Generalsecretary
Are you going to retire from NRI life and planning to settle in Kerala
Definitely you are in a dilemma with bellow thoughts
# How to start an Enterprise with less capital in Kerala
# What will be the major problems can encountered
# Where to and how to know more about the procedures
# How to get License
# How to get Loans
# Any subsidy or any dividend schemes available
# Is it safe to start business in Kerala
Then, you should definitely attend the interactive session “Kerala Pravasi Entrepreneurial Friendship Webinar” with Shri. TS Chandran (Former Deputy Director, Department of Industries) will be held on Friday 18/06/2021 @ 5pm.
Welcoming everyone to this awareness webinar, organized by Saradhi Kuwait in association with Indian Embassy in Kuwait to celebrate the 60th Anniversary of India-Kuwait Diplomatic Relations.
NB: One day we all have to return to our mother land. Please start planning for that 🙏
Join Zoom Meeting👇
https://saradhikuwait.zoom.us/j/89249551020?pwd=SjJtMlV4a2VBQWtMWXJITzFKVm5QZz09
➡️ Meeting ID: 892 4955 1020
➡️ Passcode: saradhi
For Saradhi Kuwait
ഉല്ലാസനൗക Wi-Fi Summer Camp
❇️ June, July, August എന്നീ 3 മാസങ്ങളിലായി സാരഥി ഗുരുകുലം കുട്ടികൾക്കായി * “ഉല്ലാസനൗക” – “Wi-Fi Summer Camp” എന്ന പേരില്‍ അവധിക്കാല ക്ലാസ് നടത്തുന്നു.
❇️ 10 വയസ്സിന് താഴ് പ്രായംമുള്ള കുട്ടികൾക്ക് ഞായര്‍, ചൊവ്വ എന്നീ ദിവസങ്ങളിലും
❇️ തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ആയിരിക്കും ക്ലാസ്സുകൾ
❇️ കൂടാതെ വെള്ളിയാഴ്ചകളിൽ നടന്നു കൊണ്ടിരിക്കുന്ന മലയാളം ക്ലാസ്സുകൾ അതേ രീതിയില്‍ തന്നെ തുടരുന്നതാണ്.
❇️ ക്ലാസ് സമയം വൈകുന്നേരം “5” മണി മുതല്‍ “7” മണി വരെ
1 കുട്ടിക്കുളള ഫീസ് – “3” KD
ഒരേ വീട്ടില്‍ നിന്നും 2 കുട്ടികള്‍ ഉണ്ടെങ്കിൽ ആകെ – “5” KD, കൂടാതെ 3-ാം മത്തെ കുട്ടിക്ക് ഫീസ് ഇല്ലാതെ സൗജന്യമായിരിക്കും.
❇️ 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് Memory Contest, Colouring, Vegetable Carving, Art & Crafts, Clay Modeling, Story Telling, ABACUS, Vedic Maths, Funny Drawing, Puzzles, Magic Show തുടങ്ങി തികച്ചും വിനോദത്തിനും ക്രിയാത്മകമായ കഴിവുകൾ വളർത്തുവാൻ പ്രാധാന്യം നല്‍കിയിട്ടുള്ള ക്ലാസ്സുകൾ ആയിരിക്കും.
❇️ 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് യോഗ, Motivational Class, Leadership, Simple Cooking, Health Awareness, Graphic Designing, Photoshop തുടങ്ങി എങ്ങനെ അവരുടെ കഴിവുകളെ പുറത്ത് കൊണ്ടു വരുന്നതിനും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, പൊതുവേദിയിൽ ഏങ്ങനെ അഭിമുഖീകരിക്കണം, എന്നെല്ലാം ഉള്‍പ്പെടുത്തുന്ന ക്ലാസ്സുകൾ ആണ്.
❇️ കുട്ടികളുടെ വിവരങ്ങളും, അവധിക്കാല ക്ലാസിന്റെ registration Google ഫോം മുഖേന ആണ് ക്രമീകരിക്കുന്നത്.
http://tinyurl.com/SaradhiSummerClassRegistration
ഈ അവധിക്കാല ക്ലാസുകളില്‍ നമ്മുടെ എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച്, ഈ പരിപാടി വന്‍ വിജയമാക്കുവാൻ എല്ലാവിധ സഹായ സഹകരണങ്ങളും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
സാരഥി ഗുരുകുലം ടീം
Contact Number. 👇
http://Wa.me/+96556614507
http://Wa.me/+96555351432
http://Wa.me/+96596682853
സാരഥി കുവൈറ്റും അബ്ബാസിയിലെ Dar Al Saha Poly Clinic മായി കൈകോർത്തുകൊണ്ട് അംഗങ്ങൾക്കായി ഒരുക്കുന്ന Special Diടcount Offer…
അബ്ബാസിയിലെ Dar Al Saha Poly Clinic ൽ ചികിൽസയ്ക്കായി എത്തുന്ന സാരഥി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ പരിശോധനകൾക്കും മറ്റുമായി വൻപിച്ച ഫീസ് ഇളവ് .
