Generalsecretary
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാജ്യം,
മഹാത്മാഗാന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാനും സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ സഞ്ചരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം നമുക്ക് എല്ലാവര്ക്കും ജീവിത മൂല്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള അവസരമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് ഏവർക്കും എന്നും പ്രചോദനം ആകട്ടെ .
156-ാം ജന്മവാര്ഷികത്തില് എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകള്‍
സാരഥി ഗുരുകുലത്തിനുവേണ്ടി,
റീന ബിജു
ചീഫ് കോഡിനേറ്റർ
വിനോദ് ചിപ്പറായിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും, തിന്മയുടെ മേൽ നന്മയ്ക്ക് ഉണ്ടാകുന്ന വിജയത്തേയുമാണ് നവരാത്രി നൽകുന്ന സന്ദേശം.
അക്ഷര ലോകത്തേയ്ക്ക് കടക്കുന്ന ഓരോ കുരുന്നുകൾക്കും വിദ്യാദായിനിയായ ശാരദാംബയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…🙏
– സാരഥി കുവൈറ്റ് –
സാരഥിയുടെ പ്രൗഢി അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്ന വർണ്ണോജ്വലമായ വാർഷിക ആഘോഷം “സാരഥീയം 2025” നമുക്ക് മുന്നിൽ അതിന്റെ വിസ്മയക്കുട നിവർത്താനായി ഇനി ദിവസങ്ങൾ മാത്രം.
✨പാട്ടുകളുടെ തോരാമഴയുമായി നമുക്ക് മുന്നിൽ എത്തുന്ന പ്രിയ ഗായകൻ ✨
🔸ആകാശമിട്ടായിയുടെ മധുരമുള്ള പാട്ടുകളുമായി എത്തുന്നു
അനുഗ്രഹീത സ്വരത്തി നുടമയായ അഭിജിത് കൊല്ലം .
✨✨✨✨✨✨✨✨✨✨✨
വിസ്മയങ്ങൾ നിറഞ്ഞ വേദിയുടെ സുവർണ്ണതിരശീലകൾ ഉയരുവാൻ ഇനി ദിവസങ്ങൾ മാത്രം.
സ്നേഹാശംസകളോടെ
സാരഥീയം പബ്ലിക് റിലേഷൻ ടീം
മഞ്ജു സുരേഷ്
ജനറൽ കൺവീനർ സാരഥീയം
ആശംസകളോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്
വിദ്യാരംഭം 2025
ജയ നാരായണഗുരു പ്രിയേ
ശീവഗിരീശ്വരീ ശാരദേ,
ചതുരാസ്യാക്ഷി ശരച്ചന്ദ്ര മരീചികേ
പ്രിയരേ,
അക്ഷരങ്ങളുടെ ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന “വിദ്യാരംഭം 2025” 2 ഒക്ടോബർ 2025 ന് സാരഥി ഗുരുദർശനവേദിയുടെ നേതൃത്വത്തിൽ അബ്ബാസിയ, മംഗഫ്, സാൽമിയ എന്നീ മേഖലകളിലായി സംഘടിപ്പിക്കുന്നവിവരം ഏവരേയും അറിയിച്ചുകൊള്ളുന്നു.
വിദ്യാരംഭത്തിന് പേര് രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള അംഗങ്ങൾ കുട്ടിയുടെ പൂർണ്ണമായ പേര് , ഒരു Passport Size Photo, Whats App Mobile Numner എന്നിവ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു നൽകുവാൻ അഭ്യർത്ഥിക്കുന്നു.
