gurubless
സാരഥി കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
“ഓരോ തുള്ളി രക്തവും ഓരോ പുതുജീവൻ നൽകുന്നു” രക്തദാനത്തിന്റെ മഹത്വവും ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട്, “Service to humanity അപ്തവാക്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാരഥി കുവൈറ്റ് അതിന്റെ ഹസ്സാവി സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും ലോക രക്ത ദാനദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
2023 ജൂൺ 2 വെള്ളിയാഴ്ച കുവൈറ്റ് അദാൻ ബ്ലഡ് ട്രാന്സ്ഫ്യൂഷന് സെന്ററില് വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉത് ഘാടനം ചെയ്തു. സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാരഥി കുവൈറ്റിന്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ ഡോ സമീർ ഹുമദ് രക്ത ദാനത്തിനു സന്നദ്ധരായി ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. കുവൈറ്റിൽ നേരിടുന്ന രക്തദൗർലഭ്യത്തിന് പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകൾ ഒരു വലിയ പരിഹാരമാകാറുണ്ടെന്നു അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ രക്തദാന ക്യാമ്പിന് പിന്തുണയുമായി കൂടെ നിന്ന Dewdrops, Aim transports, Unilink trading company മാനേജ്മന്റ്& സ്റ്റാഫ് എന്നിവർക്കും, പങ്കെടുത്ത എല്ലാവർക്കുമുള്ള നന്ദി യൂണിറ്റ് ട്രഷറർ കൃപേഷ് അറിയിച്ചു.
ചീഫ് കോർഡിനേറ്റർ വിജയൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വനിതാവേദി, ഗുരുകുലം ഭാരവാഹികൾ അണി ചേർന്ന് രക്തദാതാക്കൾക്കു വേണ്ടുന്ന നിർദേശങ്ങളും സൗകര്യങ്ങളും ഒരുക്കികൊടുത്തു, കൃത്യ നിഷ്ഠയോടെ ക്യാമ്പ് നടത്തി വിജയിപ്പിക്കുവാൻ സാധിച്ചു .
രക്തദാതാക്കൾക്ക് സെർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
120 ഓളം പേർ രക്തദാതാക്കളായി പങ്കെടുത്ത ക്യാമ്പിന്റെ ക്യാമ്പിന് വിജേഷ് വേലായുധൻ, വിനേഷ് വാസുദേവൻ, കൃപേഷ് കൃഷ്ണൻ, ശ്രീജിത്ത് കലാഭവൻ, ശ്രീകാന്ത് ബാലൻ, ഷിബു കെ ബി, സുഹാസ് കാരയിൽ, ഷാജി ശ്രീധരൻ, ജിജി ശ്രീജിത്ത്, കവിത വിനേഷ്, പ്രതിഭ ഷിബു,മൃദുൽ, കിരൺ, വൈശാഖ്, ഹിദാ സുഹാസ്,റിനു ഗോപി, അരുൺ സത്യൻ, ജിത മനോജ് എന്നിവരും ഗുരുകുലം ഭാരവാഹികളായ ശ്രദ്ധ രഞ്ജിത്ത്, ചൈതന്യ ലക്ഷ്മി, തേജസ്, ഗംഗ പ്രസാദ് തുടങ്ങിയവരും നേതൃത്വം നൽകി.
Educational and Charitable Trust of Sarathi Kuwait organized 17th Annual General Meeting.
എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് 17- മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് 2022 – 2023 പ്രവർത്തന വർഷത്തെ വാർഷിക യോഗം 2023 മെയ് 26 നു അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അംഗങ്ങൾക്ക് പങ്കെടുക്കുവാനായി ഓൺലൈൻ സൗകര്യം ഒരുക്കിയിരുന്നു.
ട്രസ്റ്റ് ചെയർമാൻ ശ്രീ എൻ എസ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സാരഥി വൈസ് പ്രസിഡന്റ് ശ്രീ ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സാരഥി ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ൻറെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുവാൻ സമയമായി എന്നും, കൂടുതൽ കോഴ്സുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
SCFE academy യിലെ സൂക്ഷ്മതയേറിയ പരിശീലനത്താൽ 160 ൽ പരം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചതിലൂടെ അവരുടെ കുടുംബങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലെത്തിയതായി സാരഥി ട്രസ്റ്റ് ചെയർമാൻ പറഞ്ഞു. സ്വന്തമായ ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് സൗകര്യമുള്ള SCFE academy കേരളത്തിലെ അപൂർവ്വസ്ഥാപനങ്ങളിൽ ഒന്നാണെന്ന കാര്യവും അദ്ദേഹം പങ്കു വച്ചു.
