സാരഥീയം 2026 വേദിയിൽ ഗുരുദേവ തീർത്ഥാടന യാത്രാ സഹായി പ്രകാശനം ചെയ്തു

by Generalsecretary

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുടെയും ഗുരുദേവനുമായി ബന്ധപ്പെട്ട മറ്റ് പുണ്യസ്ഥലങ്ങളുടെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ‘ ഗുരുദേവ തീർത്ഥാടന യാത്രാ സഹായി’ സാരഥീയം 2026-ന്റെ വേദിയിൽ പ്രകാശനം ചെയ്തു.

ഗുരുദേവ ക്ഷേത്രങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും ചരിത്രം, ആത്മീയ പ്രാധാന്യം, പ്രവർത്തനസമയം, എത്തിച്ചേരാനുള്ള സ്ഥലവിവരങ്ങളും ഭൂപടവും, ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ തുടങ്ങിയ പ്രയോജനപ്രദമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ യാത്രാ സഹായി.

ഗുരുദേവ വിശ്വാസികൾക്കും തീർത്ഥാടന യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും ഏറെ സഹായകരമാകുന്ന ഈ സംരംഭം, ഗുരുദേവ ദർശനങ്ങളെയും പൈതൃകത്തേയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സാരഥി കുവൈറ്റിന്റെ ശ്രദ്ധേയമായൊരു ചുവടുവെപ്പാണ്.

സാരഥീയം 2026-ന്റെ ഭാഗമായി നടന്ന പ്രകാശന ചടങ്ങിൽ സംഘടനാ ഭാരവാഹികളും വിശിഷ്ടാതിഥികളും അംഗങ്ങളും സന്നിഹിതരായിരുന്നു.

ഈ യാത്രാസഹായി വെബ് സൈറ്റ് സാരഥി കുവൈറ്റിനുവേണ്ടി രൂപകല്പന ചെയ്ത ശ്രീമതി ടിൻ്റു വിനിഷിനേയും ശ്രീ വിനീഷ് വിശ്വത്തേയും സാരഥി കുവൈറ്റ് പ്രേത്യേകം പ്രശംസിച്ചു.

സാരഥി വെബ്സൈറ്റിലൂടെയും സാരഥി മോബൈല്‍ അപ്പിലൂടെയും ഈ യാത്ര സാഹായി വെബ്സൈറ്റിലേക്ക് പ്രവെശിക്കാവുന്നതാണ്.

ലിങ്ക് : www.sreenarayanagurutemples.com

ഗുരുസേവയിൽ

വിനോദ് ചീപ്പറായിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More