അബ്ബാസിയ
അനില സുധിൻ (5563 3618)
വിജിത്ത് (90072531)
മംഗഫ്
ഉദയഭാനു (9002 7931)
രാഖി സുകുമാർ (9798 0037)
സാൽമിയ
വിജയകുമാർ (55732246)
സൈഗാൾ സുശീലൻ (9445 7288)
എന്ന്
ഗുരുസേവയിൽ
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ
വിനോദ് ചീപ്പാറയിൽ
സാരഥി ജനറൽ സെക്രട്ടറി
കുവൈറ്റിലെ ശ്രീ നാരായണീയരുടെ കൂട്ടായ്മ യായ സാരഥി കുവൈറ്റ് 171-ാം ശ്രീ നാരായണഗുരു ജയന്തിയും ഓണവും സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.
സെപ്റ്റംബർ 12 നു അബ്ബാസിയയിലെ യൂണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങുകൾക്ക്, സാരഥി റിഗ്ഗയ് യൂണിറ്റിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. താലപൊലിയുടെ അകമ്പടിയോടെ മാവേലി യെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചു
ചടങ്ങുകളുടെ ഔപചാരിക ഉത്ഘാടനം BEC CEO ശ്രീ മാത്യൂസ് വർഗീസ് നിർവഹിച്ചു.
ഗുരുജയന്തിയുടെയും ഓണത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ച് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗം ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതത്തിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു.
സാരഥി പ്രസിഡന്റ് ജിതേഷ് എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, IBPC ജനറൽ സെക്രട്ടറിയും സാരഥി ഉപദേശക സമിതി അംഗവുമായ സുരേഷ് കെ. പി,വനിതാ വേദി ചെയർപേഴ്സൺ ബിജി അജിത്കുമാർ, സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, ബില്ലവ സംഘം പ്രസിഡന്റ് അമർനാഥ് സുവർണ, എന്നിവർ ആശംസകൾ നേർന്നു.
SCFE (സാരഥി സെന്റർ ഫോർ എക്സ്ല്ലൻസ് )യും Tech Learning Solutions എന്ന സ്ഥാപനവുമായി ചേർന്ന് നടത്തിയ AI & Robotics കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ, സാരഥി വേദി നടത്തിയ റീൽസ്, ഷോർട് ഫിലിം മത്സരങ്ങളിൽ വിജയിച്ചവർകുള്ള ട്രോഫികൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ ഷാജി ശ്രീധരൻ സ്വാഗതവും, ട്രഷറർ അനിൽ ശിവരാമൻ നന്ദിയും രേഖപ്പെടുത്തി ഗുരുജയന്തിയുടെയും ഓണത്തിന്റെയും ഗൃഹാതുരത്വം നിലനിന്ന അവതരണ ശൈലിയിൽ
അവതാരക പൗർണ്ണമി സംഗീത് പരിപാടിയുടെ ഊർജം ഉടനീളം നിലനിർത്തി.
ശ്രീനാരായണഗുരുവിന്റെ സുവിശാലമായ ദർശനം പങ്കുവെച്ച് ശ്രീ ബിജു പുളിക്കലേടത്ത്
• “ഗുരുവിന്റെ ഏക ലോകദർശന ശതാബ്ദികൾ” എന്ന വിഷയത്തേ ആസ്പദമാക്കി പ്രഭാഷണം നടത്തി.
1500-ലധികം പേര് പങ്കെടുത്ത വിഭവസമൃദ്ധമായ സദ്യയും സാരഥിയുടെ വിവിധപ്രാദേശിക സമിതികൾ അവതരിപ്പിച്ച നയനാനന്ദകരമായ കലാപരിപാടികളും ആഘോഷങ്ങൾക്കു നിറം പകർന്നു.
സെപ്റ്റംബർ 13 നു കാലത്ത് അബ്ബാസിയ എവർ ഗ്രീൻ ഹാളിൽ “കുട്ടികളുടെ ഗുരുദേവൻ “എന്ന വിഷയത്തെ ആസ്പദമാക്കി ബിജു പുളിക്കലേടത്ത് സാരഥി ഗുരുകുലം കുട്ടികളുമായി സംവദിച്ചു.