കേരളാ ഗവൺമെന്റിന്റെ ASAP അക്രഡിറ്റേഷൻ ഉള്ള SCFE, പ്രവാസികൾക്കായി ഓൺലൈൻ കോഴ്സുകളായ സൈബർ സെക്യൂരിറ്റി, MS ഓഫീസ്,
ലൈഫ് സ്കിൽ ഡെവലപ്മെൻറ്
എന്നിവ കൂടാതെ NEET/JEE/KEEM/NDA/MNS കോമ്പോ കോഴ്സുകൾ, SSB ഇന്റർവ്യൂ, ഇന്ത്യൻ പ്രതിരോധ മേഖലയിലെ വിവിധ തസ്തികകളിലേക്ക്
വിദ്യാർഥികൾക്കു വേണ്ട പരിശീലനവും കോച്ചിംഗും നടത്തി വരുന്നു.
ഇതോടൊപ്പം SCFE പഠിതാക്കൾക്കായി സാരഥി കുവൈറ്റ് നീക്കി വച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയിലൂടെ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവസരം നൽകുന്നു.
എൻട്രൻസ് എക്സാമിന് തയ്യാറെടുക്കുന്നർക്കുവേണ്ടി 24/7 അദ്ധ്യാപകരുടെ സേവനം നേരിട്ട് ലഭിക്കുന്ന ഒരു ഓൺലൈൻ ആപ്ലിക്കേഷൻ SCFE യിലൂടെ ഒരുക്കിയിട്ടുമുണ്ട്.
സാരഥി കുവൈറ്റ് വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീതി പ്രശാന്ത് ഭദ്രദീപം കൊളുത്തി, കുമാരി ഇർഷാ കരളത്ത്, കുമാരി ലിയാ കരളത്ത് എന്നിവരുടെ ദൈവദശക ആലാപനത്തോടെ ആരംഭിച്ച ചടങ്ങിന് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ മുരുകദാസ് സ്വാഗതവും, അനുശോചന പ്രമേയം ശ്രീ ബിനു എം കെ യും അവതരിപ്പിച്ചു.
2022-23 ട്രസ്റ്റ് പ്രവർത്തനത്തിന്റെ വാർഷിക റിപ്പോർട്ടു സെക്രട്ടറി ശ്രീ ജിതിൻ ദാസും, സാമ്പത്തിക റിപ്പോർട്ട് ട്രസ്റ്റ് ട്രെഷറർ ശ്രീ ലിവിൻ രാമചന്ദ്രനും അവതരിപ്പിച്ചു അംഗീകാരം നേടി .
സാരഥി സെന്റർ ഫോർ എക്സലൻസിന്റെ (SCFE) സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാനേജർ ശ്രീ വിനീത്, അസിസ്റ്റന്റ് മാനേജർ ശ്രീമതി സജീന പി , കായിക അധ്യാപകൻ ശ്രീ പ്രതാപൻ, കുമാരി ശ്രുതി സതീശൻ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
കുവൈറ്റിൽ സാരഥി ട്രസ്റ്റ് സംഘടിപ്പിച്ച “Sparkle 2023 ” എന്ന കുട്ടികൾക്കായുള്ള ദ്വൈദിന ക്യാമ്പ് വിജയകരമായി കോർഡിനേറ്റ് ചെയ്ത ശ്രീ ഷനൂബ് ശേഖർ, ശ്രീമതി നിഷ ദിലീപ് കൂടാതെ SCFE വിജയകരമായി കുവൈറ്റിൽ നടത്തിവരുന്ന വിവിധ ക്ലാസുകൾ എടുക്കുന്ന ശ്രീ ജയൻ സദാശിവൻ, ശ്രീമതി ലിനി ജയൻ, ശ്രീ ഷനൂബ് ശേഖർ എന്നിവർക്കുള്ള ആശംസാഫലകവും നൽകുകയുണ്ടായി.
സാരഥി കുവൈറ്റിന്റെ 24-മത് വാർഷിക ആഘോഷമായ സാരഥീയം-2023 ന്റെ ആദ്യ ഫ്ലയർ സാരഥിയുടെ വാർഷിക സ്പോൺസർ ആയ BEC യുടെ മാർക്കറ്റിംഗ് മാനേജർ ശ്രീ രാമദാസ് നായർക്ക് സാരഥി വൈസ് പ്രസിഡന്റും പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ബാബുവും ചേർന്ന് കൈമാറി.
