Generalsecretary
പ്രിയ സാരഥീയരെ,
സാരഥി കുവൈറ്റിന്റെ നിലവിലെ ഭരണ സമിതി തുടക്കം കുറിച്ച Go Green ആശയം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളുകളായുള്ള അംഗങ്ങളുടെ ആവശ്യം പരിഗണിച്ചു സാരഥി കുവൈറ്റ് Mobile Application പൂർണ സജ്ജമായി നിങ്ങളിലേക്ക് എത്തിക്കുകയാണ്. ഓരോ സാരഥി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഫോണിൽ ഈ Application ഉപയോഗിക്കാവുന്നതാണ്.
ഇനി വരുന്ന വിവിധ പരിപാടികൾക്ക് Mobile Application ഉപയോഗിച്ചു ആയിരിക്കും മെമ്പർ വെരിഫിക്കേഷൻ നടത്തുക. അതുകൊണ്ടു തന്നെ എല്ലാ അംഗങ്ങളും, കുടുംബാംഗങ്ങളും നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
NB:
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ അല്ലെങ്കിൽ Saradhi എന്ന്
AppStore / PlayStore ൽ സേർച്ച് ചെയ്തോ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.
📲
IOS &Android Installation Steps :
1. Install the Saradhi Application,
✅a) AppStore: https://apps.apple.com/in/app/saradhi/id1609838547
🔹🔹🔹🔹🔹🔹🔹🔹
✅b) PlayStore:
https://play.google.com/store/apps/details?id=com.saradhi2
സാരഥി കുവൈത്തിന്റെ ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി പരിപാടികൾക്ക് തുടക്കം കുറിച്ച് സാരഥീയം 2023.
സാരഥി കുവൈത്തിന്റെ വാർഷികാഘോഷമായ സാരഥീയം 2023 കുവൈത്ത് ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 8, വൈകുന്നേരം 4 മണിക്ക് നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ വെച്ച് സാരഥി കുവൈത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും , ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തുകയും ചെയ്തു.
ദൈവദശക ആലാപനത്തോടെ തുടങ്ങിയ സാരഥീയത്തിന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റ് സമൂഹത്തിൽ സാരഥിയുടെ നേട്ടങ്ങളെ പ്രശംസിച്ച അദ്ദേഹം തുടർന്നും സാരഥിയ്ക്കു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെ ആർ അജി അധ്യക്ഷത വഹിച്ചു.
BEC സിഇഒ മാത്യൂസ് വർഗ്ഗീസ് സാരഥി കുവൈത്തിന്റെ സുപ്രധാന നാഴികക്കല്ലായ സിൽവർ ജൂബിലിയുടെ ലോഗോ ,സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ യ്ക്ക് നൽകി പ്രകാശനം ചെയ്തു. സാരഥി കുവൈത്തിന്റെ യാത്രയും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന ഒരു വീഡിയോ അവതരണം ഈ അവസരത്തെ കൂടുതൽ മനോഹരമാക്കി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേതൻ സാരഥീയം 2023 സുവനീർ അജി കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ജയൻ സദാശിവൻ,ഈവന്റ് സ്പോൺസർ ക്രൗൺ ഇലക്ട്രിക് ബോട്ട്സ് ആൻഡ് ഷിപ്പ്സ് എം ഡി പ്രശാന്ത് ശിവദാസൻ എന്നിവർ സാരഥിയുടെ വളർച്ചക്ക് ചുക്കാൻ പിടിച്ച ശ്രദ്ധേയരായ വ്യക്തികൾക്കും അവരുടെ സംഭാവനകൾക്കും പിന്തുണയ്ക്കും അനുമോദനം അറിയിച്ചു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, സാരഥി പേട്രൺ സുരേഷ് കൊച്ചത്ത്, ബില്ലവ സംഘ പ്രസിഡന്റ് സുഷമ മനോജ്, വനിതാ വേദി ചെയർ പേഴ്സൺ പ്രീതി പ്രശാന്ത്, ഗുരുകുലം പ്രസിഡന്റ് അഗ്നിവേശ് ഷാജൻ എന്നിവർ ആശംസകൾ അറിയിച്ചു.
