
Generalsecretary
ജയ നാരായണഗുരു പ്രിയേ
ശീവഗിരീശ്വരീ ശാരദേ,
ചതുരാസ്യാക്ഷി ശരച്ചന്ദ്ര മരീചികേ
പ്രിയരേ,
അക്ഷരങ്ങളുടെ ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന “വിദ്യാരംഭം 2024”, 23 ഒക്ടോബർ 2024 ന് സാരഥി ഗുരുദർശനവേദിയുടെ നേതൃത്വത്തിൽ അബ്ബാസിയ, മംഗഫ്, സാൽമിയ എന്നീ മേഖലകളിലായി സംഘടിപ്പിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളുന്നു.
വിദ്യാരംഭത്തിന് പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള അംഗങ്ങൾ കുട്ടിയുടെ പൂർണ്ണമായ പേര് , ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, വാട്സാപ്പ് മൊബൈൽ നമ്പർ എന്നിവ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു നൽകുവാൻ അഭ്യർത്ഥിക്കുന്നു.
അബ്ബാസിയ
അനില സുധിൻ (5563 3618)
സനീഷ് സതീശൻ (6707 8937)
മംഗഫ്
ഉദയഭാനു (9002 7931)
രാഖി സുകുമാർ (9798 0037)
സാൽമിയ
രമ വിദ്യാധരൻ (5044 4821)
സൈഗാൾ സുശീലൻ (9445 7288)
ഗുരുസേവയിൽ,
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
കുവൈറ്റിലെ പ്രമുഖ ജീവകാരുണ്യ പ്രവാസി സംഘടനയായ സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫഹഹീൽ യൂണിറ്റ് നേതൃത്വം കൊടുത്ത “സ്നേഹസ്പർശം-2024” എന്ന പേരിൽ കണ്ണൂർ പയ്യന്നൂർ ആനന്ദ ആശ്രമത്തിലെയും ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കുമായി ഓണാഘോഷവും, ഓണക്കോടി വിതരണവും നടത്തി. ആനന്ദ ആശ്രമത്തിലെ വിദ്യാർത്ഥികളുടെ സ്വാഗത ഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങ് പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ഓണക്കോടി വിതരണം ചെയ്തു, ചടങ്ങിന് സാരഥി എക്സിക്യൂട്ടീവ് മെമ്പർ ജിതേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു, സാരഥി ഭാരവാഹിയും പരിപാടിയുടെ കോഡിനേറ്ററുമായ സന്തോഷ് കാന്തലോട്ട് സ്വാഗതം ആശംസിച്ചു സാരഥി ട്രസ്റ്റ് മെമ്പർ ദിനേശ് ഐ.വി, ആശ്രമം ട്രസ്റ്റ് മെമ്പർമാരായ കെ കൃഷ്ണൻ, എ.കെ. പി നാരായണൻ, റ്റി.പ്രകാശൻ എന്നിവർ ആശംസകളും, ആശ്രമം ട്രസ്റ്റ് മെമ്പർ രാമകൃഷ്ണൻ കണ്ണോ ഓണ സ്തുതി പ്രഭാഷണവും നടത്തി ചടങ്ങിന് ആശ്രമം ട്രസ്റ്റ് സെക്രട്ടറി കെ പി ദാമോദരൻ നന്ദി പ്രകാശിപ്പിച്ചു. മാവേലിയും, പൂക്കളവും, കുട്ടികളുടെ ഓണപ്പാട്ടും ചടങ്ങിന് മിഴിവേകി തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും, കണ്ണൂർ സംഗീത കൂട്ടായ്മയുടെ സംഗീതവിരുന്നും അരങ്ങേറി.


കുവൈറ്റിൽ നിലവിൽ ഉണ്ടായ ആകസ്മികമായ ദുരന്തങ്ങൾ, നമ്മുടെ സഹോരങ്ങളെ നഷ്ടപ്പെടുവാൻ ഉണ്ടായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സാരഥി കുവൈറ്റും അമേരിക്കൻ സൊസൈറ്റി ഓഫ് സെയ്ഫറ്റി പ്രൊഫഷണൽസും (ASSP) ചേർന്ന്
എന്ന Online webniar ആഗസ്റ്റ് 2, 2024 വെള്ളിയാഴ്ച, 11:30 AM ന് സംഘടിപ്പിക്കുന്നു.
