സാരഥി കുവൈറ്റ് ഗുരുദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ 30 കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

by Generalsecretary

സാരഥി കുവൈറ്റ് ഗുരുദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ അബ്ബാസിയ,മംഗഫ്,സാല്‍മിയ മേഖലകളില്‍ വിജയദശമിദിനത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ 30 കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.മംഗഫ് സോപാനം ഓഡിറ്റോറിയം,അബ്ബാസിയ ശ്രീ ദിലീപ് കുമാറിന്റെ ഭവനം,സാല്‍മിയ ശ്രീ ലിവിന്‍ രാമചന്ദ്രന്റെ ഭവനം എന്നിവിടങ്ങളില്‍ നടന്ന ചടങ്ങില്‍ ശ്രീ അജയകുമാര്‍,ശ്രീമതി മോബിന സിജു,ശ്രീ വിനീഷ് വിശ്വം,ശ്രീമതി സുധിന സലിംകുമാര്‍,ശ്രിമതി ശ്രീലേഖ സന്തോഷ് എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

സാരഥി വൈസ് പ്രസിഡൻ്റ് ശ്രീ.ജയകുമാർ NS, ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി,ഗുരുദര്‍ശനവേദി ചീഫ് കോർഡിനേറ്റർ ശ്രീ. വിനീഷ് വിശ്വം, മേഖല കോഡീനേറ്റര്‍മാരായ ശ്രീ ദിലീപ് കുമാര്‍,ശ്രീ സൈഗാള്‍ സുശീലന്‍,ഗുരുകുലം ചീഫ് കോഡിനേറ്റര്‍ ശ്രീ മനു കെ മോഹന്‍, ട്രസ്റ്റ് ജോ: സെക്രട്ടറി ശ്രീ: ബിനു മോൻ, ശ്രീ പൊന്നന്‍,ശ്രീ സുരേഷ് ബാബു, ശ്രീ.ഷാജി ശ്രീധരൻ, ശ്രീ.സനൽകുമാർ, ശ്രീ.സുജിത്, ശ്രീ.അശ്വിൻ, ശ്രീ. സംഗീത് , ഹെൽത്ത് ക്ലബ് ചീഫ് കോർഡിനേറ്റർ ശ്രീമതി.ജിത മനോജ്, വനിതാ വേദി ജോഃ ട്രഷറർ ശ്രീമതി. ലൈല അജയൻ എന്നിവര്‍ വിവിധ മേഖലകളിലെ ചടങ്ങിന് നേതൃത്വം നല്‍കി.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More