archive
Archive
കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ സാരഥി കുവൈറ്റ് 23 -മത് വാർഷിക പൊതുയോഗവും, 2023 -24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.
31 / 03 / 2023 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അധ്യക്ഷനായിരുന്നു,വൈസ് പ്രസിഡന്റ് ശ്രീ സതീഷ് പ്രഭാകർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത് നിർവഹിച്ചു. സാരഥി മുതിർന്ന അംഗങ്ങളായ ശ്രീ ടി സ് രാജൻ ,അഡ്വക്കേറ്റ് ശശിധരപണിക്കർ, ശ്രീ സുരേഷ് കെ ,ശ്രീ സി എസ് ബാബു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി 2022 -23 കാലയളവിലെ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ അനിത് കുമാർ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി ശ്രീമതി മഞ്ജു സുരേഷ് വനിതാവേദി വാർഷിക റിപ്പോർട്ടും ശ്രീമതി വൃന്ദ ജിതേഷ് വനിതാ വേദി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി. സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ, വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി പ്രീതാ സതീഷ്, സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജയകുമാർ,ശ്രീ സി സ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2023 -24 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. അജി കെ ആർ. (പ്രസിഡന്റ്), ശ്രീ ബിജു ഗംഗാധരൻ (വൈസ് പ്രസിഡന്റ്), ശ്രീ ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി), ശ്രീ. റിനു ഗോപി (സെക്രട്ടറി), ശ്രീ. ദിനു കമാൽ (ട്രഷറർ), ശ്രീ. അരുൺ സത്യൻ (ജോയിന്റ് ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ശ്രീ സുരേഷ് കൊച്ചത്ത് ,ശ്രീ ജയകുമാർ , ശ്രീ ബിനു മോൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസ്തുത ചടങ്ങിൽ സാരഥി കുവൈറ്റ് 2022 -2023 പ്രവർത്തന വർഷം മികച്ച പ്രവർത്തനം കാഴ്ച്ച വച്ച മംഗഫ് വെസ്റ്റ് & ഹസ്സാവി സൗത്ത് യൂണിറ്റുകൾക്ക് പ്രത്യേകം അവാർഡ് നൽകുകയും സാരഥി കുവൈറ്റ് നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത സർവ്വ ശ്രീ സിജു സദാശിവൻ,ബിജു എം പി ,ശ്രീമതി ജുവാന രാജേഷ്, ശ്രീ. ജിതേഷ് എംപി,ശ്രീ.വിജേഷ് വേലായുധൻ,ശ്രീ.ഷാജി ശ്രീധരൻ, കേന്ദ്ര വനിതാ വേദി അംഗങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. Best
സാരഥീയൻ ഓഫ് ദ ഇയർ അവാർഡ് ശ്രീ.സൈജു ചന്ദ്രനും ശ്രീ.സനീഷ് സതീശനും നൽകി ആദരിച്ചു.
ഭവന രഹിതർക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിൽ പണി പൂർത്തിയായ രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം ഭവന പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ശ്രീ മുരുകദാസ് നിർവ്വഹിച്ചു.
ശ്രീ.സുരേഷ് കെ , ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീകുമാർ എന്നിവർ നിയന്ത്രിച്ച പൊതു യോഗ ചടങ്ങിന് ജോയിന്റ് ട്രഷറർ ശ്രീ ഉദയഭാനു അവറുകൾ നന്ദി പ്രകാശനം രേഖപ്പെടുത്തി. Sent from my iPhone
സാരഥി കുവൈറ്റ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ഫർവാനിയ യൂണിറ്റ് കോർഡിനേറ്റ് ചെയ്ത മെഗാ പിക്നിക് -2023 ആദ്യാവസാനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടു സമ്പുഷ്ടവും, കുട്ടികൾക്കും, മുതിർന്നവർക്കുമായി ഒരുക്കിയ രസകരമായ ഗെയിമുകളും, കൈനിറയെ സമ്മാനങ്ങളും, കളിയും, ചിരിയും ഒക്കെയായി സൗഹൃദം പുതുക്കുന്നതിനുള്ള വേദിയായി മാറി.