Conducted by:- Prabeesh M P, Heads of Public Relations Committee – ASSP Kuwait Chapter
ഈ സെമിനാറിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു
Saradhi Kuwait is inviting you to a scheduled Zoom meeting.
Topic: Fire Safety Awareness and Emergency Response
.
Time: August 2, 2024 11:30 AM Kuwait
Join Zoom Meeting👇
https://us02web.zoom.us/j/88254453996?pwd=6BAbgREVnlneFgacRpApfrOeyybrRY.1
Meeting ID: 882 5445 3996
Passcode: 945709
നമസ്തെ🙏🏻
മഹാഗുരുവിൻ്റെ ജനനം മുതൽ മഹാസമാധി വരെയുള്ള അവിസ്മരണീയമായ സംഭവങ്ങളെ കോർത്തിണക്കി യൂണിറ്റുകളിലെ മാസ ചതയ പ്രാർഥനകളിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ജൂലൈ 24 (ബുധനാഴ്ച്ച) കർക്കിടക മാസത്തിലെ ചതയ ദിനത്തിൽ “
” എന്ന വിഷയത്തെ ആസ്പ്പത്തമാക്കി പ്രഭാഷണം ചെയ്യുന്ന എല്ലാ അംഗങ്ങൾക്കും ആശംസകൾ നേരുന്നു.
ഗുരുസേവയിൽ
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
സാരഥി കേന്ദ്രവനിതാവേദി, SAME – Art of managing stress ന്റെ ഭാഗമായി Hypnotherapy എന്ന വിഷയത്തിൽ ഒരു ഓൺലൈൻ സെഷൻ 25 ജൂലൈ 2024 വൈകുന്നേരം 7 മണി മുതൽ 8.30 വരെ സംഘടിപ്പിക്കുന്നു.
കുവൈറ്റിലെ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും Hypnosis and NLP Training Institute സ്ഥാപകനും മേധാവിയും ആയ ശ്രീകാന്ത് വാസുദേവൻ നയിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
എല്ലാവരുടേയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.
സ്നേഹപൂർവം,
സാരഥിയുടെ BEC പ്രൊമോഷന്റെ ഭാഗമായി നടത്തപ്പെട്ട നറുക്കെടുപ്പ് ഇന്നലെ 20/7/ 2024 ന് Zoom പ്ലാറ്റ്ഫോമിൽ രാത്രി 9.00 മണിക്ക് നടന്നു.
കേന്ദ്ര വനിത വേദി ജോയിന്റ് സെക്രട്ടറി ആശ ജയകൃഷ്ണന്റെ വസതിയിൽ സാൽമിയയിൽ വച്ച്, സാൽമിയ ഏരിയ കോർഡിനേറ്റർ ശ്രീ സജീവ് കുമാർ, സാരഥി സെൻട്രൽ സെക്രട്ടറി റിനു ഗോപി, സാരഥി സെൻട്രൽ ജോ.ട്രഷറർ അരുൺ സത്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് നറുക്കെടുപ്പ് നടത്തപ്പെട്ടത്. സാരഥിയുടെ കേന്ദ്രഭരണ ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു. വിജയികളായവരുടെ പേരുവിവരങ്ങൾ താഴെ കൊടുക്കുന്നു.
1) Mukesh Murali(Mangaf East)(KWCTA202406180803975)
2) Shiras Kadavil Chandran (Ahmadi)(KWCTA202406280808271)
3) Vinesh Vasudevan (Hassawi South )(KWCTA202407110800127)
ഗൂഗിൾ ഫോമിൽ അപ്പ്ലോഡ് ചെയ്ത ക്രമനമ്പർ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഇതിൽ ഭാഗഭാക്കായ എല്ലാ നല്ലവരായ സാരഥീയർക്കും നന്ദി രേഖപ്പെടുത്തുന്നു.
തുടർന്നും വരും മാസങ്ങളിലും ഈ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
സ്നേഹപൂർവ്വം
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2024 മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
സുഗതാഞ്ജലി കാവ്യാലാപന മത്സരം 2024
സബ് ജൂനിയർ വിഭാഗം
1) ആദിൽ വിജോ
2) റിയ രതീഷ്
ജൂനിയർ വിഭാഗം
1) ഇഷ കരലത്
2) പ്രതിഭാ രമേശ്
3) റിഥിക രാജേഷ്
സീനിയർ വിഭാഗം
1) ലിയാ കരലത്
2) രോഹിത് രാജ്.
