👩👧👦ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും പ്രകൃതി കനിഞ്ഞുനൽകിയ ഏറ്റവും വലിയ വരദാനമാണ് അമ്മ. പത്തുമാസം ഉദരത്തിൽ ചുമന്ന്, നോവറിഞ്ഞു പെറ്റുവളർത്തി, സ്വന്തം ജീവന്റെ അംശം മക്കൾക്കായി പകുത്തുനൽകുന്ന ത്യാഗത്തിന്റെ മറുപേരാണ് അമ്മ എന്നത്.ഇന്നത്തെ കാലത്തെ അമ്മമാർ സ്നേഹത്തിന്റെ ഉറവിടം എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ മക്കളുടെ മനസ്സും സ്വപ്നങ്ങളും ഒരുപോലെ മനസ്സിലാക്കുന്ന ഏറ്റവും വലിയ കൂട്ടുകാരും ആണ് …
✨കരുത്തായി കൂടെ നിൽക്കുന്ന ശക്തികേന്ദ്രമാണ്
✨പ്രതിസന്ധികളിലെ മികച്ച വഴികാട്ടിയാണ്
✨തളരാത്ത പോരാളിയും
✨ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവുമാണ്.
സ്വന്തം ആഗ്രഹങ്ങളെക്കാൾ മക്കളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ പ്രയത്നിക്കുന്ന, ലോകത്തിലെ എല്ലാ അമ്മമാരുടെയും നിസ്വാർത്ഥമായ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു.
എന്നും നമ്മെ കരുതലോടെ നയിക്കുന്ന ആ മഹത്തായ സ്നേഹത്തെ നമുക്ക് ഹൃദയത്തോട് ചേർത്തുപിടിക്കാം..
നിസ്വാർത്ഥമായ സ്നേഹത്തിന്റെ പ്രതീകങ്ങളായ ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ…
🌸 ” മാതൃദിനാശംസകൾ ” 🌸
സ്നേഹത്തോടെ ,
പാർവ്വതി അരുൺപ്രസാദ്
സെക്രട്ടറി
കേന്ദ്ര വനിതാവേദി
ആശംസകളോടെ ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

