
Generalsecretary
പ്രിയ സാരഥീയരെ,
രജതജൂബിലി നിറവിൽ വിരാജിക്കുന്ന സാരഥി കുവൈറ്റിന്റെ വാർഷിക ആഘോഷമായ സാരഥീയം@25 പ്രൗഢഗംഭീരമായി അവതരിപ്പിക്കേണ്ടത് ഓരോ സാരഥീയന്റെയും കടമയും കർത്ത്യവുമാണ്. സാരഥീയം@25 ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനായി കൂടുന്ന യോഗത്തിലേക്ക് നിങ്ങളേവരെയും സാദരം ക്ഷണിക്കുന്നു.
തീയതി: 24 മെയ് 2024
സമയം: 3:00 PM To 5:00 PM
സ്ഥലം: അബ്ബാസിയ ആർട്സ് സർക്കിൾ
സാരഥി സിൽവർ ജൂബിലിയുടെ ആഘോഷ ചടങ്ങുകളുടെ കിക്ക് ഓഫ് മീറ്റിംഗിൽ പങ്കെടുത്ത് നിങ്ങൾ ഏവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സുരേഷ് കെ
സിൽവർ ജൂബിലി ചെയർമാൻ
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

സമ്പാദിച്ച അറിവ് കളയരുത്. അത് വലുതാക്കിയാൽ എത്ര പങ്കുവെയ്ക്കാം! ഈശ്വരൻ പ്രസാദിച്ചാൽ മതി. – ശ്രീ നാരായണഗുരു
സാരഥിയുടെ നവമുകുളങ്ങളായ ഗുരുകുലം കുട്ടികളുടെ പത്താമത് വാർഷിക സമ്മേളനം, 2024 ജൂൺ 7 ന് സാൽമിയ ICSK സീനിയർ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.
ആചാര്യദേവോ ഭവഃ – അറിവും ഗുരുവരുളുകളും ജീവിത പാഠങ്ങളും പകർന്നു നൽകുന്ന ഗുരുകുലം അദ്ധ്യാപകരെ ആദരിക്കുന്ന വിശിഷ്ട ചടങ്ങ് നടത്തുന്നതിനോടൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ, വർണ്ണങ്ങളും വരകളും വാക്കുകളുമായി മാറിയ ഗുരുകുലം ഇ – മാഗസിന്റെ പ്രകാശനം, കുട്ടി നേതാക്കൻമാരുടെ സമ്മേളനം, ഭാരവാഹികളുടെ പ്രഖ്യാപനം, സത്യപ്രതിജ്ഞ എന്നീ ചടങ്ങുകളും അന്നേ ദിവസം നടക്കുന്നതായിരിക്കും.
സാരഥിയുടെ വരും തലമുറയായ സാരഥി കുരുന്നുകൾ അവതരിപ്പിക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ ആസ്വദിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി ഏവരെയും സഹർഷം ക്ഷണിച്ചു കൊള്ളുന്നു.
സീമ രജിത്
ഗുരുകുലം ചീഫ് കോർഡിനേറ്റർ.
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
പ്രിയ സാരഥീയരേ,
ആസൂത്രണ മികവും സംഘടനാ ശേഷിയുമാണ് ഏതൊരു സംഘടനയുടേയും വിജയം. സിൽവർ ജൂബിലി ആഘോഷിക്കുന്ന സാരഥി കുവൈറ്റിന്റെ സംഘടനാശേഷി എന്താണെന്ന് അറിയിക്കുന്നതിനും, പുതിയ നേതൃനിരയെ ഉയർത്തിക്കൊണ്ടു വരുന്നതിനും, കൂടാതെ സാരഥിയുടെ നേതൃപാടവം ഏവരിലേയ്ക്കും പകർന്ന് കൊടുക്കുന്നതിനും വേണ്ടി സെൻട്രൽ കമ്മറ്റിയുടെ നേത്യത്വത്തിൽ എല്ലാ ഭാരവാഹികൾക്കുമായി ഒരു നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
Date : 24 May 2024 Friday
Time: 10 AM to 2 PM
Location : Abbasiya Art’s Circle
ക്യാമ്പിന്റെ ലക്ഷ്യങ്ങൾ
1. ഗുരുദർശനങ്ങൾക്കും സാരഥി ഭരണഘടനയ്ക്കും അനുസൃതമായി പ്രവർത്തിക്കുന്ന ദിശാബോധമുള്ള ഒരു നേതൃനിരയെ വാർത്തെടുക്കുക.