3) ആർഷിയ രാജൻ
ഏവർക്കും വിജയാശംസകൾ നേരുന്നു!!
സാരഥി കുവൈറ്റിന്റെ ഭാഗമായി, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള “എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ്” ന്റെ 18-)മത് കൗൺസിൽ യോഗം 2024 മെയ് 31-നു സംഘടിപ്പിച്ചു.
ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ. എസ്. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ചെയർമാനും തുടർന്ന് സംസാരിച്ച വൈസ് ചെയർമാൻ സി എസ് വിനോദും അവരുടെ പ്രസംഗങ്ങളിൽ, സാരഥി കുവൈറ്റ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെന്റർ ഫോർ എക്സലൻസ് (എസ് സി എഫ് ഇ ) മികച്ച പിന്തുണ നൽകിയതിലൂടെ, ട്രസ്റ്റ് കഴിഞ്ഞ വർഷം കൂടുതൽ പ്രവർത്തന മികവ് നേടിയെടുക്കാൻ സാധിച്ചു എന്നു പറയുകയുണ്ടായി. ഈ നേട്ടത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് എസ് സി എഫ് ഇ കോഴ്സ് ഡയറക്ടർ കേണൽ എസ്. വിജയൻ (റിട്ട.), ചെയർമാൻ അഡ്വ. അരവിന്ദാക്ഷൻ എൻ. എസ്. കേണൽ നയിക്കുന്ന വിദഗ്ദ്ധരും, അർപ്പിതമനസ്സോടു കൂടി പ്രവർത്തിക്കുന്ന ടീമിന്റെ പിന്തുണയാണ് എന്നവർ ചൂണ്ടിക്കാട്ടി.
സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ. ആർ. യോഗം ഉദ്ഘാടനം ചെയ്തു, സാരഥി ട്രസ്റ്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംസാരിക്കുകയും കൂടാതെ മികച്ച പ്രവർത്തനം നടപ്പിൽ വരുത്തിയ എസ് സി എഫ് ഇ ടീമിനോടുള്ള നന്ദി കൂടി പ്രകടിപ്പിച്ചു.
സാരഥി ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ലിവിൻ രാമചന്ദ്രൻ ധനകാര്യറിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കുകയും , ബന്ധപ്പെട്ടവർ അതിനുള്ള മറുപടി നൽകുകയും ചെയ്തു. തുടർന്ന് രണ്ടു റിപ്പോർട്ടുകളും ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു.
ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകി പ്രവർത്തിച്ച അജിത് ആനന്ദ് (ഇഗ്നിട്ട് – 2023), മനു കെ. മോഹൻ (സ്പാർക്കിൽ – 2024), ബിന്ദു സജീവ് (മീഡിയ വിംഗ് കോഓർഡിനേഷൻ) , പ്രശാന്ത് കെ (എ ഐ ആൻഡ് റോബോട്ടിക് കോഓർഡിനേറ്റർ ) എന്നിവർക്ക് ആദരസൂചകമായി മെമെന്റോകൾ സമ്മാനിച്ചു. കഴിഞ്ഞ പ്രവർത്തനവർഷം ഏറ്റവും അധികം പിന്തുണ നൽകി പ്രവർത്തിച്ച യൂണിറ്റിനുള്ള ആദരവ് ഫഹാഹീൽ യൂണിറ്റിനു നൽകുകയുണ്ടായി.
ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ട് ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി, സാരഥി കുവൈറ്റ്), ദിനു കമൽ (ട്രഷറർ, സാരഥി കുവൈറ്റ്), കേണൽ എസ്. വിജയൻ (ഡയറക്ടർ, എസ് സി എഫ് ഇ), സുരേഷ് കൊച്ചത്ത് (സാരഥി പേട്രൺ), സിജി പ്രദീപ് (വൈസ് ചെയർപേഴ്സൺ, സാരഥി കുവൈറ്റ്), സി. എസ്. ബാബു (ആഡ്വൈസറി ബോർഡ്, സാരഥി കുവൈറ്റ്), സുരേഷ് കെ. (ചെയർമാൻ, 25-ആം വാർഷിക ആഘോഷം), സജീവ് നാരായണൻ (മുൻ. പ്രസിഡന്റ്, സാരഥി കുവൈറ്റ്) എന്നിവർ സംസാരിച്ചു.
