പെൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രതിരോധത്തിൽ പ്രസ്റ്റീജിയസ് കരിയർ.മിലിട്ടറി നഴ്സിംഗ് സർവീസ് കോച്ചിംഗ്അഡ്മിഷന് വിളിക്കുക…. 8075984348www.saradhicfe.com… കൂടുതല്‍ കാണുക
gurubless
“ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് “എന്ന ഏകലോകദർശനം വിശ്വമാനവികതയുടെ വിഹായസിലേക്ക് തുറന്നു വെച്ച ലോകരാധ്യനായ ശ്രീ നാരായണ ഗുരുദേവൻ കല്പിച്ചു അനുവദിക്കപ്പെട്ട ശിവഗിരി തീർത്ഥാടനം ഗുരുദേവ ദർശനത്തിന്റെയും, സന്ദേശങ്ങളുടെയും ഉള്ളടക്കത്തിലേക്കു പ്രവേശിക്കുവാൻ ഉള്ള മഹത്തായ കവാടം ആണ്.
എല്ലാ മനുഷ്യരുടെയും സർവതോമുഖമായ അഭിവൃധി ആണ് ശിവഗിരി തീർത്ഥടനത്തിന്റ മൗലികമായ ലക്ഷ്യം. ജീവിതവുമായി ബന്ധപ്പെടുന്ന സമസ്ത മേഖലകളിലെയും ദാർശനികവും , ശാസ്ത്രീയവുമായ അറിവ് പകർന്നു നൽകുന്നതാണ് ശിവഗിരി തീർത്ഥാടനം.
മഹാഗുരുവിന്റ മഹത്തരമായ വചനങ്ങളും, കാവ്യ സംസ്കൃതികളും പരസ്പര സ്നേഹത്തിലൂടെയും, ത്യാഗബുദ്ധിയിലൂടെയും പ്രചാരണാതീതമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി 88)മത് ശിവഗിരി തീർത്ഥടനത്തോട് അനുബന്ധിച്ചു സാരഥി കുവൈറ്റ് സാൽമിയ പ്രാദേശിക സമിതി നേതൃത്വം നൽകുന്ന 9) മത് തീർത്ഥാടനം 1 ജനുവരി 2021 വെള്ളിയാഴ്ച കോവിഡ് എന്ന മഹാമാരിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ വേർച്വൽ പ്ലാറ്റ്ഫോമിലൂടെ സാമൂചിതമായി ആഘോഷിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.
ശിവഗിരിധർമ്മസംഘം ട്രസ്റ് ജനറൽ സെക്രട്ടറി ശ്രീമത്.സാന്ദ്രാനന്ദ സ്വാമികൾ തീർത്ഥാടനം നിർവഹിക്കുന്ന തീർത്ഥാടന മഹാമഹത്തിൽ പ്രശസ്ത ഗുരുധർമ്മ പ്രചാരകനായ ശ്രീ. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു.
പരിപാടി യുടെ ഭാഗമായി ഗുരുദേവ കലാമത്സരങ്ങളുടെ (ഗുരുകൃതി ആലാപനം, പ്രസംഗം, ഗുരുദേവ പ്രശ്നോത്തരി, ദമ്പതികളുടെ കൃതി ആലാപനം) എന്നിവ ഉണ്ടായിരിക്കുന്നതാണ്.
സാരഥി കുവൈറ്റ് വനിതാവേദി ‘ഹെൽത്ത് ആൻഡ് കുക്കി -2019’ സംഘടിപ്പിച്ചു
ലഘു പലഹാരങ്ങളുടെ വൈവിധ്യത കൊണ്ട് ശ്രദ്ധേയമായ പാചക മത്സരത്തിൽ 30 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. പാചകമേഖലയിൽ വൈദഗ്ദ്ധ്യം നേടിയവർ വിധി നിർണയിച്ച മത്സരത്തിൽ ജിത മനോജ് , സുശീല, ഷൈനി രഞ്ജിത് എന്നിവർ യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇന്ന് ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും അധികവും ആളുകളെ അലട്ടുന്ന ഒന്നാണ് ഡയബറ്റീസ്, ഇതിനെ യോഗയും ഭക്ഷണക്രമീകരണങ്ങളും കൊണ്ട് എങ്ങനെ തടയാം എന്നു ‘ആർട് ഓഫ് മൈന്റയ്നിങ് ഡയബറ്റിസ്’ എന്ന ക്ലാസ്സിലൂടെ രശ്മി ഷിജു വിശദമാക്കി. ദസ്മാൻ ഡയബറ്റിസ് റിസേർച് ഇന്സ്ടിട്യൂട്ടിൽ റിസർച്ച് ഓഫീസർ ആയി ജോലി ചെയ്യുന്ന രശ്മി സാരഥി സാൽമിയ യൂണിറ്റ് വനിതാവിഭാഗം കൺവീനർ ആണ്.
ലൈല അജയകുമാറിന്റെ നേതൃത്വത്തിൽ ബ്ലഡ് ഷുഗർ, ബിപി എന്നിവയും പരിശോധിക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ അവിടെ ഒരുക്കിയിരുന്നു. ഏകദേശം 100 ഓളം വ്യക്തികൾ ഈ സംവിധാനം ഉപയോഗപ്പെടുത്തി.
സാരഥിയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സാരഥി കുടുംബാംഗങ്ങൾ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. വിജയികൾക്കുള്ള സമ്മാനദാനം സാരഥി പ്രസിഡന്റ് സുഗുണൻ കെ വി, ജനറൽ സെക്രട്ടറി അജി കെ ആര്, ജോയിന്റ് ട്രെഷറർ സുനിൽ അടുത്തില, അഡ്വൈസറി ബോർഡ് അംഗം അജിത് പണിക്കർ, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സെക്രട്ടറി പ്രീത സതീഷ്, ട്രെഷറർ രമ വിദ്യാധരൻ, ജോയിന്റ് സെക്രട്ടറി മിത്ര ഉദയൻ, ജോയിന്റ് ട്രെഷറർ ലൈല അജയകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിക്ക് പ്രീത സതീഷ് സ്വാഗതവും, രമ വിദ്യാധരൻ നന്ദിയും രേഖപ്പെടുത്തി.