മാർച്ച് 17 വെള്ളിയാഴ്ച രാവിലെ അഹ്മദി പാർക്കിൽ അരങ്ങേറിയ മെഗാ പിക്നിക്ക് സാരഥി അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. 600ലധികം പേർ പങ്കെടുക്കുകയും, വിനോദം, വിജ്ഞാനം, കായികം എന്നിങ്ങനെ വിവിധ തലങ്ങളിൽ അംഗങ്ങൾ മാത്സര്യബുദ്ധിയോടെ ആസ്വാദനപൂർവ്വം പങ്കെടുത്ത് കൊണ്ട് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കി.
പിക്നികിൽ പങ്കെടുക്കാൻ ആദ്യം തന്നെ എത്തിച്ചേർന്ന 200 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് പ്രോത്സാഹനസമ്മാനം, സാരഥി നടത്തിയ Lucky draw യിലൂടെ 5 പേർക്ക് Home Appliance സമ്മാനം, ഗെയിംസിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ എന്നിവ കൂടാതെ സാരഥിയുടെ ആനുവൽ സ്പോൺസർ ബഹ്റിൻ എക്സ്ചേഞ്ച് കമ്പനി(BEC) സാരഥി പിക്നിക്കിൽ പങ്കെടുക്കുന്നവർക്ക് മാത്രമായി ഒരുക്കിയ സമ്മാനപദ്ധതി വഴി 10 ഭാഗ്യവാന്മാർക്ക് 32″ LED SMART TV, Home Theatre System, Polarized Sunglass കൾ എന്നിവ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു.
സാരഥി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഹെൽത്ത് ചെക്ക് അപ്പ് തുടർന്ന് നടന്ന വിവിധ കായിക മത്സരങ്ങൾ എന്നിവയ്ക്ക് പിക്നിക് കമ്മിറ്റി, സാരഥി സെൻട്രൽ കമ്മിറ്റി, വനിതാവേദി, ഗുരുകുലം ഭാരവാഹികൾ, മറ്റു യൂണിറ്റ് കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
രാവിലെ ഒൻപതു മണിക്ക് ദൈവദശക ആലാപനത്തോട് കൂടി ആരംഭിച്ച പ്രോഗ്രാമിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.ജിതേഷ്.എം.പി. സ്വാഗതം ആശംസിയ്ക്കുകയും പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ മെഗാ പിക്നിക് -2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി, ട്രസ്റ്റ് ചെയര്മാന് ശ്രീ.ജയകുമാർ എൻ.എസ്, രക്ഷാധികാരി ശ്രീ. സുരേഷ് കൊച്ചത്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.പ്രീത സതീഷ് ട്രഷറർ ശ്രീ.അനിത് കുമാർ എന്നിവർ ആശംസകൾ നേർന്നു
സാരഥി കുടുംബാംഗങ്ങളുടെ സർഗ്ഗവാസനകൾ പീലിവിടർത്തിയാടുന്ന കലാമാമാങ്കം, സർഗ്ഗസംഗമം 2023 ന് നാളെ തിരി തെളിയും….
– 60 ലധികം മത്സര ഇനങ്ങൾ ..
– 16 സാരഥി പ്രാദേശികസമിതികളിൽ നിന്നായി 600 ലധികം മത്സരാർത്ഥികൾ ..
– കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികൾ വിധികർത്താക്കളായി എത്തുന്നു…
ജനുവരി 20 ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയയിൽ വച്ച് നടക്കുന്ന സർഗ്ഗസംഗമത്തിന്റെ ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്ഘാടനം ചെയ്യും. 31 മത്സരങ്ങൾ 3 സ്റ്റേജുകളിലായി രാവിലെ കൃത്യം 9.30 ക്കു തന്നെ ആരംഭിക്കുന്നതാണ്.
മത്സാർത്ഥികൾ മത്സരം തുടങ്ങുന്നതിനു 30 മിനിറ്റ് മുൻപായി രജിസ്ട്രേഷൻ ഡെസ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .
മത്സരങ്ങൾക്കപ്പുറം നമ്മുടെ കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കാനും ഒപ്പം സാരഥിയുടെ പുത്തൻ താരോദയങ്ങളെ കണ്ടെത്താനുമുള്ള ഒരു വേദിയാക്കി മാറ്റാം.
