സാരഥി ബിസിനസ്സ് ഐക്കൻ അവാർഡ് ഡോ: എ.വി.അനൂപിന്, ഡോ.പൽപ്പു അവാർഡ് ശ്രീ.മാത്യു വർഗ്ഗീസിന്..

by Generalsecretary

സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പല്പു നേതൃയോഗ അവാർഡ് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം ശ്രീ. മാത്യൂസ് വർഗീസിനും, ബിസിനസ്സ് രംഗത്തെ മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡ് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപിനും, സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് അഡ്വ.ശശിധര പണിക്കർ എന്നിവർ അർഹരായി.

സാരഥി കുവൈറ്റിൻ്റെ 23 – മത് വാർഷികാഘോഷമായ സാരഥീയം 2022 ൻ്റെ വർണ്ണാഭമായ ചടങ്ങുകളിൽ വച്ച് ശിവഗിരി മഠം പ്രസിസൻ്റ് ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരാനന്ദ, സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ മാ​ത്യൂ​സ് 1997ലാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. ബ​ഹ്റൈ​ൻ എ​ക്‌​സ്‌​ചേ​ഞ്ച് ചീ​ഫ് അ​ക്കൗ​ണ്ട​ന്റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം.

2003ൽ ​അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ൻ​ഡ് ഫി​നാ​ന്‍സ് ക​ൺ​ട്രോ​ള​റാ​യി. 2012ൽ ​ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ൻ എ​ന്ന അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. 2014ൽ ​ജ​ന​റ​ൽ മാ​നേ​ജ​ർ, 2022ല്‍ ​ക​മ്പ​നി​യു​ടെ സി.​ഇ.​ഒ പ​ദ​വി​യി​ലെ​ത്തി. ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യി​ലും സ്ഥാ​പ​ന​ത്തെ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ജ​ന​കീ​യ​മാ​ക്കി​യ​തി​ലും മാ​ത്യൂ​സി​ന്റെ പങ്ക് വ​ലു​താ​ണ്.. ഭാ​ര്യ ബി​ന്ദു​വും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

ബഹുമുഖ പ്രതിഭയായ ഡോ: എ.വി അനൂപ് ഒരു പ്രമുഖ ബിസിനസ്സ് സംരഭകൻ, സാമൂഹിക പ്രവർത്തകൻ, ചലച്ചിത്ര നടൻ, ചലച്ചിത്ര നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലയിൽ സ്വയം തെളിയിച്ചിട്ടുണ്ട്. ഗിന്നസ് റെക്കോർഡ്, ദേശീയ, അന്തർദേശീയ, കേരള സംസ്ഥാന എന്നിങ്ങനെ എണ്ണമറ്റ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എവിഎ ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ശ്രീ.അനൂപ്, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, കൊച്ചി, കേരള, എവിഎ കോൺഡിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ. ലിമിറ്റഡ്, AVA നാച്ചുറൽസ് പ്രൈവറ്റ്. ലിമിറ്റഡ്, അബുദാബിയിലെ MAAC പവർ റെന്റിംഗ് എക്യുപ്‌മെന്റ്‌സ് എൽഎൽസിയുടെ ചെയർമാനും ‘AVA പ്രൊഡക്ഷൻസ്’ എന്ന ബാനറിൽ ഒരു ഫിലിം പ്രൊഡ്യൂസർ കൂടിയാണ് അദ്ദേഹം.

സാരഥി കുവൈറ്റ് എന്ന സംഘടനയുടെ രൂപീകരണത്തിനും, സംഘടനയുടെ നിലനിൽപ്പിന്റെ നട്ടെല്ലായ ഭരണഘടനയുടെ ശില്പികളിൽ ഒരാളായും, സാരഥിയുടെ യൂണിറ്റ്, സെൻട്രൽ, ട്രസ്റ്റ്, അഡ്വൈസറി ബോർഡ് എന്നീ തലങ്ങളിൽ നേതൃസ്ഥാനം വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ളതുമായ അഡ്വ.ശശിധര പണിക്കരുടെ 23 വർഷക്കാലത്തെ നിരന്തരപ്രവർത്തനത്തിനും, അർപ്പണബോധത്തിനും നിസ്വാർത്ഥ സേവനത്തിനും അംഗീകാരമായാണ് ” സാരഥി കർമ്മശ്രേഷ്ഠ ” അവാർഡിന് തിരഞ്ഞെടുത്തത് എന്നും ഭാരവാഹികൾ അറിയിച്ചു.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More