ബിനുമോൻ എം. കെ (ജോയിന്റ് സെക്രട്ടറി, സാരഥി ട്രസ്റ്റ്) സ്വാഗതം ആശംസിക്കുകയും, ലിവിൻ രാമചന്ദ്രൻ (ട്രഷറർ, സാരഥി ട്രസ്റ്റ്) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .
യോഗത്തിന്റെ പ്രസീഡിയം കൈകാര്യം ചെയ്തത് സുരേഷ് വെളളപ്പള്ളി, സജീവ് കുമാർ, അനിത്കുമാർ എന്നിവർ ചേർന്നായിരുന്നു.
സാരഥി ട്രസ്റ്റ് പുതിയ ഭാരവാഹികളായി ജിതിൻ ദാസ് സി.ജി (ചെയർമാൻ), ഷനൂബ് ശേഖർ (വൈസ് ചെയർമാൻ), ബിന്ദു സജീവ് (സെക്രട്ടറി), അജിത് ആനന്ദ് (ജോയിന്റ് സെക്രട്ടറി), റെജി സി.ജെ. (ട്രഷറർ), ശ്രീരാജ് (ജോയിന്റ് ട്രഷറർ) എന്നിവർ 2024 -2026 പ്രവർത്തന വർഷത്തേക്കുള്ള ചുമതലയേറ്റു.
ട്രസ്റ്റി ബോർഡിനായി തിരഞ്ഞെടുക്കപ്പെട്ടവർ ജിജി കരുണാകരൻ, പ്രവീൺ എം. എം, സതീഷ് പ്രഭാകരൻ, വിപിൻ നാഥ്, പുഷ്പദാസ് എന്നിവരാണ്.
*
*
സാരഥി കുവൈറ്റിന്റെ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി
റാഫിൾ കൂപ്പൺ പ്രകാശനവും വിതരണവും സംഘടിപ്പിച്ചു.
സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂളിൽ ജൂൺ ഏഴ് വെള്ളിയാഴ്ച നടന്ന സാരഥി ഗുരുകുലം വാർഷിക ആഘോഷ ചടങ്ങിൽ ആയിരുന്നു റാഫിൾ കൂപ്പൺ പ്രകാശനം നിർവഹിച്ചത്. സാരഥി പ്രസിഡന്റ് അജി കെ ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുരേഷ് ബാബു ഏവർക്കും സ്വാഗതം ആശംസിച്ചു. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ സുരേഷ് കെ സാരഥീയം@25 ന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
വിശിഷ്ട അതിഥിയായി എത്തിച്ചേർന്ന BEC മാർക്കറ്റിംഗ് മാനേജർ രാംദാസ്, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്തിന് റാഫിൾ കൂപ്പൺ നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സാരഥി കേന്ദ്രഭരണസമിതി അംഗങ്ങൾ, വനിതാവേദി ചെയർപേഴ്സൺ, ട്രസ്റ്റ് ചെയർമാൻ, സിൽവർ ജൂബിലി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
റാഫിൾ കൺവീനർ അജി കുട്ടപ്പൻ 121 കൂപ്പണുകൾ സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്തിന് നൽകിക്കൊണ്ട് കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് റാഫിള് കോർഡിനേറ്റർ മൃദുൽ കെ എസ്, സനീഷ് സതീശൻ എന്നിവർ സാരഥിയുടെ 16 പ്രാദേശിക സമിതിയിലെയും ഭാരവാഹികൾക്ക് കൂപ്പണുകൾ നൽകി.
BEC മാർക്കറ്റിംഗ് മാനേജർ രാംദാസ് ചടങ്ങിൽ ആശംസ അറിയിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ യോഗത്തിന് കൃതജ്ഞത അറിയിച്ചുകൊണ്ട് യോഗ നടപടികൾ പൂർത്തീകരിച്ചു.
റാഫിൾ കൂപ്പൺ സ്പോൺസർമാരായ ഷിബു സുകുമാരൻ, ഷിന്റോ ജോർജ് എന്നിവരോടുള്ള അകൈതവമായ നന്ദി ഈ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു.
ആശംസകളോടെ,
സുരേഷ് കെ
സിൽവർജൂബിലി ചെയർമാൻ
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

