സാരഥി തീർത്ഥാടനം 2022

by Generalsecretary

ലോകാരാധ്യനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 90 വർഷം പൂർത്തീകരിച്ചിരിക്കുന്ന അവസരത്തിൽ ഗുദർശന പ്രചരണാർത്ഥം സാരഥി കുവൈറ്റ് സാൽമിയ പ്രാദേശികസമിതിയുടെ അഭിമുഖ്യത്തിൽ 11 ) ൦ മത് തീർത്ഥാടനം 2022 ഡിസംബർ 30 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതൽ സാൽമിയ ഇൻഡ്യൻസ്കൂൾ എക്സലൻസ് ഓഡിറ്റോറിയത്തിൽ വെച്ച് ആഗോളഗുരുദേവ സാഹിത്യമത്സരങ്ങൾ ,ഗുരുദേവ കലാസാഹിത്യ മത്സരങ്ങൾ ,പ്രഭാഷണം തുടങ്ങി വിപുലമായ പരിപടികളോട് സംഘടിപ്പിക്കുകയുണ്ടായി. പ്രമുഖ ഗുരുധർമ്മ പ്രചാരകനും, പ്രഭാഷകനും, മോട്ടിവേഷണൽ സ്പീക്കറും ആയ ശ്രീ ബിബിൻ ഷാൻ മുഖ്യാഥിതി ആയ പങ്കെടുക്കുകയുണ്ടായി.

സാൽമിയ യൂണിറ്റ് കൺവീനർ ശ്രീബാബുരാജ് സി.എൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി .11 ) ൦ മത് തീർത്ഥാടനത്തിനു ആശംസകൾ നേർന്നുകൊണ്ട് സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജൂസി വി, ട്രഷറർ ശ്രീ അനിത് കുമാർ ,വൈസ് പ്രസിഡന്റ് ശ്രീ.സതീഷ് പ്രഭാകരൻ, സാരഥി പേട്രൺ ശ്രീ സുരേഷ് കൊച്ചത്തു, സാരഥി ട്രസ്റ്റ് ചെയർ മാൻ ശ്രീ എൻ .എസ് ജയകുമാർ, ബില്ലവ സംഘ കുവൈറ്റ് പ്രസിഡന്റ് ശ്രീമതി സുഷമ മനോജ് ,സാരഥി വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി പ്രീത സതീഷ്, എന്നിവർ സംസാരിക്കുകയുണ്ടായി. പ്രോഗ്രം കമ്മീറ്റികൺവീനർ ശ്രീ.സുദീപ് സുകുമാരൻ സ്വാഗതം ആശംസിക്കുകയും ,യൂണിറ്റ് ട്രഷറർ ശ്രീ റിനു ഗോപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് വേദികളിൽ ഗുരുദേവ സാഹിത്യ മത്സരങ്ങൾ നടത്തപ്പെടുകയും, മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്യുകയുമുണ്ടായി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സാരഥി റിഗ്ഗയ് യൂണിറ്റ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കുയും ഉണ്ടായി.

 

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More