2022-23 കാലയളവിൽ പത്തു പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന വിജയം കൈവരിച്ച സാരഥി അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോയും ക്യാഷ് അവാർഡും സാരഥീയം വേദിയിൽ നൽകി ആദരിച്ചു. സാരഥീയം 2023 ന്റെ വിജയത്തിനായി വിലമതിക്കാനാകാത്ത പിന്തുണയും പ്രതിബദ്ധതയും അറിയിച്ച സ്പോൺസർമാരെയും പങ്കാളികളെയും മെമന്റോകൾ നൽകി ആദരിച്ചു.
മനസ്സുകളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിനുള്ളിൽ അർത്ഥവത്തായ മാറ്റം വളർത്തുന്നതിനുമായി സാരഥി വനിതാവേദി അവതരിപ്പിച്ച SAME (സാരഥി അലയൻസ് ഫോർ മൈൻഡ് എംപവർമെന്റ്) ലോഗോയുടെ അനാച്ഛാദനം ടിന്റു വിനീഷ് വനിതാവേദി യുടെ സാന്നിധ്യത്തിൽ വേദിയിൽ വെച്ചു നടത്തി. അടുത്ത ഒരു വർഷത്തെ ശ്രദ്ധേയമായ സംഭവങ്ങളും നാഴികക്കല്ലുകളും ഉൾപ്പെടുത്തിയ 2024 ലെ സാരഥി കലണ്ടർ ആദ്യ പ്രതി സുരേഷ് കൊച്ചത്ത്, മുതിർന്ന അംഗം സി എസ് ബാബുവിന് നൽകി പ്രകാശനം ചെയ്തു.
ഗോ ഗ്രീൻ പദ്ധതിയെ പിന്തുണയ്ക്കുന്ന സാരഥി അതിന്റെ ഡിജിറ്റൽ യുഗത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി നവീകരിച്ച മൊബൈൽ ആപ്പ്, പ്രസ്തുത വേദിയിൽ വെച്ച് ജോയിന്റ് സെക്രട്ടറി ഷനൂബ് ശേഖറും ടിന്റു വിനീഷും ചേർന്നു പ്രസിഡന്റ് അജി കെ ആറിന്റെ സാന്നിധ്യത്തിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു.
പൂർത്തീകരിച്ച വീടുകളുടെ പ്രതീകാത്മകമായ താക്കോൽ കൈമാറ്റം ഹൗസിംഗ് ചീഫ് കോർഡിനേറ്റർ മുരുകദാസിന്റെ നേതൃത്വത്തിൽ നടന്നു.
സ്വപ്ന വീട് പദ്ധതിയുടെ ഭാഗമായ പുതിയ രണ്ടു വീടുകളുടെ പ്രഖ്യാപനം സാരഥീയം വേദിയിൽ വെച്ച് പ്രസിഡന്റ് അജി കെ ർ നടത്തുകയും ശിവഗിരി ആത്മീയ യാത്രയുടെ തുടക്കം കുറിക്കുന്ന തീർത്ഥാടനം 2023 ന്റെ പതാക സതീഷ് പ്രഭാകരന് കൈമാറുകയും ചെയ്തു.
സാരഥി കുവൈറ്റ് ട്രഷറർ ദിനു കമൽ, സാരഥീയം 2023 ന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.
സാരഥി കുവൈറ്റ് സെൻട്രൽ വനിതാ വേദി November 24ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്ന SAME (Saradhi Alliance for Mind Empowerment) ന്റെ 3rd പ്രോഗ്രാമായ “Art of Managing Stress”ലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.
Speaker : Mr. Govind, Certified Hypnotherapist.
Topic: ” Art of Managing Stress “- Mindfulness therapy
Time: Nov 24, Friday- 2023 @ 05:00 PM Kuwait.
