News
News/Blog
സാരഥി കുവൈറ്റ് ഗുരുകുലം വാർഷികം 2023 മെയ് 12 ന് സാൽമിയ എക്സലൻസ് സ്കൂളിൽ വെച്ച് നടത്തി. ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാരഥി പ്രസിഡന്റ് കെ ആർ അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റ് സനൽ കുമാർ , വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രഷറർ ദിനു കമൽ, വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അക്ഷയ് പി അനീഷ് സ്വാഗതം ആശംസിക്കുകയൂം ചെയ്തു.
ഗുരുകുലം സംഘടിപ്പിച്ച പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ചുള്ള റിപ്പോർട്ട് അധീന പ്രദീപ് അവതരിപ്പിച്ചു. അഭിരാം അജി ഗുരുകുലം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രകാശനം ചെയ്ത ഗുരുകുലം കുട്ടികളുടെ സൃഷ്ടികൾ അടങ്ങിയ മാഗസിൻ ഫാദർ ഡേവിസ് ചിറമേൽ നിന്ന് ഏറ്റു വാങ്ങി.
സാരഥി കുവൈറ്റിന്റെ ഉപഹാരം ശ്രീ സുരേഷ് കെ പി ഫാദർ ഡേവിസ് ചിറമേലിന് നൽകി.
ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഗുരുഷ്ടകം പാരായണ മത്സരം, സ്വര അക്ഷരങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ വാർഷികത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. കഴിഞ്ഞ വർഷം ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയും യൂണിറ്റ് കോർഡിനേറ്റേഴ്സിനെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു .
പുതിയ ഗുരുകുലം കമ്മിറ്റി രൂപീകരിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മാസ്റ്റർ അഗ്നിവേശ് സാജൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാരധി കുവൈറ്റ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സംസാരിച്ചു.
ഗുരുകുലത്തിൻറെ പ്രവർത്തങ്ങൾ ചീഫ് കോർഡിനേറ്റർ സീമ രജിത് വിശദീകരിച്ചു. സാരഥി കുവൈറ്റിന്റെ അംഗങ്ങൾക്ക് വേണ്ടി ആരംഭിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നിർവഹിച്ചു.
ഗുരുകുലം അഡ്വൈസർ ശ്രീ മനു മോഹനൻ, മഞ്ജു പ്രമോദ്, രമേശ് കുമാർ, ശീതൾ സനീഷ്,ബിനു മോൻ, ബിജു എം. പി,13 യൂണിറ്റ് കോഡിനേറ്റർസ്, അജി കുട്ടപ്പൻ,അരുൺ സത്യൻ, റിനു ഗോപി, അജിത് ആനന്ദ്, രജിത്, ജിക്കി, രതീഷ് കുറുമശ്ശേരി, സൈഗാൾ സുശീലൻ, ഉണ്ണി സജികുമാർ, വാസുദേവൻ, രാംദാസ്,ലിനി ജയൻ, മോബിന സിജു,വനിതാവേദി പ്രവർത്തകർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ സാരഥി കുവൈറ്റ് 23 -മത് വാർഷിക പൊതുയോഗവും, 2023 -24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.
