സാരഥി കുവൈറ്റ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ഫർവാനിയ യൂണിറ്റ് കോർഡിനേറ്റ് ചെയ്ത മെഗാ പിക്നിക് -2023 ആദ്യാവസാനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടു സമ്പുഷ്ടവും, കുട്ടികൾക്കും, മുതിർന്നവർക്കുമായി ഒരുക്കിയ രസകരമായ ഗെയിമുകളും, കൈനിറയെ സമ്മാനങ്ങളും, കളിയും, ചിരിയും ഒക്കെയായി സൗഹൃദം പുതുക്കുന്നതിനുള്ള വേദിയായി മാറി.
മാർച്ച് 17 വെള്ളിയാഴ്ച രാവിലെ അഹ്മദി പാർക്കിൽ അരങ്ങേറിയ മെഗാ പിക്നിക്ക് സാരഥി അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. 600ലധികം പേർ പങ്കെടുക്കുകയും, വിനോദം, വിജ്ഞാനം, കായികം എന്നിങ്ങനെ വിവിധ തലങ്ങളിൽ അംഗങ്ങൾ മാത്സര്യബുദ്ധിയോടെ ആസ്വാദനപൂർവ്വം പങ്കെടുത്ത് കൊണ്ട് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കി.
പിക്നികിൽ പങ്കെടുക്കാൻ ആദ്യം തന്നെ എത്തിച്ചേർന്ന 200 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് പ്രോത്സാഹനസമ്മാനം, സാരഥി നടത്തിയ Lucky draw യിലൂടെ 5 പേർക്ക് Home Appliance സമ്മാനം, ഗെയിംസിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ എന്നിവ കൂടാതെ സാരഥിയുടെ ആനുവൽ സ്പോൺസർ ബഹ്റിൻ എക്സ്ചേഞ്ച് കമ്പനി(BEC) സാരഥി പിക്നിക്കിൽ പങ്കെടുക്കുന്നവർക്ക് മാത്രമായി ഒരുക്കിയ സമ്മാനപദ്ധതി വഴി 10 ഭാഗ്യവാന്മാർക്ക് 32″ LED SMART TV, Home Theatre System, Polarized Sunglass കൾ എന്നിവ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു.
സാരഥി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഹെൽത്ത് ചെക്ക് അപ്പ് തുടർന്ന് നടന്ന വിവിധ കായിക മത്സരങ്ങൾ എന്നിവയ്ക്ക് പിക്നിക് കമ്മിറ്റി, സാരഥി സെൻട്രൽ കമ്മിറ്റി, വനിതാവേദി, ഗുരുകുലം ഭാരവാഹികൾ, മറ്റു യൂണിറ്റ് കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
രാവിലെ ഒൻപതു മണിക്ക് ദൈവദശക ആലാപനത്തോട് കൂടി ആരംഭിച്ച പ്രോഗ്രാമിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.ജിതേഷ്.എം.പി. സ്വാഗതം ആശംസിയ്ക്കുകയും പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ മെഗാ പിക്നിക് -2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി, ട്രസ്റ്റ് ചെയര്മാന് ശ്രീ.ജയകുമാർ എൻ.എസ്, രക്ഷാധികാരി ശ്രീ. സുരേഷ് കൊച്ചത്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.പ്രീത സതീഷ് ട്രഷറർ ശ്രീ.അനിത് കുമാർ എന്നിവർ ആശംസകൾ നേർന്നു