എല്ലാ സാരഥി കുടുബാംഗങ്ങളെയും രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ സർഗ്ഗസംഗമം 2023 ലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
Organized by Saradhi Vanithavedhi_
സാരഥി കുവൈറ്റ്
ലോകാരാധ്യനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 90 വർഷം പൂർത്തീകരിച്ചിരിക്കുന്ന അവസരത്തിൽ ഗുദർശന പ്രചരണാർത്ഥം സാരഥി കുവൈറ്റ് സാൽമിയ പ്രാദേശികസമിതിയുടെ അഭിമുഖ്യത്തിൽ 11 ) ൦ മത് തീർത്ഥാടനം 2022 ഡിസംബർ 30 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതൽ സാൽമിയ ഇൻഡ്യൻസ്കൂൾ എക്സലൻസ് ഓഡിറ്റോറിയത്തിൽ വെച്ച് ആഗോളഗുരുദേവ സാഹിത്യമത്സരങ്ങൾ ,ഗുരുദേവ കലാസാഹിത്യ മത്സരങ്ങൾ ,പ്രഭാഷണം തുടങ്ങി വിപുലമായ പരിപടികളോട് സംഘടിപ്പിക്കുകയുണ്ടായി. പ്രമുഖ ഗുരുധർമ്മ പ്രചാരകനും, പ്രഭാഷകനും, മോട്ടിവേഷണൽ സ്പീക്കറും ആയ ശ്രീ ബിബിൻ ഷാൻ മുഖ്യാഥിതി ആയ പങ്കെടുക്കുകയുണ്ടായി.
സാൽമിയ യൂണിറ്റ് കൺവീനർ ശ്രീബാബുരാജ് സി.എൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി .11 ) ൦ മത് തീർത്ഥാടനത്തിനു ആശംസകൾ നേർന്നുകൊണ്ട് സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജൂസി വി, ട്രഷറർ ശ്രീ അനിത് കുമാർ ,വൈസ് പ്രസിഡന്റ് ശ്രീ.സതീഷ് പ്രഭാകരൻ, സാരഥി പേട്രൺ ശ്രീ സുരേഷ് കൊച്ചത്തു, സാരഥി ട്രസ്റ്റ് ചെയർ മാൻ ശ്രീ എൻ .എസ് ജയകുമാർ, ബില്ലവ സംഘ കുവൈറ്റ് പ്രസിഡന്റ് ശ്രീമതി സുഷമ മനോജ് ,സാരഥി വനിതാവേദി ചെയർ പേഴ്സൺ ശ്രീമതി പ്രീത സതീഷ്, എന്നിവർ സംസാരിക്കുകയുണ്ടായി. പ്രോഗ്രം കമ്മീറ്റികൺവീനർ ശ്രീ.സുദീപ് സുകുമാരൻ സ്വാഗതം ആശംസിക്കുകയും ,യൂണിറ്റ് ട്രഷറർ ശ്രീ റിനു ഗോപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് വേദികളിൽ ഗുരുദേവ സാഹിത്യ മത്സരങ്ങൾ നടത്തപ്പെടുകയും, മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്യുകയുമുണ്ടായി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സാരഥി റിഗ്ഗയ് യൂണിറ്റ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കുയും ഉണ്ടായി.
സാരഥി കുവൈറ്റിന്റെ 23 മത് വാർഷികാഘോഷം, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച് “സാരഥീയം 2022″ എന്ന പേരിൽ കുവൈറ്റിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2022 നവംബർ 18 ന് ” വിപുലമായി ആഘോഷിച്ചു. .