31 / 03 / 2023 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അധ്യക്ഷനായിരുന്നു,വൈസ് പ്രസിഡന്റ് ശ്രീ സതീഷ് പ്രഭാകർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത് നിർവഹിച്ചു. സാരഥി മുതിർന്ന അംഗങ്ങളായ ശ്രീ ടി സ് രാജൻ ,അഡ്വക്കേറ്റ് ശശിധരപണിക്കർ, ശ്രീ സുരേഷ് കെ ,ശ്രീ സി എസ് ബാബു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി 2022 -23 കാലയളവിലെ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ അനിത് കുമാർ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി ശ്രീമതി മഞ്ജു സുരേഷ് വനിതാവേദി വാർഷിക റിപ്പോർട്ടും ശ്രീമതി വൃന്ദ ജിതേഷ് വനിതാ വേദി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി. സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ, വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി പ്രീതാ സതീഷ്, സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ,ശ്രീ സി സ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2023 -24 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. അജി കെ ആർ. (പ്രസിഡന്റ്), ശ്രീ ബിജു ഗംഗാധരൻ (വൈസ് പ്രസിഡന്റ്), ശ്രീ ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി), ശ്രീ. റിനു ഗോപി (സെക്രട്ടറി), ശ്രീ. ദിനു കമാൽ (ട്രഷറർ), ശ്രീ. അരുൺ സത്യൻ (ജോയിന്റ് ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ശ്രീ സുരേഷ് കൊച്ചത്ത് ,ശ്രീ ജയകുമാർ , ശ്രീ ബിനു മോൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസ്തുത ചടങ്ങിൽ സാരഥി കുവൈറ്റ് 2022 -2023 പ്രവർത്തന വർഷം മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മംഗഫ് വെസ്റ്റ് & ഹസ്സാവി സൗത്ത് യൂണിറ്റുകൾക്ക് പ്രത്യേകം അവാർഡ് നൽകുകയും സാരഥി കുവൈറ്റ് നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത സർവ്വ ശ്രീ സിജു സദാശിവൻ,ബിജു എം പി ,ശ്രീമതി ജുവാന രാജേഷ്, ശ്രീ. ജിതേഷ് എംപി,ശ്രീ.വിജേഷ് വേലായുധൻ,ശ്രീ.ഷാജി ശ്രീധരൻ, കേന്ദ്ര വനിതാ വേദി അംഗങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. Best
സാരഥീയൻ ഓഫ് ദ ഇയർ അവാർഡ് ശ്രീ.സൈജു ചന്ദ്രനും ശ്രീ.സനീഷ് സതീശനും നൽകി ആദരിച്ചു.
ഭവന രഹിതർക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിൽ പണി പൂർത്തിയായ രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം ഭവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ശ്രീ മുരുകദാസ് നിർവ്വഹിച്ചു.
ശ്രീ.സുരേഷ് കെ , ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീകുമാർ എന്നിവർ നിയന്ത്രിച്ച പൊതു യോഗ ചടങ്ങിന് ജോയിന്റ് ട്രഷറർ ശ്രീ ഉദയഭാനു അവറുകൾ നന്ദി പ്രകാശനം രേഖപ്പെടുത്തി. Sent from my iPhone
സാരഥി കുടുംബാംഗങ്ങളുടെ സർഗ്ഗവാസനകൾ പീലിവിടർത്തിയാടുന്ന കലാമാമാങ്കം, സർഗ്ഗസംഗമം 2023 ന് നാളെ തിരി തെളിയും….
– 60 ലധികം മത്സര ഇനങ്ങൾ ..
– 16 സാരഥി പ്രാദേശികസമിതികളിൽ നിന്നായി 600 ലധികം മത്സരാർത്ഥികൾ ..
– കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികൾ വിധികർത്താക്കളായി എത്തുന്നു…
ജനുവരി 20 ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയയിൽ വച്ച് നടക്കുന്ന സർഗ്ഗസംഗമത്തിന്റെ ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്ഘാടനം ചെയ്യും. 31 മത്സരങ്ങൾ 3 സ്റ്റേജുകളിലായി രാവിലെ കൃത്യം 9.30 ക്കു തന്നെ ആരംഭിക്കുന്നതാണ്.
മത്സാർത്ഥികൾ മത്സരം തുടങ്ങുന്നതിനു 30 മിനിറ്റ് മുൻപായി രജിസ്ട്രേഷൻ ഡെസ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .
മത്സരങ്ങൾക്കപ്പുറം നമ്മുടെ കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കാനും ഒപ്പം സാരഥിയുടെ പുത്തൻ താരോദയങ്ങളെ കണ്ടെത്താനുമുള്ള ഒരു വേദിയാക്കി മാറ്റാം.
