News
സാരഥീയം 2021
മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” അശരണര്‍ക്ക് ഒരു കരുത്തായി, കരുതലായി,കൈത്താങ്ങായി മാറുന്നു.
കോവിഢ് 19 എന്ന മഹാമാരിയില്‍ ലോകം ഒന്നായി ഭയവിഹ്വലരായി വിറങ്ങലിച്ച് നില്ക്കുമ്പോള് ജീവിതത്തിന്റെ സമസ്തമേഖലയിലും പ്രതിസന്ധി നടമാടുമ്പോള്‍ ആശയറ്റ ആലംബഹീനര്ക്കൊപ്പം ഒരു സ്വാന്തനമായി സാരഥി കുവൈറ്റ്.
കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 26 ന് സാരഥീയം 2021 ൽ
Live Music Band Show with audience interaction, മോഹിനിയാട്ടത്തിൽ World Guinness Record നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചശുദ്ധി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന നൃത്തശില്പം, സാരഥി കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികൾ, വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന വിവിധ പരിപാടികൾ, കുവൈറ്റിലെ കോവിഡ് വാരിയേഴ്സിനെ ആദരിക്കൽ തുടങ്ങിയവ സംഘടിപ്പിക്കുന്നു.




പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായി കുട്ടികളെ തരം തിരിച്ച് ജൂൺ 13 മുതൽ ആഗസ്റ്റ് 27 വരെ നടന്ന ക്യാമ്പിൽ 300 ലധികം കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.
