Editor’s Picks
എസ് എൻ ഡി പി യോഗം സ്ഥാപക ദിനം
“ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് “എന്ന ഏകലോകദർശനം വിശ്വമാനവികതയുടെ വിഹായസിലേക്ക് തുറന്നു വെച്ച ലോകരാധ്യനായ ശ്രീ നാരായണ ഗുരുദേവൻ കല്പിച്ചു അനുവദിക്കപ്പെട്ട ലോകത്തിലെ ഒരേ ഒരു അറിവിന്റെ മഹിമയിലേക്കുള്ള ശിവഗിരി തീർത്ഥാടനം 92 ) മത് വർഷത്തിലേ ക്കു കടക്കുകയാണ് .അതോടൊപ്പം സാരഥി കുവൈറ്റ് സാൽമിയ പ്രാദേശിക സമിതി നേതൃത്വം നൽകി വരുന്ന അറിവിൻറെ തീർത്ഥാടനം 13 വർഷം തികയുന്ന ഈ അവസരത്തിൽ കുവൈറ്റിലെ ശ്രീനാരായണ ഗുരുഭക്തർക്കായി നടത്തപ്പെടുന്ന പ്രതീകാത്മക തീർത്ഥാടനം വിപുലമായ പരിപാടികളോട് കൂടി **2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ 8 മണിമുതൽ സാൽമിയ ഇൻഡ്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ **വെച്ച് സംഘടിപ്പിക്കുന്ന താണ് അറിവിന്റെ ഈ തീർഥാടനവേദിയിലേക്ക് ഗുരുദേവ ഭക്തർ ആയ എല്ലാ സാരഥി കുടുംബാംഗങ്ങളെ യും സഹർഷം സ്വാഗതം ചെയ്തുകൊള്ളുന്നു .
പ്രോഗ്രാം കമ്മറ്റിക്കുവേണ്ടി .
ജിജി കരുണാകരൻ
ജനറൽ കൺവീനർ
തീർത്ഥാടനം -2024
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
ശ്രീനാരായണഗുരു ചോദ്യോത്തരങ്ങൾ
സാരഥി മുൻ ജനറൽ സെക്രെട്ടറിയും ഗുരുദർശനവേദി അഡ്വൈസറുമായ ശ്രീ വിനീഷ് വിശ്വം വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ വിശ്വഗുരു ശ്രീനാരായണഗുരുദേവൻ്റെ ആത്മീയ സപര്യയിൽ നിന്നും സമാഹരിച്ച 3000 ൽ പരം ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ജ്ഞാനവല്ലരി പുസ്തകരൂപേണ ചിട്ടപ്പെടുത്തി പുറത്തിറക്കുകയാണ്.
ഈ സംരംഭത്തിന് എല്ലാ സാരഥി അംഗങ്ങളുടേയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
നീണ്ട 25 വർഷങ്ങൾക്കുശേഷം നമ്മൾ കാത്തിരുന്ന ആ സുദിനം സൂര്യപ്രഭയിൽ തിളങ്ങി, ഇന്ന് പ്രകൃതിപോലും നമുക്കനുകൂലമായി നിൽക്കുന്നു.!
നമുക്കായി നൂറോളം കലാകാരൻമാർ മാസങ്ങളുടെ തയ്യാറെടുപ്പോടുകൂടി ഗുരുവിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്ന കർമ്മസാക്ഷി എന്ന ദൃശ്യാവിഷ്കാരം….
നമുക്കായീ ഒരു അവിസ്മരണീയ സംഗീത വിസ്മയമൊരുക്കുവാൻ ഹരിചരൻ ശേഷാദ്രി ഉൾപ്പെട്ട 11 അംഗ മ്യൂസിക് ബാൻഡ് ടീം നാട്ടിൽ നിന്നും എത്തിയിരിക്കുന്നു…….
