ആഗോളതലത്തിൽ ശ്രീനാരായണ ധർമ്മവും, തീർത്ഥാടന ലക്ഷ്യവും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി വിശ്വമാനവികതയുടെ മഹാപ്രവാചകനായ ജഗത്ഗുരു ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച 89-)മത് ശിവഗിരി തീർത്ഥാടന വിളംബരം കുവൈറ്റിലും സാരഥി കുവൈറ്റിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമ ലോക മനസ്സുകളിൽ എത്തിക്കണം എന്ന് തൻ്റെ വിളംബര സന്ദേശത്തിൽ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രഹ്‌മശ്രീ ഋതംബരാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. ഗുരുധർമ്മ പ്രചാരണത്തിലും, ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമ ലോകമെമ്പടും പ്രചരിപ്പിക്കുന്നതിൽ സാരഥി കുവൈറ്റ് വഹിക്കുന്ന പങ്കിനെ സ്വാമിജി പ്രശംസിച്ചു
ദൈവദശകാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സാരഥി കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി സ്വാഗതം ആശംസിക്കുകയും ശിവഗിരിയിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ ഉൾപ്പെട്ട സന്യാസിവര്യൻമാർക്ക് ആശംസകൾ നേരുകയും ചെയതു. പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കുകയും ശിവഗിരി തീർത്ഥാടന മാതൃകയിൽ സാരഥി കുവൈറ്റ് കഴിഞ്ഞ 10 വർഷമായി കുവൈറ്റിൽ തീർത്ഥാടനത്തിൻ്റെ അഷ്ട ലക്ഷ്യങ്ങളെ ഉൾകൊണ്ട് അറിവിൻ്റെ തീർത്ഥാടനം സംഘടിപ്പിക്കുന്ന കാര്യം ഓർമിപ്പിച്ചു. ട്രഷറർ ശ്രീ രജീഷ് മുല്ലക്കൽ കൃതജ്ഞത രേഖപ്പെടുത്തിയ ചടങ്ങിൽ വനിതാവേദി വൈസ് ചെയർപേഴ്സൺ ശ്രീമതി. മഞ്ജു സുരേഷ് പൂർണ്ണമദ: ചൊല്ലി അവസാനിച്ചു.