Dar Al Soha Poly clinic ൽ പരിശോധനയ്ക്കായി എത്തുന്ന അംഗങ്ങൾ സാരഥി ID കാർഡ് റിസപ്ഷനിൽ കാണിച്ച് ഈ ഫീസ് ഇളവ് ലഭ്യമാക്കേണ്ടതാണ്.
മഹാമാരിയുടെ ഈ കാലത്ത് കമ്പ്യൂട്ടറിന്റെയും, മൊബൈൽ ഫോണിന്റെയും അധിക ഉപയോഗം നമ്മളുടെയും, നമ്മളുടെ കുട്ടികളുടെയും കാഴ്ചശക്തിയെ സാരമായി ബാധിച്ചിട്ടുണ്ട് “Computer Vision Syndrome” എന്ന പേരിൽ അറിയപ്പെടുന്ന ഈ അസുഖത്തിനെ പ്രതിരോധിക്കുവാനും, വരാതിരിക്കുവാനുള്ള മുൻകരുതലുകളെ കുറിച്ചും പ്രശസ്ത ആയൂർവേദ വിദഗദ്ധ്യയും, ശ്രീധരിയം ഐ ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ചീഫ് ഫിസിഷനും ആയ ഡോക്ടർ ശ്രീകല എൻ. പി നമ്മളോട് നേരിട്ട് സംസാരിക്കുന്നു.
ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60)0 വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സാരഥി കുവൈറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി ഈ വെള്ളിയാഴ്ച (11/06/2021)കുവൈറ്റ് സമയം വൈകിട്ടു 4.00 മണിക്ക് സംഘടിപ്പിക്കുന്ന ഈ അവബോധ വെബീനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു 🙏
ആത്മോപദേശശതകം നിത്യജീവിതത്തിൽ..
“ഗുരുവിന്റെ തിരു ഹൃദയം” എന്ന് വിശേഷിപ്പിക്കാവുന്ന ആത്മോപദേശശതകം സാരഥിയുടെ കൂടുതൽ അംഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സാരഥി ഗുരുദർശനവേദി മംഗഫ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽതുടങ്ങിയ “ആത്മോപദേശശതകം നിത്യജീവിതത്തിൽ” എന്ന പഠന ക്ലാസ് വിജയകരമായി പൂർത്തിയായ വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു.
സാരഥി കുവൈറ്റ് ഗുരുദർശനവേദിയുടെ നേതൃത്വത്തിൽ മേയ് 21-തീയതി വെള്ളിയാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഈ വിഷയത്തിൽ അവലോകനവും, സാരഥി ഗുരുകുലം കുട്ടികളുടെ നേതൃത്വത്തിൽ ആത്മോപദേശശതകം 1 മുതൽ 100 ശ്ലോകങ്ങളുടെ റിലേ ആലാപനവും ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്നേഹാദരപൂർവം ക്ഷണിക്കുകയും ചെയ്തുകൊള്ളുന്നു
സാരഥി കുവൈറ്റിന്റെ കലാമാമാങ്കം സർഗ്ഗസംഗമം 2021 ത്തിനു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി.
സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള,രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ “സര്‍ഗ്ഗസംഗമം 2021” നു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഓൺലൈൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫെബ്രുവരി 28 മുതൽ ആരംഭിച്ച മൽസരത്തിൽ 1000 ത്തോളം രജിസ്ട്രേഷനുകളിൽ 60 ഇനങ്ങളിലായി 5 ക്യാറ്റഗറികളിൽ ആയി കുവൈറ്റിലും, ഇന്ത്യയിൽ നിന്നുമായി സാരഥി അംഗങ്ങൾ പങ്കെടുത്തിരുന്നു.
മെയ് 9 ന് നടന്ന സർഗ്ഗസംഗമം 2021 അവാർഡ് ദാന ചടങ്ങിന് സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അദ്ധ്യക്ഷത വഹിക്കുകയും, പ്രോഗ്രാം കൺവീനർ ശ്രീ അഭിലാഷ് സ്വാഗതം ആശംസിക്കുകയും, പ്രശസ്ത സിനിമ / സീരിയൽ നടൻ ശ്രീ അനീഷ് രവി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജു സി വി, ട്രെഷറർ ശ്രീ രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ് കെ,രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത് , വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സജീവ് , ഗുരുദർശന വേദി കോഓർഡിനേറ്റർ ശ്രീ വിനിഷ് വിശ്വം, ഗുരുകുലം കോഓർഡിനേറ്റർ ശ്രീ മനു കെ മോഹൻ എന്നിവർ സംസാരിച്ചു.
സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളായ ശ്രീമതി പ്രീതി വാരിയർ , ശ്രീ റോഷൻ, ശ്രീ പ്രണവം ശശി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു സംഗീതാത്മകമായ ഒരു സായാഹ്നം സമ്മാനിക്കുകയുണ്ടായി. സാരഥി കുവൈറ്റ് ഫേസ്ബുക്കിലൂടെ ലൈവ് ആയി നടന്ന അവാർഡ് ദാന നിശ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് പേർ വീക്ഷിച്ചു.
അവാർഡ് ദാന ചടങ്ങിന്റെ രണ്ടാമത് സെക്ഷൻ ഉദ്ഘാടനം ചെയ്തത് പ്രശസ്ത കലാകാരൻ ശ്രീ വിനോദ് കോവൂർ ആയിരിന്നു. സർഗ്ഗസംഗമത്തിൽ അവാർഡ് നേടിയവരുടെ വിവരങ്ങൾ ശ്രീ ജിതേഷും, ശ്രീമതി ലിനി ജയനനും ചേർന്ന് പ്രഖ്യാപിച്ചു. കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികള്‍ വിധികർത്താക്കളായ മത്സരത്തിൽ യൂണിറ്റ് തലത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് ട്രോഫി സാരഥി ഫാഹീൽ യൂണിറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മംഗഫ് വെസ്റ്റ് യൂണിറ്റും സാൽമിയ യൂണിറ്റും കരസ്ഥമാക്കി.
സബ് ജൂനിയർ വിഭാഗത്തിൽ കലാതിലകം (മല്ലികാലക്ഷ്മി ),
ജൂനിയർ വിഭാഗത്തിൽ കലാതിലകം (ആമി വിജയ് ), കലാപ്രതിഭ (രോഹിത് രാജ്)
ജനറൽ വിഭാഗത്തിൽ കലാതിലകം (നിഷ ദിലീപ് ), കലാപ്രതിഭ (ഷിജു രവീന്ദ്രൻ)
ശ്രീ ജിതേഷിന്റെ അവതരണത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിന് ശ്രീ.നിഖിൽ ചാമക്കാലയിൽ, ശ്രീ.അശ്വിൻ സി.വി, ശ്രീ.അജി കുട്ടപ്പൻ, ശ്രീ.ദിനു കമൽ എന്നിവരടങ്ങുന്ന ടെക്നിക്കൽ ടീം കോർഡിനേറ്റ് ചെയ്യുകയും, ശ്രീ സൈഗാൾ സുശീലൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


സാരഥി കുവൈറ്റ് നടത്തുന്ന സർഗ്ഗ സംഗമം 2021 കലാമാമാങ്കത്തിന് തിരശ്ശീല വീഴുകയായി
– ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഓൺലൈൻ കലാമേളയിൽ 1000 – ൽ പരം സാരഥിയുടെ സർഗ്ഗ പ്രതിഭകൾ 60 ലധികം മല്ത്സര ഇനങ്ങളിൽ മാറ്റുരച്ചു.
– കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികള്‍ വിധികർത്താക്കളായി.
സർഗ്ഗസംഗമം 2021 കലാമത്സരങ്ങളുടെ പുരസ്കാര പ്രഖ്യാപന ചടങ്ങ് മെയ് 7 ന് ഉച്ചയ്ക്ക് 2 മണി മുതൽ സാരഥി Facebook Page ലൂടെ സംഘടിപ്പിക്കുന്നു .
Please subscribe Saradhi Facebook Page now :
https://www.facebook.com/
അവാർഡ് പ്രഖ്യാപന ചടങ്ങിൽ മുഖ്യ അതിഥികളായി അനീഷ് രവി ,വിനോദ് കോവൂർ എന്നീ പ്രശസ്ത ചലച്ചിത്ര താരങ്ങളും, ഐഡിയ സ്റ്റാർ സിംഗർ താരങ്ങളായ റോഷൻ, പ്രീതി വാരിയർ, നാടൻ പാട്ടിന്റെ ഉസ്താദ് പ്രണവം ശശി എന്നിവരും പങ്കെടുക്കുന്നു.
വർണ്ണാഭമായി നടത്തുന്ന Sargasangamam 2021 Award Cermony യിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
സാരഥി കുവൈറ്റ്