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജികൾ സാരഥീയം 2022 ഒദ്യോഗികമായി ഉദ്ഘാടനം നടത്തി. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ സാരഥി കുവൈറ്റിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായികണ്ട ഗുരുദേവന്റെ വിശ്വദര്‍ശനം ജീവിത ദര്‍ശനമായി പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു മതം സ്ഥാപിച്ചില്ല. പകരം ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ശ്രീശങ്കരാചാര്യരുടെ ജ്ഞാനവും ഭാരതീയ ഗുരുക്കന്മാരുടെ ആധ്യാത്മികതയും സമന്വയിച്ച ഏകലോക ദര്‍ശനമാണ് ലോകത്തിന് ആവശ്യമെന്ന് ഗുരു അരുള്‍ ചെയ്തെന്നും സ്വാമിജി പറഞ്ഞു. ഗുരുദർശനങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെ ജീവിത വിജയം നേടുവാനും സ്വാമിജി ആഹ്വാനം ചെയ്തു.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ , മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ: A.V. അനൂപ് എന്നിവർ “സാരഥീയം 2022” പരിപാടിയുടെ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
സാരഥീയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിലെ സന്യാസ ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ രാവിലെ 10 മണി മുതൽ ആരംഭം കുറിയ്ക്കുകയുണ്ടായി.
ഉച്ചയ്ക്ക് 1.30 മുതൽ ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പല്പു നേതൃയോഗ അവാർഡ് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം ശ്രീ. മാത്യൂസ് വർഗീസിന് നൽകുകയും, ബിസിനസ്സ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡ് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപിന് സമ്മാനിക്കുകയും ചെയ്തു. ഈ വർഷത്തെ സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് അഡ്വ.ശശിധര പണിക്കർ അർഹനായി.
ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷത്തിൻറെ ഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിക്കുകയുണ്ടായി. സാരഥി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ SCFE വഴിയായിരിക്കും പ്രസ്തുത സ്കോളർഷിപ്പ് നടപ്പാക്കുക.
ഭവന രഹിതർക്കായി സാരഥി ഏർപ്പെടുത്തിയ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ വീടിൻ്റെ പ്രഖ്യാപനവും പ്രസ്തുത വേദിയിൽ നടക്കുകയുണ്ടായി.
ലോകത്തിലാദ്യമായി അഞ്ചു ഭാഷകളിലായി ദൈവദശകം ആലാപനം സാരഥീയം വേദിയിൽ സംഘടിപ്പിച്ചു. മലയാളം, കന്നഡ, തമിഴ്, അറബിക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി സാരഥി ഗുരുകുലം കുട്ടികളുടെ നേതൃത്വത്തിലാണ് ഇത് ആലപിച്ചത്.
സാരഥീയം 2022 ൻ്റെ ഭാഗമായി സാരഥി അംഗങ്ങളായ 60 നര്‍ത്തകരും 50 അഭിനേനാതാക്കളും വേദിയില്‍ അവതരിപ്പിച്ച “ഗുരുപ്രഭാവം” എന്ന നൃത്ത-സംഗീത-നാടകീയാവിഷ്ക്കാരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ശ്രീനാരായണ ഗുരുദേവന് നെയ്യാറിലെ ശങ്കരങ്കന് കുഴിയില്‍ ചേറില്‍ ആണ്ടു കിടന്ന ശിലാഖണ്ഡത്തെ ഈശ്വര സങ്കല്‍പ്പം കൊണ്ട് മഹത്വവല്‍ക്കരിച്ച, നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ക്ഷേത്ര സങ്കല്പത്തെ മാറ്റിമറിച്ചുകൊണ്ട് ഈഴവാദി പിന്നോക്കാജാതിക്കാർക്ക് ക്ഷേത്രപ്രവേശനവും പൂജയും നടത്തുവാൻ കാരണമായ അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ ഉല്ലല ഓംങ്കാരേശ്വരത്തെ പ്രണവ പ്രതിഷ്ഠവരെയുള്ള ആത്മീയ സപര്യയുടെ കാലപ്രവാഹത്തെകുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി പ്രസ്തുത പരിപാടി.
ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികൾ സാരഥീയം സുവനീർ പ്രകാശനം, കോർഡിനേറ്റർ ശ്രീ.അജി കുട്ടപ്പന് നൽകി കൊണ്ട് നിർവ്വഹിച്ചു. 2021-22 അധ്യയന വർഷത്തിൽ X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ശ്രീ ശാരദാംബാ അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണവും തദവസരത്തിൽ നടന്നു.