എല്ലാ സാരഥി കുടുബാംഗങ്ങളെയും രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ സർഗ്ഗസംഗമം 2023 ലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
Organized by Saradhi Vanithavedhi_
സാരഥി കുവൈറ്റ്
സാരഥി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ സ്നേഹസ്പർശം 2023 സംഘടിപ്പിച്ചു. 13/01/2023 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സാരഥി ഹെൽത്ത് ക്ലബ് അംഗങ്ങൾ കുടുംബത്തോടൊപ്പം ഒത്തു കൂടുകയുണ്ടായി.
കുവൈറ്റിൽ ആതുര സേവനരംഗത്ത് ഇരുപത് വർഷത്തിലധികം പ്രവർത്തിച്ച സാരഥിയിലെ ഹെൽത്ത് ക്ലബ് അംഗങ്ങളെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിക്കുകയുണ്ടായി.
സാരഥിയിലെ ഹെൽത്ത് ക്ലബ് അംഗങ്ങളെ പരസ്പരം പരിചയപ്പെടുന്നതിനും ഒപ്പം അവരുടെ സേവനം സാരഥി അംഗങ്ങൾക്കും പൊതു സമൂഹത്തിനും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
സാരഥി ഹെൽത്ത് ക്ലബ് ചീഫ് കോർഡിനേറ്റർ ശ്രീമതി.പ്യാരി ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ സാരഥി വൈസ് പ്രസിഡന്റ് ശ്രീ.സതീഷ് പ്രഭാകരൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചു. സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി., അഡ്വൈസറി അംഗം ശ്രീ.ശശിധരപണിക്കർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. പ്രീത സതീഷ്, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ എൻ.എസ്, സെക്രെട്ടറി ജിതിൻദാസ്, ക്രൈസിസ് ചീഫ് കോർഡിനേറ്റർ ശ്രീ. സനൽ കുമാർ സത്യൻ എന്നിവർ സാരഥി ഹെൽത്ത് ക്ലബ് അംഗങ്ങളുടെ വിവിധ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും, ആശംസകൾ നേരുകയും ചെയ്തു.



ഷൈജു പള്ളിപ്പുറം അവതാരകനായി എത്തിയ പരിപാടിയിൽ വിവിധ ഗെയിമുകൾ, അംഗങ്ങളുടെ കലാപരിപാടി, ഗാനമേള എന്നിവ അരങ്ങേറി. പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.വിജേഷ് വേലായുധൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീ. മനു. കെ. മോഹനൻ, ശ്രീമതിമാരായ ഉഷ അജി , റാണി വാസുദേവ്, സതീഷ്, വിനോദ് ചീപ്പാറയിൽ,എന്നിവർ കോർഡിനേറ്റ് ചെയ്തു.

അണുകുടുംബം….. ഗുരുകുടുംബം
സാരഥികുവൈറ്റ് ഗുരുകുലം കുട്ടികൾക്കും , രക്ഷിതാക്കൾക്കുമായി അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ( 31/12/2022) പ്രശസ്ത ഗുരുധർമ്മ പ്രചാകരനും, മോട്ടിവേഷണൽ സ്പീക്കറും ആയ ശ്രീ.ബിബിൻ ഷാൻ അവർകളുടെ നേതൃത്വത്തിൽ “അണുകുടുംബം….. ഗുരുകുടുംബം”എന്ന വിഷയത്തിൽ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിക്കുന്നു .
വിജ്ഞാന പ്രദമായ പ്രസ്തുത പരിപാടിയിലേക്ക് വിവിധമേഖലയിൽപെട്ട എല്ലാ ഗുരുകുലം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ യൂണിറ്റിന്റെയും, അദ്ധ്യാപകരുടെയും ഒപ്പം സംഘാടകാരുടെയും ആത്മാർത്ഥ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
സാരഥിയുടെ പുതിയ യൂണിറ്റായ ഹസ്ലാവി ഈസ്റ്റ് യൂണിറ്റ് ൻ്റെ ഔദ്യോഗിക ഉദ്ഘാടനം
ഡിസംബർ 17 ന് ശനിയാഴ്ച വൈകിട്ട് 6.30pm ന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി. സ്വാഗതം ആശംസിക്കുകയും രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പുതിയ യൂണിറ്റിന്റെ അഡ്ഹോക് കമ്മിറ്റി കൺവീനർ ആയി ശ്രീ.ഷാജി ശ്രീധരൻ, കമ്മിറ്റി അംഗങ്ങളായി ശ്രീ. അനിൽ കുമാർ, ശ്രീ.സുഹാസ് കാരയിൽ, ശ്രീ. വിജേഷ് വേലായുധൻ, ശ്രീമതി.അനില സുധിൻ എന്നിവരെ നോമിനേറ്റ് ചെയ്തു.