2. സാരഥിയുടെ നിലവിലെയും ഭാവി നേതൃത്വനിരയ്ക്കും വേണ്ട ഊർജ്ജം പകർന്ന് നൽകുക.
3. സംഘടനാപാടവം മെച്ചപ്പെടുത്തി ക്രിയാത്മകമായ പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനും അത് വിജയകരമായി പ്രാവർത്തികമാക്കാനും പരിശീലിപ്പിക്കുക.
സാരഥിയുടെ കേന്ദ്രഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിതാ വേദി, ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, യൂണിറ്റ് വനിതാ വേദി ഭാരവാഹികൾ, സാരഥിയുടെ എല്ലാ സബ്കമ്മിറ്റികളുടെയും ഭാരവാഹികൾ എന്നിവർക്കായി നടത്തുന്ന പരിശീലന ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
ലീഡേഴ്സ് മീറ്റിന്റ വിജയത്തിന് വേണ്ടി എല്ലാ ഭാരവാഹികളും കൃത്യസമയത്തു എത്തുകയും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
NB: ലീഡേഴ്സ് മീറ്റിന് ശേഷം സാരഥി സിൽവർ ജൂബിലി ആഘോഷങ്ങൾ ഉൾപ്പെടുന്ന സാരഥീയം-2024 കിക്ക് ഓഫ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.
സ്നേഹപൂർവ്വം,
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
പ്രിയ സാരഥീയരെ,
സാരഥി കുവൈറ്റിന്റെ 2023-24 ഭരണസമിതിയുടെ വാർഷിക പൊതുയോഗവും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും 2024 മെയ് 3, വെള്ളിയാഴ്ച രാവിലെ 08.30 മണിക്ക് ചതയദിന പ്രാത്ഥനയോടു കൂടി കൃത്യം 09.30 മണി മുതൽ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു.
സാരഥിയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടിന്റെയും, സാമ്പത്തിക റിപ്പോർട്ടിന്റെയും അവതരണത്തിലും തുടർന്ന് നടക്കുന്ന ചർച്ചകളിലും പങ്കെടുത്ത് സംഘടനയുടെ വളർച്ചയ്ക്കുതകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുന്നതിലേയ്ക്കുമായി എല്ലാ സാരഥി കുടുംബാംഗങ്ങളും ഈ പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Venue: ഇന്ത്യൻ പബ്ലിക് സ്കൂൾ, സാൽമിയ
Date: 03.05.2024
🕑 Time: 09.30 A. M
Location
https://goo.gl/maps/7Lt8DA2bkZZGhqJs7
എല്ലാ സാരഥീയരെയും ഈ വാർഷിക പൊതുയോഗത്തിലേയ്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.
ഗുരു സേവയിൽ,
സാരഥി കുവൈറ്റിന് വേണ്ടി
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
പ്രിയ സാരഥീയരെ
നമ്മുടെ സാരഥിയെ അതിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി നമ്മോടൊപ്പം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഹകരിച്ചു വരുന്ന BEC യുടെ ആപ്പ് നവീകരിച്ച് റിലീസ് ചെയ്ത വിവരം ഏവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.
കഴിഞ്ഞ ഈദ് മാസത്തിൽ App മുഖാന്തരം പണം അയക്കുന്ന അംഗങ്ങൾക്ക് കമ്മീഷൻ ഇളവും കമ്മീഷൻ ഇല്ലാതെയും പണമയക്കുവാൻ സാധിച്ചിരുന്നു.