നമുക്കായീ ശിവഗിരിയിൽനിന്നും അനുഗ്രഹാശ്ശിസുകളും ഗുരുസന്ദേശവുമായി ശ്രീമത് വീരേശ്വരാനന്ദ സ്വാമികൾ എത്തിയിരിക്കുന്നു…..
നമുക്കായീ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി 2000 ത്തിൽപരം അംഗങ്ങളെ ഉൾകൊള്ളാൻ പറ്റുന്ന കുവൈറ്റിലെ ഏറ്റവും നല്ല വേദിയുടെ അവസാന ഒരുക്കങ്ങളും പൂർത്തിയായി….
നമ്മുടെ മുഖ്യാതിഥി ശ്രീ. എം.എ. യൂസഫ്അലിയെ വരവേൽക്കുവാനും, ഒപ്പം മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെയും നമ്മുടെ മിടുക്കരായ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ആദരിക്കുവാനും നമ്മുടെയോരുരുത്തരുടെയും മഹനീയ സാന്നിധ്യം അനിവാര്യമാണ്. അതിനായി എല്ലാവരെയും ഒരിക്കൽക്കൂടി സ്നേഹത്തിന്റെ ഭാഷയിൽ ക്ഷണിച്ചുകൊണ്ട് ഇന്ന് വൈകിട്ട് കൃത്യം 3.00 മണിക്ക് ഹവല്ലി പാർക്ക് ഹാളിൽ എല്ലാവരും എത്തിച്ചേരണമെന്ന് ഓർമപ്പെടുത്തുന്നു.
സ്നേഹപൂർവ്വം 🙏
സുരേഷ്.കെ
(സിൽവർ ജൂബിലി ചെയർമാൻ)
കെ. ആർ. അജി
(പ്രസിഡന്റ് – സാരഥി കുവൈറ്റ്)
സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രിയ സാരഥി,
സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി പ്രവർത്തിച്ച, കഴിഞ്ഞ 25 വർഷത്തെ ആഘോഷിക്കുവാൻ നമുക്ക് ഒത്തുചേരാം.
രജതജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വേദി തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് ഓർമപ്പെടുത്തുന്നു.
ഇനിയും എൻട്രി പാസ് കിട്ടിയിട്ടില്ലാത്ത അംഗങ്ങൾ യൂണിറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപെട്ട് എൻട്രി പാസ് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സാരഥിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കർമ്മ സാക്ഷി എന്ന സംഗീത നൃത്ത നാടകീയ ആവിഷ്കാരം കൃത്യം മൂന്നു മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
മഹാ ഗുരുവിന്റെ ജീവിത ചരിത്രത്തിലെ ചില ഏടുകൾ സാരഥിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കോർത്തിണക്കിക്കൊണ്ട് അവതരിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യം തന്നെയാണ് ഈ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുന്നത്.
ഏവരെയും വിനയപൂർവ്വം സാരഥിയം@25 ലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്യം പ്രതീക്ഷിച്ചു കൊണ്ട്
സുരേഷ് കെ
ചെയർമാൻ
സിൽവർ ജുബിലി കമ്മിറ്റി
Saradheeyam@25
രജതജൂബിലിയുടെ നിറവിൽ, സാരഥി കുവൈറ്റിന്റെ പരമോന്നത പുരസ്കാരമായ ‘ഗുരുദേവ സേവാരത്ന അവാർഡ്’ സാരഥീയം വേദിയിൽ, നമ്മുടെയെല്ലാം പ്രിയങ്കരനായ, പദ്മശ്രീ പട്ടം നൽകി രാജ്യം ആദരിച്ച, ശ്രീ എം. എ. യൂസഫലിയ്ക്ക് നൽകി ആദരിക്കുന്നു.
മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച്, തന്റെ വിജയയാത്ര തുടരുന്ന ശ്രീ എം. എ. യൂസഫലിയെ Saradheeyam@25 ൽ, മുഖ്യാതിഥിയായി, നമ്മുക്ക് ആവേശത്തോടെ വരവേൽക്കാം.🌹