വാർഷിക പൊതുയോഗത്തിനു പ്രസീഡിയം ആയി പ്രവർത്തിച്ചത് ശ്രീ സജീവ് നാരായണൻ, ശ്രീ സുരേഷ് വെള്ളാപ്പളളി, ശ്രീ സജീവ് കുമാർ എന്നിവരാണ്. ട്രസ്റ്റ് ട്രെഷറർ ശ്രീ ലിവിൻ രാമചന്ദ്രൻ 2023 – 2024 പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്റർമാരെ യോഗത്തിൽ അവതരിപ്പിച്ചു അംഗീകാരം നേടി, തുടർന്ന് ട്രസ്റ്റ് ജോയിന്റ് ട്രെഷറർ ശ്രീ ബിനു എം കെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, സാരഥി ട്രഷറർ ശ്രീ ദിനു കമൽ, ശ്രീ അരുൺ സത്യൻ, അജി കുട്ടപ്പൻ, സൈജു ചന്ദ്രൻ, ബിജു എം പി, അശ്വിൻ, ജിക്കി സത്യദാസ്, ശ്രീമതിമാരായ പൗർണമി സംഗീത്, ആശ ജയകൃഷ്ണൻ, അനില ശ്രീനിവാസൻ, മാസ്റ്റർ അഭിരാം അജി എന്നിവർ പരിപാടിക്ക് വേണ്ട പിന്തുണ നൽകി സഹായിച്ചു.
സാരഥി കുവൈറ്റ് 24-ാം വാർഷികത്തിനും രജതജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു.
സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം 2023 മെയ് 12 ന് സാൽമിയ എക്സലൻസ് സ്കൂളിൽ വെച്ച് നടത്തി. ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാരഥി പ്രസിഡന്റ് കെ ആർ അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റ് സനൽ കുമാർ , വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രഷറർ ദിനു കമൽ, വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അക്ഷയ് പി അനീഷ് സ്വാഗതം ആശംസിക്കുകയൂം ചെയ്തു.
ഗുരുകുലം സംഘടിപ്പിച്ച പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ചുള്ള റിപ്പോർട്ട് അധീന പ്രദീപ് അവതരിപ്പിച്ചു. അഭിരാം അജി ഗുരുകുലം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രകാശനം ചെയ്ത ഗുരുകുലം കുട്ടികളുടെ സൃഷ്ടികൾ അടങ്ങിയ മാഗസിൻ ഫാദർ ഡേവിസ് ചിറമേൽ നിന്ന് ഏറ്റു വാങ്ങി.
സാരഥി കുവൈറ്റിന്റെ ഉപഹാരം ശ്രീ സുരേഷ് കെ പി ഫാദർ ഡേവിസ് ചിറമേലിന് നൽകി.
ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഗുരുഷ്ടകം പാരായണ മത്സരം, സ്വര അക്ഷരങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ വാർഷികത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയും യൂണിറ്റ് കോർഡിനേറ്റേഴ്സിനെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു .
പുതിയ ഗുരുകുലം കമ്മിറ്റി രൂപീകരിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മാസ്റ്റർ അഗ്നിവേശ് സാജൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാരധി കുവൈറ്റ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സംസാരിച്ചു.
ഗുരുകുലത്തിൻറെ പ്രവർത്തങ്ങൾ ചീഫ് കോർഡിനേറ്റർ സീമ രജിത് വിശദീകരിച്ചു. സാരഥി കുവൈറ്റിന്റെ അംഗങ്ങൾക്ക് വേണ്ടി ആരംഭിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നിർവഹിച്ചു.
ഗുരുകുലം അഡ്വൈസർ ശ്രീ മനു മോഹനൻ, മഞ്ജു പ്രമോദ്, രമേശ് കുമാർ, ശീതൾ സനീഷ്,ബിനു മോൻ, ബിജു എം. പി,13 യൂണിറ്റ് കോഡിനേറ്റർസ്, അജി കുട്ടപ്പൻ,അരുൺ സത്യൻ, റിനു ഗോപി, അജിത് ആനന്ദ്, രജിത്, ജിക്കി, രതീഷ് കുറുമശ്ശേരി, സൈഗാൾ സുശീലൻ, ഉണ്ണി സജികുമാർ, വാസുദേവൻ, രാംദാസ്,ലിനി ജയൻ, മോബിന സിജു,വനിതാവേദി പ്രവർത്തകർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ സാരഥി കുവൈറ്റ് 23 -മത് വാർഷിക പൊതുയോഗവും, 2023 -24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.