Mode of program : Online (ZOOM platform)
എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സാരഥി കുവൈറ്റിനു വേണ്ടി,
പ്രീതി പ്രശാന്ത്
വനിതാവേദി ചെയർപേഴ്സൺ
സാരഥി സെൻട്രൽ വനിതാവേദി
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
സ്വന്തമായി നാട്ടിൽ ഒരു സംരംഭം എന്ന പല പ്രവാസികളുടേയും സ്വപ്നം മുന്നിൽ കണ്ടു അതിലേക്കു ഒരു ചുവടുവെയ്പ്പ് എന്ന നിലയിൽ സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ SCFE അക്കാദമി യുടെ നേതൃത്വത്തിൽ 2023 നവംബർ 17 ന് മംഗഫ് ഹിൽട്ടൺ റിസ്സോർട്ടിൽ വച്ചു നടത്തിയ ഏകദിന വ്യാവസായിക പരിശീലന പരിപാടി വിജയകരമായി സമാപിച്ചു.
കേരള വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റ്റി എസ് ചന്ദ്രൻ, BMW അഡ്മിനിസ്ട്രേഷൻ മാനേജർ അഡ്വ. വിനോദ്കുമാർ ടി എന്നിവർ വിവിധ വ്യവസായ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സുകൾ നടത്തി.
നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച് പ്രവാസി മനസ്സുകളിലെ പലവിധ സംശയങ്ങളെ ആധികാരികമായി ദൂരീകരിക്കുവാനും പുതിയ സംരംഭക ആശയങ്ങൾ സ്വരൂപിക്കുവാനും ഈ പരിപാടിയിലൂടെ സാധിച്ചു.
സാരഥി പ്രസിഡന്റ് ശ്രീ അജി കെ ആർ ഉദ്ഘാടനം നിർവഹിച്ചാരംഭിച്ച പരിപാടിയിൽ വിവിധ വ്യവസായിക മേഖലകളിൽ വിജയം കൈവരിച്ചവരും, തുടക്കക്കാരും, ഇതേ മേഖലയിൽ താല്പര്യം ഉള്ളതുമായ ഏകദേശം നൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്തു.
സാരഥി ട്രസ്റ്റ് ചെയർമാൻ, ശ്രീ എൻ എസ് ജയകുമാർ, സാരഥി മുൻ പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ, IBPC ജോയിന്റ് സെക്രട്ടറി ശ്രീ സുരേഷ് കെ പി, കുവൈറ്റിലെ പ്രമുഖ വ്യവസായികളായ ശ്രീ മുരളി നാണു, ശ്രീ പ്രശാന്ത് ശിവാനന്ദൻ, അഡ്വ: രാജേഷ് സാഗർ, ശ്രീ സുരേഷ് ശ്രീരാഗം, ശ്രീ മണിയൻ ശ്രീധരൻ എന്നിവർ ബിസിനസ് രംഗത്തെ അവരുടെ നാൾ വഴികളിലെ അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു.
എട്ടോളം വിവിധ വിഭാഗങ്ങളായി ക്രമികരിച്ച പരിപാടിക്കു ട്രസ്റ്റ് സെക്രട്ടറി ശ്രീ ജിതിൻ ദാസ്, വൈസ് ചെയർമാൻ ശ്രീ വിനോദ് കുമാർ സി എസ്, ശ്രീമതി ലിനി ജയൻ, ശ്രീ ഷനൂബ് ശേഖർ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അജിത് ആനന്ദൻ നന്ദി പ്രകാശിപ്പിച്ചു.
