ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവന്റെ 96-മത് മഹാസമാധി ദിനം ,സാരഥി കുവൈറ്റ് പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ സമുചിതമായി ആചരിച്ചു.
അബ്ബാസിയ,സാൽമിയ , മംഗഫ് , ഹവല്ലി എന്നീ ഏരിയകളിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ , സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.ഭക്തിസാന്ദ്രമായ ചടങ്ങ് മംഗഫ് ഡിലൈറ്റ് ഹാളിൽ സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ ആർ ഉം അബ്ബാസിയ ഹെവൻസ് ഹാളിൽ ട്രഷറർ ശ്രീ ദിനു കമലും സാൽമിയ ഏരിയയിൽ ശ്രീമതി ദേവി ഉദയനും ഹവല്ലി ഏരിയയിൽ ശ്രീമതി രമ വിദ്യാദരനും ഭദ്രദീപം കൊളുത്തി ആരംഭിച്ചു.
ഗുരുദർശന വേദി നേതൃത്വം കൊടുത്ത ചടങ്ങിൽ കേന്ദ്ര കമ്മറ്റി, വനിതാവേദി, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.വിവിധ യൂണിറ്റ് ഭാരവാഹികൾ അടക്കം അറുന്നൂറോളം അംഗങ്ങൾ ഗുരുദേവ സമ്പൂർണ്ണ കൃതികളുടെ പാരായണത്തിൽ ഉപവാസ വ്രതത്തോടെ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച പ്രാർത്ഥനയും ഗുരുകൃതി പാരായണവും വൈകിട്ട് 3.30 ന് ലഘു ഭക്ഷണത്തോടെ പര്യവസാനിച്ചു.
ഗുരുദർശന വേദിയുടെ ആഭിമുഖ്യത്തിൽ ചീഫ് കോർഡിനേറ്റർ ഷാജൻ, അഡ്വൈസർ വിനീഷ് എന്നിവരോടൊപ്പം അനില സുധിൻ,വിനോദ് ചീപ്പാറയിൽ ,റോസി സോദർ ,ദേവി ഉദയൻ എന്നിവർ അബ്ബാസിയ , മംഗഫ് , സാൽമിയ മേഖലകളിൽ നേതൃത്വം നൽകി.