Home Editor's Picks ഇന്ത്യൻ എംബസ്സി അറിയിപ്പ്

ഇന്ത്യൻ എംബസ്സി അറിയിപ്പ്

by Generalsecretary

കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

1. തൊഴിൽ വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ എത്തി 60 ദിവസത്തിനകം തൊഴിലുടമയോ അല്ലെങ്കിൽ സ്‌പോൺസർ മുഖേനയോ റസിഡൻസി പെർമിറ്റ് മുദ്രണം ചെയ്യണം. ഇല്ലെങ്കിൽ, കുവൈത്ത്‌ അധികാരികൾ പ്രതിദിനം 2 ദിനാർ പിഴ ഈടാക്കും.

2. കുവൈത്തിൽ എത്തി 60 ദിവസത്തിനകം സിവിൽ ഐഡിക്ക് അപേക്ഷിക്കുകയും നിശ്ചിത തുക ഫീസ് നൽകുകയും ചെയ്യണം. അല്ലാത്ത പക്ഷം കുവൈത്ത്‌ സർക്കാർ 20 ദിനാർ പിഴ ഈടാക്കുന്നതാണ്.

3. ടൂറിസ്റ്റ് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വീടണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കുവൈത്ത്‌ അധികാരികൾ പ്രതിദിനം 2 ദിനാർ വീതം പിഴ ഈടാക്കുകയും പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവനാന്തകാല പ്രവേശന നിരോധനത്തിനും വിധേയരാക്കും.

4. കുടുംബ സന്ദർശക വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണം. ഇത് ലംഘിക്കുന്നവർക്ക് എതിരെ കുവൈത്ത്‌ സർക്കാർ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കുന്നതോടൊപ്പം പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവാനന്തകാല പ്രവേശന നിരോധനം ഏർപ്പെടുത്തുകയും ചെയ്യും.

അംഗങ്ങളുടെ അറിവിലേക്ക് വേണ്ടി,

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.