വരും കാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
സാരഥി സാൽമിയ യൂണിറ്റ് അംഗം ശ്രീ.വിനോദ്. കെ എസ് ഭാര്യ മാതാവും സാൽമിയ യൂണിറ്റ് വനിതാ വേദി സെക്രട്ടറി ശ്രീമതി. സൗമ്യ വിനോദിൻ്റെ മാതാവുമായ ശ്രിമതി.രുഗ്മിണി ചന്ദ്രശേഖരൻ,(64) വയസ്സു, മമ്മാലിപ്പറമ്പിൽ , , ആലുവ മുപ്പത്തടം, ഇന്നലെ വൈകുന്നേരം നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം ഇന്നു രാവിലെ 10 മണിക്ക് കുടുംബത്തിനുമുണ്ടായ ദുഃഖത്തിൽ സാരഥി കുവൈറ്റ് സാൽമിയ യൂണിറ്റ് പങ്കുചേർന്നു കൊണ്ടു ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
ഗുരുസേവയിൽ
സെക്രട്ടറി
സാരഥി സാൽമിയ യൂണിറ്റ്.
ജയൻ സദാശിവൻ ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്
പ്രീയ അംഗങ്ങളെ ,
നമ്മുടെ കുടുംബാംഗവും വനിതാവേദി കൺവീനറുമായ ശ്രീമതി. രമാവിദ്യാധരന്റെ പിതാവും ശ്രീ. വിദ്യാധരന്റെ ഭാര്യാ പിതാവുമായ ശ്രീ.K.കരുണാകരൻ ( 78 വയസ്സ്) കുന്നും കടയിൽ മുരളി നിവാസ്, ചെറിയ പത്തിയൂർ, ആലപ്പുഴ വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്ന് രാവിലെ 6 മണിക്ക് ഇഹലോകവാസം വെടിഞ്ഞ വിവരം ഏവരേയും വ്യസന സമേതം അറിയിക്കുന്നു. സംസ്ക്കാര ചടങ്ങിന്റെ ദിവസവും സമയവും തീരുമാനിച്ചിട്ടില്ല.
ആദരാഞ്ജലികൾ അർപ്പിക്കുന്നതിനു :
രമാ വിദ്യാധരൻ -+965 504 44821
വിദ്യാധരൻ – +91 81388 19799
അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കു ചേർന്നു കൊള്ളുന്നു.
യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി,
സെക്രട്ടറി
ഹവല്ലി യൂണിറ്റ്
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
സാമ്പത്തിക സ്വയം പര്യാപ്തതയും വരുമാനത്തുടർച്ചയും ഏതൊരു പ്രവാസിയുടെയും ജീവിതാഭിലാഷമാണ്. എന്നിരുന്നാലും ജീവിത സാഹചര്യങ്ങൾ മൂലമോ, അറിവില്ലായ്മ മൂലമോ, അശ്രദ്ധ കൊണ്ടോ സംരംഭകത്ത്വത്തിലേക്കുള്ള യാത്രക്ക് തിരിച്ചടിയാകാറുണ്ട്.
സാരംഭകരാകാൻ മുന്നിട്ടിറങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടു വെയ്ക്കുന്ന സഹായഹസ്തങ്ങൾ ഏറെയാണ്.
ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട വസ്തുതാപരമായ അറിവുകൾ മനസിലാക്കി തരുവാനും, സംശയ നിവാരണം നടത്തുവാനും, SCFE യുടെ നേതൃത്വത്തിൽ കബ്ദിൽ ഒരുക്കുന്ന ദ്വിദിന പരിശീലന ക്യാമ്പിലേക്ക് എല്ലാരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
വ്യാവസായിക വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീ T S ചന്ദ്രൻ നയിക്കുന്ന രണ്ടു ദിവസത്തെ പഠന കളരിയിൽ പങ്കെടുക്കുമ്പോൾ നമുക്ക് സുസ്ഥിരവും സുരക്ഷിതവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുതകുന്ന ദിശാബോധവും, മാനസ്സിക ഉത്തേജനവും, വിവിധ മേഘലകളെപ്പറ്റി ആവശ്യമായ പരിജ്ഞാനവും ലഭിക്കും എന്നതിനാൽ എല്ലാവരെയും ഈ INFOTAINMENT PROGRAM ൽ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
For more information, join👇
https://chat.whatsapp.com/Dtxz0UQcGgY9oZ66iSE5kw
Ajith Anandan
Program Coordinator
http//wa.me/+96590024783