പ്രിയ സാരഥീയരേ,
ആസൂത്രണ മികവും സംഘടനാ ശേഷിയുമാണ് ഏതൊരു സംഘടനയുടേയും വിജയം. സിൽവർ ജൂബിലി ആഘോഷിക്കുന്ന സാരഥി കുവൈറ്റിന്റെ സംഘടനാശേഷി എന്താണെന്ന് അറിയിക്കുന്നതിനും, പുതിയ നേതൃനിരയെ ഉയർത്തിക്കൊണ്ടു വരുന്നതിനും, കൂടാതെ സാരഥിയുടെ നേതൃപാടവം ഏവരിലേയ്ക്കും പകർന്ന് കൊടുക്കുന്നതിനും വേണ്ടി സെൻട്രൽ കമ്മറ്റിയുടെ നേത്യത്വത്തിൽ എല്ലാ ഭാരവാഹികൾക്കുമായി ഒരു നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
Date : 24 May 2024 Friday
Time: 10 AM to 2 PM
Location : Abbasiya Art’s Circle
ക്യാമ്പിന്റെ ലക്ഷ്യങ്ങൾ
1. ഗുരുദർശനങ്ങൾക്കും സാരഥി ഭരണഘടനയ്ക്കും അനുസൃതമായി പ്രവർത്തിക്കുന്ന ദിശാബോധമുള്ള ഒരു നേതൃനിരയെ വാർത്തെടുക്കുക.
2. സാരഥിയുടെ നിലവിലെയും ഭാവി നേതൃത്വനിരയ്ക്കും വേണ്ട ഊർജ്ജം പകർന്ന് നൽകുക.
3. സംഘടനാപാടവം മെച്ചപ്പെടുത്തി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും അത് വിജയകരമായി പ്രാവർത്തികമാക്കാനും പരിശീലിപ്പിക്കുക.
സാരഥിയുടെ കേന്ദ്രഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിതാ വേദി, ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, യൂണിറ്റ് വനിതാ വേദി ഭാരവാഹികൾ, സാരഥിയുടെ എല്ലാ സബ്കമ്മിറ്റികളുടെയും ഭാരവാഹികൾ എന്നിവർക്കായി നടത്തുന്ന പരിശീലന ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
ലീഡേഴ്സ് മീറ്റിന്റ വിജയത്തിന് വേണ്ടി എല്ലാ ഭാരവാഹികളും കൃത്യസമയത്തു എത്തുകയും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
NB: ലീഡേഴ്സ് മീറ്റിന് ശേഷം സാരഥി സിൽവർ ജൂബിലി ആഘോഷങ്ങൾ ഉൾപ്പെടുന്ന സാരഥീയം-2024 കിക്ക് ഓഫ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.
സ്നേഹപൂർവ്വം,
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്