ലഘു പലഹാരങ്ങളുടെ വൈവിധ്യത കൊണ്ട് ശ്രദ്ധേയമായ പാചക മത്സരത്തിൽ 30 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. പാചകമേഖലയിൽ വൈദഗ്ദ്ധ്യം നേടിയവർ വിധി നിർണയിച്ച മത്സരത്തിൽ ജിത മനോജ് , സുശീല, ഷൈനി രഞ്ജിത് എന്നിവർ യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇന്ന് ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും അധികവും ആളുകളെ അലട്ടുന്ന ഒന്നാണ് ഡയബറ്റീസ്, ഇതിനെ യോഗയും ഭക്ഷണക്രമീകരണങ്ങളും കൊണ്ട് എങ്ങനെ തടയാം എന്നു ‘ആർട് ഓഫ് മൈന്റയ്‌നിങ് ഡയബറ്റിസ്’ എന്ന ക്ലാസ്സിലൂടെ രശ്മി ഷിജു വിശദമാക്കി. ദസ്മാൻ ഡയബറ്റിസ് റിസേർച് ഇന്സ്ടിട്യൂട്ടിൽ റിസർച്ച് ഓഫീസർ ആയി ജോലി ചെയ്യുന്ന രശ്മി സാരഥി സാൽമിയ യൂണിറ്റ് വനിതാവിഭാഗം കൺവീനർ ആണ്.
ലൈല അജയകുമാറിന്റെ നേതൃത്വത്തിൽ ബ്ലഡ് ഷുഗർ, ബിപി എന്നിവയും പരിശോധിക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ അവിടെ ഒരുക്കിയിരുന്നു. ഏകദേശം 100 ഓളം വ്യക്തികൾ ഈ സംവിധാനം ഉപയോഗപ്പെടുത്തി.
സാരഥിയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സാരഥി കുടുംബാംഗങ്ങൾ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. വിജയികൾക്കുള്ള സമ്മാനദാനം സാരഥി പ്രസിഡന്റ് സുഗുണൻ കെ വി, ജനറൽ സെക്രട്ടറി അജി കെ ആര്‍, ജോയിന്റ് ട്രെഷറർ സുനിൽ അടുത്തില, അഡ്വൈസറി ബോർഡ് അംഗം അജിത് പണിക്കർ, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സെക്രട്ടറി പ്രീത സതീഷ്, ട്രെഷറർ രമ വിദ്യാധരൻ, ജോയിന്റ് സെക്രട്ടറി മിത്ര ഉദയൻ, ജോയിന്റ് ട്രെഷറർ ലൈല അജയകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിക്ക് പ്രീത സതീഷ് സ്വാഗതവും, രമ വിദ്യാധരൻ നന്ദിയും രേഖപ്പെടുത്തി.