സാരഥി സെൻ്റർ ഫോർ എക്സലൻസ്, SCFE, കുവൈറ്റിലെ തൊഴിൽ തേടുന്നവർക്കും മറ്റുമായി തുടങ്ങുന്ന പുതിയ കോഴ്സുകളായ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സെെബർ സെക്യൂരിറ്റി കോഴ്സുകളുടെ പ്രഖ്യാപനവും വേദിയിൽ നടന്നു.
ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാർത്ഥ് മേനോൻ, ആൻ ആമി എന്നീ പ്രശസ്ത കലാകാരൻമാർ നയിച്ച “സംഗീതനിശ” പരിപാടിയുടെ മുഖ്യാകർഷണമായി മാറി.
സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.സിജു സദാശിവൻ സ്വാഗതം ആശംസിക്കുകയും,
ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി, സാരഥി രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത്, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ എൻ.എസ്, വനിതാ വേദി ചെയർപേഴസൺ ശ്രീമതി.പ്രീതാ സതീഷ്, ബില്ലവ സംഘ കുവൈറ്റ് പ്രസിഡൻ്റ് ശ്രീമതി. സുഷമ മനോജ്, ഗുരുകുലം പ്രസിഡൻ്റ്മാസ്റ്റർ അഗ്നിവേശ് ഷാജർ എന്നിവർ ആശംസകൾ നേരുകയും, ട്രഷറർ ശ്രീ.അനിത്കുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
11 )൦ -മത് സാരഥി തീർത്ഥാടനം
വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാല്‍ കല്പിച്ചനുവദിക്കപ്പെട്ട ശിവഗിരി തീര്‍ത്ഥാടനം നവതിയിലെത്തിയിരിക്കുകയാണ്. ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു സാരഥി കുവൈറ്റ് സാൽമിയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തീർത്ഥാടനം 11 )൦ -മത് വർഷത്തിലേക്കു കടക്കുകയാണ് .
പ്രമുഖ ഗുരുധർമ്മ പ്രചാരകനും, മോട്ടിവേറ്ററുമായ ശ്രീ. ബിബിൻഷാൻ മുഖ്യ പ്രഭാഷകനായി എത്തുന്ന തീർത്ഥാടനത്തിൽ ആഗോള ഗുരുദേവ കലാസാഹിത്യ മത്സരങ്ങൾ, വിളംബര ജാഥ എന്നിവ സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 30 വെള്ളിയാഴ്ച്ച രാവിലെ 9 .30 മുതൽ കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ ഓഫ് എക്സ്ലെൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്ക് ഗുരുദേവ ഭക്തരായ എല്ലാരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യ്തു കൊള്ളുന്നു .
സാരഥി കുവൈറ്റ് സംഘടിപ്പിക്കുന്ന “നിറക്കൂട്ട് 2022” ചിത്രരചന & പെയിന്റിങ് മത്സരം അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി 2022 July 10th ന് ഓൺലൈൻ ആയി സംഘടിപ്പിക്കുകയാണ്.
നിറക്കൂട്ട് 2022 ഓൺലൈൻ രജിസ്ട്രേഷൻ 30.05.2022 മുതൽ 10.06.2022 വരെയാണ്. ഇതിൻറെ നിയമാവലികൾ ഇതോടൊപ്പം കൊടുക്കുന്നു.
NB: കുവൈറ്റിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയ സാരഥി ട്രസ്റ്റ് മെമ്പർമാർക്കും (ഭാര്യ, ഭർത്താവ്,മക്കൾ) എന്നിവർക്കും നിറക്കൂട്ട് 2022 ൽ പങ്കെടുക്കാവുന്നതാണ്
For Registration Visit👇
https://saradhikuwait.com/
For more info Contact:
50341213 / 69656617 / 65124493
Organised by:
S A R A D H I A B B A S I Y A E A S T U N I T
സാരഥി കുവൈറ്റ്
മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓര്മ. എണ്‍പത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായ ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
പ്രകൃതിക്ക് വേണ്ടി പോരടിച്ച സാഹിത്യകാരിയ്ക്ക് സാരഥി കുവൈറ്റിന്റെ ആദരാഞ്ജലികൾ .. 🌹