Saradhi Kuwait Gurukulam kids had a memorable day filled with fun and enlightening by observing the Independence Day which was held at three areas of Kuwait.
The tricolor flag was hoisted by Saradhi Vice President Mr. Vinod Varanappally at Mangaf Area, Gurukulam Chief Co ordinator Mr. Manu K Mohanan at Salmiya Area and Gurukulam President Master Akhil Kumar at Abbassiya Area. In the celebrations held under the guidance of Gurukulam teachers and coordinators various cultural programs comprising patriotic songs and dances were conducted by the kids and teachers.
The highlight of the program was the thoughtful step by the Gurukulam office bearers to distribute the plants to all the kids as well as the teachers who partake in the special classes held at Mangaf area during the summer holidays.
Mr. Vinod Varanappally, Vice President, Mr. Biju C V, Treasurer, Mr. Sajeev Narayanan, Trust Vice Chairman, Mrs. Bindu Sajeev, Vanithavedhi Chairperson, Mrs. Preetha Sathish, Secretary, Mrs. Rema Vidhyadharan, Treasurer, Gurukulam Chief Coordinator Mr. Manu K Mohanan along with the Executive members Mr. Saigal Susheelan, Mr. Aji Kuttappan, Mr. Sabeesh, Mr. Satheesh, Gurukulam Coordinators Mrs. Manju Pramod, Mrs. Seema Rejith, Mrs. Rema Aryakumar felicitated the program.
Saradhi Kuwait Unit committee Office Bearers and parents also partake in this celebrations which marked a notable day in the mind of all those present.
മഹാത്മാഗാന്ധി 1925 മാര്‍ച്ച് 12 ന് ശിവഗിരിയിലെത്തി ഒരു ദിവസം ഗുരുവിന്റെ അതിഥിയായി ശിവഗിരിമഠത്തില്‍ താമസിച്ചു. ശിവഗിരി മഠത്തിലെ അന്ദേവാസികളായ താഴ്ന്ന് ജാതിയില്‍ പെട്ട കുട്ടികള്‍ ശാരദാമഠത്തില്‍ ദീപാരാധനയും വൈദിക കര്‍മ്മങ്ങളും ദൈവദശകാലാപനവും നിര്‍വ്വഹിക്കുന്നത് ഗാന്ധിജി അത്ഭുത്തോടെ വീക്ഷിച്ചു. ദിവാന് സി രാജഗോപാലാചാരി ഒരു പറയ സമുദായ ബാലന്റെ കൈയ്യില്‍ നിന്നും പ്രസാദവും തീര്‍ത്ഥവും വാങ്ങുന്നത് ഗാന്ധിജി കണ്ണിമയ്ക്കാതെ നോക്കി നിന്നു. അന്നേവരെ ഗാന്ധിജിയുടെ മനസ്സിലുണ്ടായിരുന്ന ജാതി എന്ന ചിന്തയെ മാറ്റിമറിച്ചുകൊണ്ട് ജാതി നിരര്‍ത്ഥകമാണ് എന്ന തോന്നല്‍ ഉണ്ടാക്കിയത് ഗുരുവിന്റെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ മാനസിക പരിപര്ത്തനമാണ് ഇന്ത്യന്‍ സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ ഭാഗമായി കൊണ്ടുവന്ന “അയിത്തോച്ചാടനം” എന്ന സംജ്ഞ. മഹാത്മജി നടത്തിയിരുന്ന Young India എന്ന പത്രത്തിന്റെ പേര് “ഹരിജന്‍”എന്നാക്കുവാന്‍ പ്രേരണ ഉണ്ടായതും ഗുരുവിന്റെ സ്വാധീനത്താലായിരുന്നു.
കുവൈറ്റ് അമീറിന്റെ നിര്യാണം: സാരഥി കുവൈറ്റും, സാരഥി ട്രസ്റ്റും അനുശോചിച്ചു
കുവൈറ്റ്: കുവൈറ്റിന്റെ 15-മത് അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ സാരഥി കുവൈറ്റും, സാരഥി ട്രസ്റ്റും അനുശോചിച്ചു.
ആധുനിക കുവൈറ്റിന്റെ വികസനത്തിന് പ്രമുഖമായ പങ്ക് വഹിച്ച മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും, മനുഷ്യസ്നേഹിയുമായിരുന്ന കുവൈറ്റ് അമീർ, കുവൈറ്റിലെ പ്രവാസി സമൂഹത്തിന് നല്കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടും എന്ന് സാരഥി പ്രസിഡൻ്റ് ശ്രീ. സുഗുണൻ.കെ.വി തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ അപൂർവ്വ വ്യക്തിത്വത്തിനുടമയുമായിരുന്ന അമീറിന്റെ നിര്യാണം കുവൈറ്റിന് മാത്രം അല്ല സമാധാനം കാംക്ഷിക്കുന്ന ലോകത്തിനു തന്നെ തീരാ നഷ്ടം ആണെന്ന് സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ തൻ്റെ അനുശോചനസന്ദേശത്തിൽ അറിയിച്ചു.
“SARADHEEYAM-2019” will linger reminders in the history of Saradhi Kuwait. The relentless efforts and dedication exhibited by Saradhi members and their families, who stood behind Saradheeyam-2019 was rewarded well with excellent execution of the program touching the heart and soul of the full audience.