സാരഥി ഗുരുകുലം 8 – മത് വാര്‍ഷികം ആഘോഷിച്ചു

by Generalsecretary

കുവൈറ്റിലെ ശ്രീനാരായണീയരുടെ സംഘടനയായ സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലം എട്ടാമത് വാർഷികാഘോഷം ജൂൺ 17 ന് വൈകിട്ട് 3 മണി മുതൽ ഓൺലൈൻ ആയി നടത്തി . കേരള സ്റ്റേറ്റ് മലയാളം മിഷൻ മുൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജ് ഉദ്‌ഘാടനം നിർവ്വഹിച്ച് കുട്ടികളോട് സംസാരിച്ചു.

ഗുരുകുലം സെക്രട്ടറി കുമാരി നീരജ സൂരജ് ഭദ്രദീപം കൊളുത്തുകയും, കുമാരി നിരഞ്ജന സൂരജിൻ്റെ ദൈ​വ​ദ​ശ​ക ആലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.

ഗു​രു​കു​ലം പ്ര​സി​ഡ​ൻ​റ് കുമാരി അൽക്ക ഓമനക്കുട്ടൻ്റെ അധ്യക്ഷതയിൽ പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് കുമാരി ശ്രെയസൈജു സ്വാഗതം ആശംസിക്കുകയും, കുമാരി നീരജ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

കു​ട്ടി​ക​ളു​ടെ ക​ലാ​സൃ​ഷ്​​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഇ-​മാ​ഗ​സി​ൻ പ്ര​കാ​ശ​നം സാ​ര​ഥി പ്ര​സി​ഡ​ൻ​റ് സ​ജീ​വ് നാരാ​യ​ണ​ൻ തദവസരത്തിൽ നി​ർ​വ​ഹി​ച്ചു.

കേരളത്തിലെ 14 ജില്ലകളുടെ ഉത്ഭവത്തെയും, സാംസ്കാരിക പ്രത്യേകതകളെയും, കലാരൂപങ്ങളെയും ആസ്പദമാക്കി കുട്ടികൾ ഒരുക്കിയഒരു മണിക്കൂർ നീണ്ടുനിന്ന വീഡിയോ പ്രദർശനം ചടങ്ങിന് മിഴിവേകി.

കഴിഞ്ഞ ഒരു വർഷക്കാലം സന്നദ്ധ സേവനം അനുഷ്ടിച്ച ഗുരുകുലം അദ്ധ്യാപകർ, ചീഫ് കോർഡിനേറ്ററായിരുന്ന ശ്രീ.മനു കെ മോഹൻ എന്നിവരെ ചടങ്ങിൽ മെമെൻ്റാെ നൽകി ആദരിച്ചു.

മാസ്റ്റർ രോഹിത് രാജ് , അഖിൽ സലിംകുമാർ എന്നി​വ​ർ അവതാരകരായി എത്തിയ ചടങ്ങിൽ സാരഥി പ്രസിഡന്റ് സ​ജീ​വ് നാ​രാ​യ​ണ​ൻ ,ജനറല്‍ സെക്രട്ടറി ശ്രീ ബിജു സി വി, ട്രഷറര്‍ ശ്രീ അനിത്ത് കുമാര്‍, സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ. കെ.സുരേഷ്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീത സതീഷ്, ഗുരുകുലം മുൻ ചീഫ് കോഡിനേറ്റര്‍ ശ്രീ മനു കെ മോഹൻ, ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ ശ്രീ.ഷാജൻ കുമാർ എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു.

2022-23 വർഷത്തെ ഗുരുകുലം ഭാരവാഹികളായി മാസ്റ്റർ അഗ്നിവേശ് ഷാജൻ (പ്രസിഡൻറ്), അദീന പ്രദീപ് (സെക്രട്ടറി), അനഘ രാജൻ (ട്രഷറർ), അക്ഷയ് പി.അനീഷ്(വൈസ്.പ്രസിഡൻ്റ്), അക്ഷിത മനോജ് (ജോ.സെക്രട്ടറി), അഭിനവ് മുരുകദാസ് (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുക്കുകയും, ഗുരുകുലം ഏരിയാ കോർഡിനേറ്റർ ശ്രീമതി. മഞ്ജു പ്രമോദ് സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.

ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീമതി.സീമ രജിത് ന​ന്ദി രേഖപ്പെടുത്തുകയും, പൂർണ​മ​ദഃ ചൊല്ലിയതോടെ പ​രി​പാടികൾക്ക് തി​ര​ശ്ശീ​ല വീ​ണു.

ഗുരുകുലം ഏരിയാ കോർഡിനേറ്റർമാരായ ശ്രീമതി. ശീതൾ സനേഷ്, ശ്രീ.രമേശ് കുമാർ, സാരഥി സെക്രട്ടറി ശ്രീ. സൈഗാൾ സുശീലൻ, ശ്രീ.അജി കുട്ടപ്പൻ, ശ്രീ.പ്രമീൾ പ്രഭാകരൻ എന്നിവർ വിവിധ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More