“അറിവ് സ്വർണ്ണംപോലെ ആണെന്ന് മനസ്സിലാക്കുക; അത് സ്വന്തമാക്കിയാൽ മാത്രം മതി, അതിൽ നിന്നുള്ള പ്രകാശം മറ്റുള്ളവർക്കും ചൊരിയാൻ തയ്യാറാവണം.” – ശ്രീനാരായണഗുരു
ശ്രദ്ധയും സമർപ്പണവും ചേർന്ന സാരഥിയുടെ ഗുരുകുലം വിദ്യാർത്ഥികൾക്ക് അറിവിന്റെ കാന്തിയിലേക്കുള്ള പാത തെളിയിച്ച് പതിനൊന്നാം വാർഷികത്തിലേക്ക് 02 മേയ് 2025-ന് സാൽമിയയിലെ ICSK സീനിയർ സ്കൂളിൽ ഗുരുകുലം വാർഷികം ആഘോഷിക്കുന്നു.
ആചാര്യദേവോ ഭവഃ — അറിവിന്റെ പഥികന്മാരായ ഗുരുക്കന്മാർക്ക്
– ഗുരു സ്മരണാഞ്ജലി : ഗുരുനാഥന്മാരോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ചടങ്ങ്
– ഗുരുകുലം ഇ-മാഗസിൻ പ്രകാശനം: വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകാശിപ്പിക്കുന്ന ചടങ്ങ്.
– പുതുതലമുറയുടെ കരുത്ത് കുട്ടി നേതാക്കന്മാരുടെ സമ്മേളനം & പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം.
– സത്യപ്രതിജ്ഞ ചടങ്ങ്: പുതിയ നേതൃത്വനിര ചുവടുവയ്ക്കുന്ന മഹത്തായ നിമിഷം.
– കലാപരിപാടികൾ: സാരഥി കുരുന്നുകളുടെ വർണ്ണാഭമായ കലാപ്രകടനങ്ങൾ.
അറിവിൻ്റെ വഴിയിൽ ദീപമായി തിളങ്ങാൻ സാരഥിയുടെ കുഞ്ഞു നായകന്മാർ തയ്യാറാണ്. ഈ മഹോത്സവത്തിൽ പങ്കുചേർന്ന്, അവരുടെ പ്രതിഭകൾക്ക് കൈകൊട്ടി പ്രോത്സാഹിപ്പിക്കാനും സ്മരണീയമായ നിമിഷങ്ങളുടെ പങ്കാളികളാകാനും ഹൃദയപൂർവം ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം,
സീമ രജിത്
ഗുരുകുലം ചീഫ് കോർഡിനേറ്റർ
വിനോദ് ചിപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്