സെപ്റ്റംബർ 13 നു വൈകുന്നേരം ഫഹാഹീൽ വേദാസ് ഹാളിൽ “ആത്മ സാക്ഷത്കാരത്തിന്റെ ഗുരു പാഠങ്ങൾ” എന്ന വിഷയത്തിലും സെപ്റ്റംബർ 14 നു സാൽമിയ ഹാർമണി ഹാളിൽ “ഭാവബ്ധിയുടെ നാവികനായ ഗുരു “എന്ന വിഷയത്തിലും പ്രഭാഷണം സംഘടിപ്പിച്ചു.
സാരഥിയുടെ പ്രൗഢി അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്ന വർണ്ണോജ്വലമായ വാർഷിക ആഘോഷം “സാരഥീയം 2025” നമുക്ക് മുന്നിൽ അതിന്റെ വിസ്മയക്കുട നിവർത്താനായി ഇനി ദിവസങ്ങൾ മാത്രം.
✨പാട്ടുകളുടെ തോരാമഴയുമായി നമുക്ക് മുന്നിൽ എത്തുന്ന പ്രിയ ഗായിക
🔸ഹിമമഴയായും വാതിൽക്കലെ വെള്ളരിപ്രാവായും നമുക്കു മുന്നിൽ പാട്ടിന്റെ പാലാഴിയായി പെയ്തിറങ്ങാനെത്തുന്നു കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവും ചലച്ചിത്രപിന്നണി ഗായികയുമായ നിത്യ മാമ്മൻ.
✨✨✨✨✨✨✨✨✨✨✨
വിസ്മയങ്ങൾ നിറഞ്ഞ വേദിയുടെ സുവർണ്ണതിരശീലകൾ ഉയരുവാൻ ഇനി ദിവസങ്ങൾ മാത്രം.
സ്നേഹാശംസകളോടെ
സാരഥീയം പബ്ലിക് റിലേഷൻ ടീം
മഞ്ജു സുരേഷ്
ജനറൽ കൺവീനർ സാരഥീയം
ആശംസകളോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്.
അബുഹലിഫ യൂണിറ്റ് കൺവിനർ, സെക്രട്ടറി, സാരഥിക്ക് ഒരു ആനുവൽ സ്പോൺസർ എന്ന ആശയം അൽമുല്ലയിലൂടെ കൊണ്ടുവരാൻ നിമിത്തമായ വ്യക്തി, സാരഥിയുടെ വിപുലമായ അയ്യപ്പപൂജ, 2015 ൽ സാരഥിയുടെ ആദ്യ സ്പോർട്ട്സ് മീറ്റ് ഇവയുടെ ഒക്കെ സാരഥ്യം വഹിച്ച, എക്സിക്യുട്ടീവ് കമ്മിറ്റികളിൽ ഉറച്ച നിലപാട് എടുത്തിരുന്ന തികഞ്ഞ ശ്രീനാരായണീയനായ ശ്രീ കെ രാജൻ അവർകൾക്ക് ആദരാഞ്ജലികൾ
“സ്വാതന്ത്ര്യം തന്നെയമൃതം”
“സ്വാതന്ത്ര്യം തന്നെ ജീവിതം”
“പാരതന്ത്ര്യം മാനികള്‍ക്കു-
മൃതിയെക്കാള്‍ ഭയാനകം”
“സ്വാതന്ത്ര്യത്തിന്റെ മഹത്വം മനസ്സിലാക്കി, രാജ്യത്തിന്റെ പുരോഗതിക്ക് നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.സ്വാതന്ത്ര്യം നേടി തരാൻ ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മകൾക്കു മുന്നിൽ പ്രണമിക്കാം..
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അഭിമാനവും കാത്തു സൂക്ഷിക്കാം.
നമ്മുടെ രാജ്യം എന്നും സമാധാനത്തോടെ പുലരട്ടെ.. 🇮🇳
ഹൃദയം നിറഞ്ഞ 79-ാം സ്വാതന്ത്ര്യദിനാശംസകൾ! 🎉✨
ജയ് ഹിന്ദ്! 🫡

