Editor’s Picks
പ്രിയ സാരഥീയരെ
നമ്മുടെ സാരഥിയെ അതിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി നമ്മോടൊപ്പം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഹകരിച്ചു വരുന്ന BEC യുടെ ആപ്പ് നവീകരിച്ച് റിലീസ് ചെയ്ത വിവരം ഏവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.
കഴിഞ്ഞ ഈദ് മാസത്തിൽ App മുഖാന്തരം പണം അയക്കുന്ന അംഗങ്ങൾക്ക് കമ്മീഷൻ ഇളവും കമ്മീഷൻ ഇല്ലാതെയും പണമയക്കുവാൻ സാധിച്ചിരുന്നു.
ഇനിയും BEC App ആക്ടീവിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കായി , ഈ വരുന്ന MAY 3 ന് സാൽമിയ ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ വച്ച് നടക്കുന്ന സാരഥി കേന്ദ്ര ഭരണസമിതിയുടെ വാർഷിക പൊതുയോഗത്തിൽ അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
BEC App മുഖാന്തരം പണമയച്ച അംഗങ്ങൾക്ക് നറുക്കെടുപ്പ് മുഖേന സ്വർണ്ണ സമ്മാനങ്ങളും മറ്റും സമ്മാനമായി കിട്ടിയ വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.
തുടർന്നും ഈ സൗകര്യം ഉപയോഗിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.
For BEC Help
Abbnas
+965 9715 2818
Arunsathyan
+965 56643051
ജനറൽസെക്രട്ടറി
ജയൻ സദാശിവൻ
സാരഥി കുവൈറ്റ് സിൽവർ ജൂബിലിയുടെ ഭാഗമായി മെയ് 31 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്കു 2 മണി വരെ അദാൻ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്തം നൽകാം ജീവൻ രക്ഷിക്കാം എന്ന മഹത് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന ക്യാമ്പിലേക്ക് രക്തദാനം ചെയ്യാൻ താല്പര്യമുള്ള സുമനസ്സുകൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .
https://forms.gle/X12tJCEj86mnzNR7A
രക്തദാന ക്യാമ്പുമായോ രജിസ്ട്രേഷൻ സംബന്ധിച്ചോ ഉള്ള വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു.
For more info contact:
55234730/ 55781184 / 51614533/ 97529140/ 60435350
Note: എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്.
Organized By
Saradhi Hassawi south Unit
പ്രിയ സാരഥീയരെ,
സാരഥി കുവൈറ്റിന്റെ നിലവിലെ ഭരണ സമിതി തുടക്കം കുറിച്ച Go Green ആശയം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളുകളായുള്ള അംഗങ്ങളുടെ ആവശ്യം പരിഗണിച്ചു സാരഥി കുവൈറ്റ് Mobile Application പൂർണ സജ്ജമായി നിങ്ങളിലേക്ക് എത്തിക്കുകയാണ്. ഓരോ സാരഥി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഫോണിൽ ഈ Application ഉപയോഗിക്കാവുന്നതാണ്.
ഇനി വരുന്ന വിവിധ പരിപാടികൾക്ക് Mobile Application ഉപയോഗിച്ചു ആയിരിക്കും മെമ്പർ വെരിഫിക്കേഷൻ നടത്തുക. അതുകൊണ്ടു തന്നെ എല്ലാ അംഗങ്ങളും, കുടുംബാംഗങ്ങളും നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
NB:
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ അല്ലെങ്കിൽ Saradhi എന്ന്
AppStore / PlayStore ൽ സേർച്ച് ചെയ്തോ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.
📲
IOS &Android Installation Steps :
1. Install the Saradhi Application,
✅a) AppStore: https://apps.apple.com/in/app/saradhi/id1609838547
🔹🔹🔹🔹🔹🔹🔹🔹
✅b) PlayStore:
https://play.google.com/store/apps/details?id=com.saradhi2
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാല്‍ കല്പിച്ചനുവദിക്കപ്പെട്ട ശിവഗിരി തീര്‍ത്ഥാടനം 91വർഷം തികയുകയാണ്. കാലദേശവര്ത്തിയായ ഗുരുദര്‍ശന പ്രചരാണര്‍ത്ഥം
സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കുവൈറ്റില്‍ നടത്തിവരുന്ന ഗുരുദേവ സാഹിത്യ മത്സരങ്ങള്‍ ഈ വര്‍ഷവും ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളെ ഉള്‍പ്പെടുത്തി ആഗോള ഗുരുദേവ സാഹിത്യ മത്സരമായി സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിലേക്ക് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ വിനയപുരസരം സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് .