31 / 03 / 2023 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അധ്യക്ഷനായിരുന്നു,വൈസ് പ്രസിഡന്റ് ശ്രീ സതീഷ് പ്രഭാകർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത് നിർവഹിച്ചു. സാരഥി മുതിർന്ന അംഗങ്ങളായ ശ്രീ ടി സ് രാജൻ ,അഡ്വക്കേറ്റ് ശശിധരപണിക്കർ, ശ്രീ സുരേഷ് കെ ,ശ്രീ സി എസ് ബാബു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി 2022 -23 കാലയളവിലെ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ അനിത് കുമാർ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി ശ്രീമതി മഞ്ജു സുരേഷ് വനിതാവേദി വാർഷിക റിപ്പോർട്ടും ശ്രീമതി വൃന്ദ ജിതേഷ് വനിതാ വേദി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി. സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ, വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി പ്രീതാ സതീഷ്, സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ,ശ്രീ സി സ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2023 -24 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. അജി കെ ആർ. (പ്രസിഡന്റ്), ശ്രീ ബിജു ഗംഗാധരൻ (വൈസ് പ്രസിഡന്റ്), ശ്രീ ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി), ശ്രീ. റിനു ഗോപി (സെക്രട്ടറി), ശ്രീ. ദിനു കമാൽ (ട്രഷറർ), ശ്രീ. അരുൺ സത്യൻ (ജോയിന്റ് ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ശ്രീ സുരേഷ് കൊച്ചത്ത് ,ശ്രീ ജയകുമാർ , ശ്രീ ബിനു മോൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസ്തുത ചടങ്ങിൽ സാരഥി കുവൈറ്റ് 2022 -2023 പ്രവർത്തന വർഷം മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മംഗഫ് വെസ്റ്റ് & ഹസ്സാവി സൗത്ത് യൂണിറ്റുകൾക്ക് പ്രത്യേകം അവാർഡ് നൽകുകയും സാരഥി കുവൈറ്റ് നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത സർവ്വ ശ്രീ സിജു സദാശിവൻ,ബിജു എം പി ,ശ്രീമതി ജുവാന രാജേഷ്, ശ്രീ. ജിതേഷ് എംപി,ശ്രീ.വിജേഷ് വേലായുധൻ,ശ്രീ.ഷാജി ശ്രീധരൻ, കേന്ദ്ര വനിതാ വേദി അംഗങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. Best
സാരഥീയൻ ഓഫ് ദ ഇയർ അവാർഡ് ശ്രീ.സൈജു ചന്ദ്രനും ശ്രീ.സനീഷ് സതീശനും നൽകി ആദരിച്ചു.
ഭവന രഹിതർക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിൽ പണി പൂർത്തിയായ രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം ഭവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ശ്രീ മുരുകദാസ് നിർവ്വഹിച്ചു.
ശ്രീ.സുരേഷ് കെ , ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീകുമാർ എന്നിവർ നിയന്ത്രിച്ച പൊതു യോഗ ചടങ്ങിന് ജോയിന്റ് ട്രഷറർ ശ്രീ ഉദയഭാനു അവറുകൾ നന്ദി പ്രകാശനം രേഖപ്പെടുത്തി. Sent from my iPhone
🌻🌾 🌾🌻
ഒരു വസന്തത്തിന് നന്മയുടെയും ഐശ്വര്യത്തെയും നല്ല നാളുകൾക്കൊരു പ്രയാണമാണ് വിഷുക്കണി കുണരുന്ന നിങ്ങൾക്ക് ഒരു നല്ല കൈനീട്ടമായി* തീരട്ടെ….മേക്കോറ്റിയിൽ ആടിയുലഞ്ഞു സമൃദ്ധിയുടെ കിങ്ങിണി കെട്ടിയ മഞ്ഞ്
നിറച്ചാർത്തുമായ് നിൽക്കുകയാണ് കണിക്കൊന്ന നിലവിളക്കിന്റെ നിറ ദീപവും നിറനാഴിയും ധന്യ ങ്ങളും കണിവെള്ളരിയും പുല്ലാങ്കുഴലുമായി ഒരു കണ്ണനേയും തളികയിലൊരുക്കി ഒരു കാത്തിരിപ്പ്
ഒരു വസന്തത്തിന് നന്മയുടെയും ഐശ്വര്യത്തെയും നല്ല നാളുകൾക്കൊരു പ്രയാണമാണ് വിഷുക്കണി കുണരുന്ന നിങ്ങൾക്ക് ഒരു നല്ല കൈനീട്ടമായി തീരട്ടെ….
നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.
നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും (കേരള രാജാരവിവർമ ചിത്രരചന പുരസ്കാര അവാർഡ് ജെതാവ് 2021) മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.
250 കലാകാരൻമാർ ഓൺലൈനിൽ 8 ക്യാറ്റഗറിയിലായി മത്സരിച്ചു. വിധി നിർണയത്തിനായി പ്രമുഖ കലാകാരൻമാർ നൂതന സാങ്കേതിക വിധ്യയുടെ സഹായത്താൽ വിജയികളെ തിരഞ്ഞെടുത്തു.
വർണ്ണാഭമായ ഓൺലൈൻ അവാർഡു ധാന ചടങ്ങിൽ എല്ലാ മത്സര വിജയികളെയും പ്രഖ്യപിക്കുയുണ്ടായി. ശ്രീമതി. ജോയ്സ് സിബി (ഹിസ്സ് എക്സലെൻസി സിബി ജോർജ് ഇന്ത്യൻ അബ്ബാസിഡർ ടു കുവൈറ്റിന്റ് പ്രിയ പദ്നി) ഉത്കാടനം നിർവഹിച്ച 750തിന് മുകളിൽ ആൾക്കാർ zoom ലൂടെ പക്കെടുത്ത അവാർഡ് ധാന ചടങ്ങിൽ പ്രശസ്ഥനായ ചിത്രകാരനും, സാരഥി കുവൈറ്റിൻ്റെ വിശിഷ്ട അതിഥിയുമായ ശ്രീ. ബി. ടി. ദത്തനായിരുന്നു, ജനറൽ കാറ്റഗറിയിലെ മൂന്നു വിജയികളെ ആദ്യം പ്രഖാപിച്ചത്.
സംഗീത സംവിധായകനും പിന്നണി ഗായകനായ ഇഷാൻ ദേവ് ജൂനിയർ ക്യാറ്റഗറിയിലെ വിജയികളെ പ്രഖ്യാപിച്ചു. പിന്നീടു സാരഥി കുവൈറ്റിൻ്റെ ഭാരവാഹികളും പരുപാടി കോർടിനേറ്റർമാരും പിന്നണി പ്രവർത്തകരും മറ്റ് എല്ലാ കാറ്റഗറിയിലെ വിജയകളെയും പ്രഖ്യാപിച്ചു.
മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കി ഫഹഹീൽ യൂണിറ്റ് ഗുരു ചിത്രാഞ്ജലി ഓവറോൾ ട്രോഫിയും ചാബ്യടൻഷിപ്പും ക്യാഷ് അവാർഡും സാരഥി കുവൈറ്റിന്റെ പ്രസിഡൻ്റ് ശ്രീ. സജീവ് നാരായണൻ പ്രഖ്യാപിച്ചു.
മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സാൽമിയ യൂണിറ്റ് റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കിയതായി സാരഥി കുവൈറ്റിൻ്റെ വൈസ് പ്രസിഡൻ്റ് ശ്രീ. എൻ. എസ്. ജയൻ പ്രഖ്യാപിച്ചു.
ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികളക്കും പാർട്ടിസിപേക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് കൂടാതെ നന്നായി പങ്കെടുത്തവരെ തിരെഞ്ഞെടുത്ത് പ്രോസാഹന മെടലും സർട്ടിഫിക്കറ്റും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കിട്ടിയവർക്ക് മോമെന്റോയും സർട്ടിഫിക്കറ്റും നൽകി.
മത്സര ഇനങ്ങൾക്ക് പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും ആശംസകൾ അറിയിച്ചു കൊണ്ട്, സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം മഹാമാരി സമയത്ത് മാനസിക സങ്കർഷം കുറക്കാൻ ഇതുപോലെ ഉള്ള പരുപാടികൾ തുടർന്നും സഘടിപ്പിക്കാൻ സാരഥി കുവൈറ്റിന് സാധിക്കട്ടെ എന്ന് അറിയിച്ച നിറക്കൂട്ട്-2021 പ്രോഗ്രാം കൺവീനർ ജിനി ജയകുമാർ, ഈ പ്രോഗ്രാം ഏറ്റ് എടുത്തു നടത്തിയ അബ്ബാസിയ ഈസ്റ്റ് യൂണിറ്റിനെയും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.
അധിഗംഭീരമാക്കി നടന്ന ഈ പ്രോഗ്രാമിന്റെ ജനറൽ കൺവീനറിനെ ആ വേദിയിൽ തന്നെ സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കൺവീനർ സനൽ കുമാർ പ്രശംസഫലകം കൈമാറി കലാമാമാംഗം പരിയവസാനിച്ചു.