തദവസരത്തിൽ സാരഥി കുവൈറ്റിന്റെ 2023 വർഷത്തെ കലണ്ടർ പ്രകാശനം നടത്തുകയുണ്ടായി. 2023 വർഷത്തെ കലണ്ടർ ഡിസൈൻ ചെയ്ത ശ്രീ.അജികുട്ടപ്പനിൽ നിന്നും സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ ആദ്യ പ്രതി ഏറ്റുവാങ്ങി.
കുമാരി മാളവിക വിജേഷിന്റെ ദൈവദശകാലാപനത്തോടെ ആരംഭിച്ച ചടങ്ങിന് സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ എൻ.എസ്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. പ്രീതസതീശ്, അഡ്വൈസറി അംഗങ്ങളായ ശ്രീ. സുരേഷ് കെ.പി, സി.എസ്.ബാബു, ശ്രീ. സുരേഷ് വെള്ളാപ്പള്ളി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും സാരഥി സെക്രട്ടറി ശ്രീ. സൈഗാൾ സുശീലൻ പരിപാടികൾ കോർഡിനേറ്റ് ചെയ്യുകയും, ട്രഷറർ ശ്രീ. അനിത്കുമാർ കൃതജ്ഞത രേഖപ്പെടുത്തി പൂർണമദ: ചൊല്ലി യോഗനടപടികൾ അവസാനിച്ചു.
സാരഥി ബിസിനസ്സ് ഐക്കൻ അവാർഡ് ഡോ: എ.വി.അനൂപിന്, ഡോ.പൽപ്പു അവാർഡ് ശ്രീ.മാത്യു വർഗ്ഗീസിന്..
സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പല്പു നേതൃയോഗ അവാർഡ് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം ശ്രീ. മാത്യൂസ് വർഗീസിനും, ബിസിനസ്സ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡ് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപിനും, സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് അഡ്വ.ശശിധര പണിക്കർ എന്നിവർ അർഹരായി.
സാരഥി കുവൈറ്റിൻ്റെ 23 – മത് വാർഷികാഘോഷമായ സാരഥീയം 2022 ൻ്റെ വർണ്ണാഭമായ ചടങ്ങുകളിൽ വച്ച് ശിവഗിരി മഠം പ്രസിസൻ്റ് ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരാനന്ദ, സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.
പത്തനംതിട്ട സ്വദേശിയായ മാത്യൂസ് 1997ലാണ് കുവൈത്തിലെത്തിയത്. ബഹ്റൈൻ എക്സ്ചേഞ്ച് ചീഫ് അക്കൗണ്ടന്റായിട്ടായിരുന്നു നിയമനം.
