Banner
Banner
നീണ്ട 25 വർഷങ്ങൾക്കുശേഷം നമ്മൾ കാത്തിരുന്ന ആ സുദിനം സൂര്യപ്രഭയിൽ തിളങ്ങി, ഇന്ന് പ്രകൃതിപോലും നമുക്കനുകൂലമായി നിൽക്കുന്നു.!
നമുക്കായി നൂറോളം കലാകാരൻമാർ മാസങ്ങളുടെ തയ്യാറെടുപ്പോടുകൂടി ഗുരുവിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്ന കർമ്മസാക്ഷി എന്ന ദൃശ്യാവിഷ്കാരം….
നമുക്കായീ ഒരു അവിസ്മരണീയ സംഗീത വിസ്മയമൊരുക്കുവാൻ ഹരിചരൻ ശേഷാദ്രി ഉൾപ്പെട്ട 11 അംഗ മ്യൂസിക് ബാൻഡ് ടീം നാട്ടിൽ നിന്നും എത്തിയിരിക്കുന്നു…….
നമുക്കായീ ശിവഗിരിയിൽനിന്നും അനുഗ്രഹാശ്ശിസുകളും ഗുരുസന്ദേശവുമായി ശ്രീമത് വീരേശ്വരാനന്ദ സ്വാമികൾ എത്തിയിരിക്കുന്നു…..
നമുക്കായീ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി 2000 ത്തിൽപരം അംഗങ്ങളെ ഉൾകൊള്ളാൻ പറ്റുന്ന കുവൈറ്റിലെ ഏറ്റവും നല്ല വേദിയുടെ അവസാന ഒരുക്കങ്ങളും പൂർത്തിയായി….
നമ്മുടെ മുഖ്യാതിഥി ശ്രീ. എം.എ. യൂസഫ്അലിയെ വരവേൽക്കുവാനും, ഒപ്പം മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെയും നമ്മുടെ മിടുക്കരായ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ആദരിക്കുവാനും നമ്മുടെയോരുരുത്തരുടെയും മഹനീയ സാന്നിധ്യം അനിവാര്യമാണ്. അതിനായി എല്ലാവരെയും ഒരിക്കൽക്കൂടി സ്നേഹത്തിന്റെ ഭാഷയിൽ ക്ഷണിച്ചുകൊണ്ട് ഇന്ന് വൈകിട്ട് കൃത്യം 3.00 മണിക്ക് ഹവല്ലി പാർക്ക് ഹാളിൽ എല്ലാവരും എത്തിച്ചേരണമെന്ന് ഓർമപ്പെടുത്തുന്നു.
സ്നേഹപൂർവ്വം 🙏
സുരേഷ്.കെ
(സിൽവർ ജൂബിലി ചെയർമാൻ)
കെ. ആർ. അജി
(പ്രസിഡന്റ് – സാരഥി കുവൈറ്റ്)
സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രിയ സാരഥി,
സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി പ്രവർത്തിച്ച, കഴിഞ്ഞ 25 വർഷത്തെ ആഘോഷിക്കുവാൻ നമുക്ക് ഒത്തുചേരാം.
രജതജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വേദി തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് ഓർമപ്പെടുത്തുന്നു.
ഇനിയും എൻട്രി പാസ് കിട്ടിയിട്ടില്ലാത്ത അംഗങ്ങൾ യൂണിറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപെട്ട് എൻട്രി പാസ് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സാരഥിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കർമ്മ സാക്ഷി എന്ന സംഗീത നൃത്ത നാടകീയ ആവിഷ്കാരം കൃത്യം മൂന്നു മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
മഹാ ഗുരുവിന്റെ ജീവിത ചരിത്രത്തിലെ ചില ഏടുകൾ സാരഥിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കോർത്തിണക്കിക്കൊണ്ട് അവതരിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യം തന്നെയാണ് ഈ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുന്നത്.
ഏവരെയും വിനയപൂർവ്വം സാരഥിയം@25 ലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്യം പ്രതീക്ഷിച്ചു കൊണ്ട്
സുരേഷ് കെ
ചെയർമാൻ
സിൽവർ ജുബിലി കമ്മിറ്റി
സാരഥി കുവൈറ്റും അബ്ബാസിയിലെ Dar Al Saha Poly Clinic മായി കൈകോർത്തുകൊണ്ട് അംഗങ്ങൾക്കായി ഒരുക്കുന്ന Special Diടcount Offer…
അബ്ബാസിയിലെ Dar Al Saha Poly Clinic ൽ ചികിൽസയ്ക്കായി എത്തുന്ന സാരഥി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ പരിശോധനകൾക്കും മറ്റുമായി വൻപിച്ച ഫീസ് ഇളവ് .
Dar Al Soha Poly clinic ൽ പരിശോധനയ്ക്കായി എത്തുന്ന അംഗങ്ങൾ സാരഥി ID കാർഡ് റിസപ്ഷനിൽ കാണിച്ച് ഈ ഫീസ് ഇളവ് ലഭ്യമാക്കേണ്ടതാണ്.