For Registration visit Saradhi kuwait website:
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Vinish Viswam +965-66152624
Jikky Sathyadas +965 -65760337
Sajeev Kumar. R – +965 6590 5246
പ്രോഗ്രാം കമ്മറ്റിക്കുവേണ്ടി
കൺവീനർ
ജിക്കി സത്യദാസ്
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
Basic Computer & MS Office
സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനം ആയ SCFE Academy യുടെ നേതൃത്വത്തിൽ 2023 ഫെബ്രുവരി മാസം തുടക്കം കുറിച്ച “Basic Computer & MS Office” ക്ലാസ്സിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പങ്കെടുത്തതിൽ ഒന്നും രണ്ടും ബാച്ചിലെ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും 11th ഓഗസ്റ്റ് 2023 വൈകിട്ട് മംഗഫ് ഡിലൈറ്റ്സ് ഹാളിൽ വെച്ച് നടത്തപെടുകയുണ്ടായി.
സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ എൻ എസ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാരഥി പ്രസിഡന്റ് ശ്രീ കെ ആർ അജി ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ചടങ്ങിൽ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും, കോഴ്സുകൾക്ക് നേതൃത്വം നൽകി അധ്യാപകരായി പ്രവർത്തിച്ച ശ്രീമതി ലിനി ജയൻ, ശ്രീ ജയൻ സദാശിവൻ, ശ്രീ ഷനൂബ് എന്നിവർക്കുള്ള ഉപഹാരവും സമ്മാനിച്ചു.
സാരഥി ജനറൽ സെക്രട്ടറി ശ്രീ ജയൻ സദാശിവൻ, സാരഥി ട്രഷറർ ശ്രീ ദിനു കമൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
യോഗത്തിന് ട്രസ്റ്റ് സെക്രട്ടറി ശ്രീ ജിതിൻദാസ് സ്വാഗതവും കോഴ്സ് കോർഡിനേറ്റർ ശ്രീ ബിനു എം കെ നന്ദിയും രേഖപ്പെടുത്തി
നിരവധി പേരുടെ അഭ്യർത്ഥന മാനിച്ച് MS ഓഫീസിന്റെ മൂന്നാമത്തെ ബാച്ചും, റോബോട്ടിക് & ആർട്ടിഫിഷ്യൽ ഇന്റിലെജൻസ്സിന്റെ (AI) ആദ്യ ബാച്ചും ഉടൻതന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്
+96566775646
കുവൈറ്റിലെ ശ്രീ നാരായണ വിശ്വാസികളുടെ കൂട്ടായ്മ ആണ് സാരഥി കുവൈറ്റ്.
സർവീസ് ടൂ ഹ്യൂമാനിറ്റി എന്ന ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ് സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമേ ശ്രീ നാരായണ ഗുരുദേവ ദർശനങ്ങളിലും അടിയുറച്ചു പ്രവർത്തിച്ചു വരുന്നു.
സാരഥി കുവൈറ്റിന്റെ പ്രവർത്തങ്ങളുടെ ഭാഗമാകാൻ താല്പര്യമുള്ള ശ്രീ നാരായണ ഗുരുദേവ വിശ്വാസികളെ സാരഥി കുവൈറ്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
സാരഥി കുവൈറ്റ് വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുവാൻ സാധിയ്ക്കുന്നതാണ്.
ഓൺലൈൻ രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശങ്ങൾക്ക്, ഷനൂബ് ശേഖർ – 66585649 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യൻ എംബസ്സി അറിയിപ്പ്
കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1. തൊഴിൽ വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ എത്തി 60 ദിവസത്തിനകം തൊഴിലുടമയോ അല്ലെങ്കിൽ സ്പോൺസർ മുഖേനയോ റസിഡൻസി പെർമിറ്റ് മുദ്രണം ചെയ്യണം. ഇല്ലെങ്കിൽ, കുവൈത്ത് അധികാരികൾ പ്രതിദിനം 2 ദിനാർ പിഴ ഈടാക്കും.
2. കുവൈത്തിൽ എത്തി 60 ദിവസത്തിനകം സിവിൽ ഐഡിക്ക് അപേക്ഷിക്കുകയും നിശ്ചിത തുക ഫീസ് നൽകുകയും ചെയ്യണം. അല്ലാത്ത പക്ഷം കുവൈത്ത് സർക്കാർ 20 ദിനാർ പിഴ ഈടാക്കുന്നതാണ്.
3. ടൂറിസ്റ്റ് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വീടണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കുവൈത്ത് അധികാരികൾ പ്രതിദിനം 2 ദിനാർ വീതം പിഴ ഈടാക്കുകയും പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവനാന്തകാല പ്രവേശന നിരോധനത്തിനും വിധേയരാക്കും.
4. കുടുംബ സന്ദർശക വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണം. ഇത് ലംഘിക്കുന്നവർക്ക് എതിരെ കുവൈത്ത് സർക്കാർ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കുന്നതോടൊപ്പം പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവാനന്തകാല പ്രവേശന നിരോധനം ഏർപ്പെടുത്തുകയും ചെയ്യും.
അംഗങ്ങളുടെ അറിവിലേക്ക് വേണ്ടി,