്നീ മുന്ന് മേഖലകളിൽ 2022 ഒക്‌ടോബർ 5 ബുധനാഴ്ച രാവിലെ 4.30 am മുതൽ പ്രാർത്ഥനാ ചടങ്ങുകളോടെ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

ചടങ്ങിൽ 40 ഓളം കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ , ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി, ഗുരുദര്‍ശനവേദി ചീഫ് കോർഡിനേറ്റർ ഷാജൻ കുമാർ, ശ്രീ. വിനീഷ് വിശ്വം, മേഖല കോഡീനേറ്റര്‍മാരായ ശ്രീമതിമാരായ അനില സുധിൻ, റോസി സോദർ, ദേവി ഉദയൻ, ശ്രീ. ദിലീപ് കുമാര്‍, ശ്രീ.സനൽകുമാർ, എന്നിവര്‍ വിവിധ മേഖലകളിലെ ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.