ഇനിയും BEC App ആക്ടീവിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കായി , ഈ വരുന്ന MAY 3 ന് സാൽമിയ ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ വച്ച് നടക്കുന്ന സാരഥി കേന്ദ്ര ഭരണസമിതിയുടെ വാർഷിക പൊതുയോഗത്തിൽ അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
BEC App മുഖാന്തരം പണമയച്ച അംഗങ്ങൾക്ക് നറുക്കെടുപ്പ് മുഖേന സ്വർണ്ണ സമ്മാനങ്ങളും മറ്റും സമ്മാനമായി കിട്ടിയ വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.
തുടർന്നും ഈ സൗകര്യം ഉപയോഗിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.
For BEC Help
Abbnas
+965 9715 2818
Arunsathyan
+965 56643051
ജനറൽസെക്രട്ടറി
ജയൻ സദാശിവൻ
SCFE യുടെ നേതൃത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ സ്പാർക്കിൾ -3 കുട്ടികൾക്ക് ആവേശകരവും, വിജ്ഞാനപ്രദവുമായ വിവിധ workshop കളും കലാകായിക വിനോദ പരിപാടികളും ഉൾപ്പെടുത്തി നടത്തപ്പെടുകയുണ്ടായി, സ്വാദിഷ്ടമായയ ലൈവ് ഭക്ഷണങ്ങൾ, സ്വിമ്മിംഗ് പൂൾ, ക്യാമ്പ് ഫയർ തുടങ്ങിയവ ഉൾപ്പെടുത്തിയ പ്രോഗ്രാം 2 ദിവസം കൊണ്ട് വിജയകരമായി അവസാനിച്ചു. ഞങ്ങൾ ഭവനങ്ങളിലേക്ക് തിരിച്ചെത്തി..
ഈ പ്രോഗ്രാമിനെ 25 അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ടീമാണ് മുന്നോട്ട് നയിച്ചത്. നിസ്വാർത്ഥമായ സേവനങ്ങൾ നൽകിയ സാരഥി കുവൈറ്റിന്റെ സാരഥികൾക്ക് ഈ അവസരത്തിൽ പ്രത്യേകം പ്രേത്യേകം നന്ദി അറിയിക്കുന്നു…
ഒപ്പം സ്പാർക്കിൾ -3 പ്രോഗ്രാമിനോട് സഹകരിച്ച ഓരോ കുരുന്നുകൾക്കും അവരെ പ്രാപ്തരാക്കി അയച്ച ഓരോ മാതാപിതാക്കളോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പ്രോഗ്രാമിന്റെ വിജയത്തിനായി
പുറമേനിന്ന് സഹകരിച്ച
എല്ലാവർക്കും ഈ അവസരത്തിൽ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.
SCFE ക്ക് വേണ്ടി,
Manu K Mohan
Coordinator
Sparkle-3
Githin Das
Trust Secretary
Jayan Sadasivan
General Secretary
Saradhi Kuwait
സാരഥി കുവൈറ്റ് സിൽവർ ജൂബിലിയുടെ ഭാഗമായി മെയ് 31 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്കു 2 മണി വരെ അദാൻ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്തം നൽകാം ജീവൻ രക്ഷിക്കാം എന്ന മഹത് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന ക്യാമ്പിലേക്ക് രക്തദാനം ചെയ്യാൻ താല്പര്യമുള്ള സുമനസ്സുകൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .
https://forms.gle/X12tJCEj86mnzNR7A
രക്തദാന ക്യാമ്പുമായോ രജിസ്ട്രേഷൻ സംബന്ധിച്ചോ ഉള്ള വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു.
For more info contact:
55234730/ 55781184 / 51614533/ 97529140/ 60435350
Note: എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്.
Organized By
Saradhi Hassawi south Unit