2003ൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആൻഡ് ഫിനാന്സ് കൺട്രോളറായി. 2012ൽ ഹെഡ് ഓഫ് ഓപറേഷൻ എന്ന അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു. 2014ൽ ജനറൽ മാനേജർ, 2022ല് കമ്പനിയുടെ സി.ഇ.ഒ പദവിയിലെത്തി. ബഹ്റൈൻ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ വളർച്ചയിലും സ്ഥാപനത്തെ പ്രവാസികളുടെ ഇടയിൽ ജനകീയമാക്കിയതിലും മാത്യൂസിന്റെ പങ്ക് വലുതാണ്.. ഭാര്യ ബിന്ദുവും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

ബഹുമുഖ പ്രതിഭയായ ഡോ: എ.വി അനൂപ് ഒരു പ്രമുഖ ബിസിനസ്സ് സംരഭകൻ, സാമൂഹിക പ്രവർത്തകൻ, ചലച്ചിത്ര നടൻ, ചലച്ചിത്ര നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലയിൽ സ്വയം തെളിയിച്ചിട്ടുണ്ട്. ഗിന്നസ് റെക്കോർഡ്, ദേശീയ, അന്തർദേശീയ, കേരള സംസ്ഥാന എന്നിങ്ങനെ എണ്ണമറ്റ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എവിഎ ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ശ്രീ.അനൂപ്, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, കൊച്ചി, കേരള, എവിഎ കോൺഡിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ. ലിമിറ്റഡ്, AVA നാച്ചുറൽസ് പ്രൈവറ്റ്. ലിമിറ്റഡ്, അബുദാബിയിലെ MAAC പവർ റെന്റിംഗ് എക്യുപ്മെന്റ്സ് എൽഎൽസിയുടെ ചെയർമാനും ‘AVA പ്രൊഡക്ഷൻസ്’ എന്ന ബാനറിൽ ഒരു ഫിലിം പ്രൊഡ്യൂസർ കൂടിയാണ് അദ്ദേഹം.
സാരഥി കുവൈറ്റ് എന്ന സംഘടനയുടെ രൂപീകരണത്തിനും, സംഘടനയുടെ നിലനിൽപ്പിന്റെ നട്ടെല്ലായ ഭരണഘടനയുടെ ശില്പികളിൽ ഒരാളായും, സാരഥിയുടെ യൂണിറ്റ്, സെൻട്രൽ, ട്രസ്റ്റ്, അഡ്വൈസറി ബോർഡ് എന്നീ തലങ്ങളിൽ നേതൃസ്ഥാനം വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ളതുമായ അഡ്വ.ശശിധര പണിക്കരുടെ 23 വർഷക്കാലത്തെ നിരന്തരപ്രവർത്തനത്തിനും, അർപ്പണബോധത്തിനും നിസ്വാർത്ഥ സേവനത്തിനും അംഗീകാരമായാണ് ” സാരഥി കർമ്മശ്രേഷ്ഠ ” അവാർഡിന് തിരഞ്ഞെടുത്തത് എന്നും ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റിൽ സന്ദർശനത്തിനെത്തിയ പ്രമുഖ പ്രവാസി വ്യവസായിയും , കുട്ടനാടൻ MLA യുമായ ശ്രീ.തോമസ് K തോമസിനെ സാരഥി കുവൈറ്റിൻ്റെ ഭാരവാഹികൾ സന്ദർശിക്കുകയും, പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ.എൻ.എസ്, അഡ്വൈസറി അംഗം ശ്രീ.സുരേഷ് കെ.പി എന്നിവർ സന്നിഹിതരായിരുന്നു.
സാരഥി കുവൈറ്റിൻ്റെ 23-)മത് വാർഷികാഘോഷമായ സാരഥീയം 2022 ന് ബഹു: MLA എല്ലാ വിധ ആശംസകളും അറിയിച്ചതിനൊപ്പം ച്ച സാരഥി വേർതിരിവില്ലാതെ നടപ്പാക്കുന്ന വിദ്യാഭ്യാസ,ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.
സാരഥി സെൻറർ ഫോർ എകസലൻസ്സ് (SCFE) യുടെ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം നൽകുകയും, SCFE ഉടൻ സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

സാരഥി കുവൈറ്റിന്റെ 23 മത് വാർഷികാഘോഷം, വിശ്വമഹാഗുരു കല്പിച്ചരുളിയ ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച് “സാരഥീയം 2022” എന്ന പേരിൽ കുവൈറ്റിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2022 നവംബർ 18 ന് ” വിപുലമായി ആഘോഷിക്കുന്നു.
ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സാംസ്കാരിക സമ്മേളനം, പ്രശസ്ത കലാകാരന്മാരുടെ പങ്കാളിത്തത്തോടെ അരങ്ങേറുന്ന സംഗീത നിശ, 2021-22 അധ്യയന വർഷത്തിൽ X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണം എന്നിവ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രസ്തുത പരിപാടിയിൽ സംഘടിപ്പിക്കും .

