Home News/Blog “സാരഥീയം 2022” നവംബർ 18 ന്

“സാരഥീയം 2022” നവംബർ 18 ന്

by Generalsecretary

സാരഥി കുവൈറ്റിന്റെ 23 മത് വാർഷികാഘോഷം, വിശ്വമഹാഗുരു കല്പിച്ചരുളിയ ശിവഗിരി തീർത്ഥാടനത്തിന്റെ  നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ  ആഘോഷവും ഒരുമിച്ച് “സാരഥീയം 2022”  എന്ന പേരിൽ കുവൈറ്റിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  2022  നവംബർ 18 ന്  ”  വിപുലമായി ആഘോഷിക്കുന്നു.

ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സാംസ്കാരിക സമ്മേളനം, പ്രശസ്ത കലാകാരന്മാരുടെ പങ്കാളിത്തത്തോടെ അരങ്ങേറുന്ന സംഗീത നിശ,  2021-22 അധ്യയന വർഷത്തിൽ X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണം എന്നിവ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രസ്തുത പരിപാടിയിൽ സംഘടിപ്പിക്കും .

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.