Gurukulam
എല്ലാവർക്കും നമസ്കാരം.
ഈ വർഷത്തെ വേനലവധി ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം എന്ന ഉദ്ദേശത്തോടെ സാരഥി അബൂഹലീഫ യൂണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് “”പൈതൃകം2025″” ന് 9/6/2025 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് mangaf delights ഓഡിറ്റോറിയത്തിൽ വച്ച് സെൻട്രൽ കമ്മിറ്റിയുടെ മഹനീയ സാന്നിധ്യത്തിൽ തിരി തെളിയുകയാണ്.
ഈ ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ കുടുംബാംഗങ്ങളെയും ഏറെ സ്നേഹത്തോടെ യൂണിറ്റ് മാനേജ്മെന്റ് കമ്മിറ്റി സ്വാഗതം ചെയ്യുകയാണ്.
ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ 8 വരെ ആണ് ക്ലാസുകൾ നടത്തുന്നത്.
സാരഥി കുവൈറ്റിന്റെ മറ്റ് യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാൻ താല്പര്യമുണ്ടെങ്കിൽ അബൂ ഹലീഫ യൂണിറ്റുമായി ബന്ധപ്പെടുക.
എല്ലാ കുടുംബാംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരുകയും ഇത് ഒരു വൻ വിജയമാക്കി തീർക്കുകയും ചെയ്യണമെന്ന് ഗുരുദേവ നാമത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു.
Contact: http://wa.me/+96599177967
വിജോ കൊട്ടുപറമ്പിൽ
അബുഹലീഫ യൂണിറ്റ് സെക്രട്ടറി
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
08/06/2025