Home Editor's Picks ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജിന് സാരഥി കുവൈറ്റിൻ്റെ അഭിനന്ദനങ്ങൾ…

ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജിന് സാരഥി കുവൈറ്റിൻ്റെ അഭിനന്ദനങ്ങൾ…

by Generalsecretary

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന 3 പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം ജനുവരി 11 മുതൽ താഴെ പറയുന്ന സ്ഥലങ്ങളിലേക്ക്‌ മാറ്റിയതായി എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

  1. ഷർഖ് : Jawahara Tower 3 rd floor, Khalid Bin Waleed Streat Kuwait city
  2. Jileeb Al Shuyookh. Olive Super market building, M floor. Jileeb
  3. Fahaheel : Al Anoud Shopping complex,Mezzanine floor, Macca streat Fahaheel.

(പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ : കാലത്ത് 8 മുതൽ ഉച്ചക്ക് 12 മണി വരെയും വൈകീട്ട് 4 മുതൽ 8 മണി വരെയും. വെള്ളി :വൈകീട്ട് 4 മണി മുതൽ രാത്രി 8 മണി വരെ.)

പാസ്‌പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള മറ്റ് കൗൺസിലർ സേവനങ്ങ ളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ജനുവരി 11 മുതൽ കാലത്ത് 8 മണി മുതൽ പുതിയ കെട്ടിടത്തിൽ വെച്ചായിരിക്കും സ്വീകരിക്കുക. ജനുവരി 11 മുതൽ എംബസി പരിസരത്ത് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എന്നാൽ മരണവുമായി ബന്ധപ്പെട്ട സേവനങ്ങളും മറ്റു അടിയന്തിര സേവനങ്ങളും എംബസി പരിസരത്ത് സാധാരണ ജോലി സമയത്തും ഓഫീസ് സമയത്തിന് ശേഷവും തുടരുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ സ്ഥാനപതിയായി ശ്രീ.സിബി ജോർജ്ജ് സ്ഥാനമേറ്റ അവസരത്തിൽ സാരഥി കുവൈറ്റ് പ്രതിനിധികൾ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിരുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഇന്ന് ബഹുമാനപ്പെട്ട അംബാസഡർ നടപ്പിൽ വരുത്തിയിരിക്കുന്നത്.സാധാരണക്കാരായ ഇന്ത്യാക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ എംബസി അറ്റസ്റ്റേഷൻ പ്രവർത്തനങ്ങൾ out sourcing കേന്ദ്രങ്ങൾ മുഖേന വൈകുന്നേരങ്ങളിൽ ലഭ്യമാക്കുന്ന കാര്യമാണ് അദ്ദേഹം അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് ഉറപ്പ് നൽകിയത്., മുൻപ് സ്ഥാനപതിയായിരുന്ന സ്വിറ്റ്സർലാൻഡിലും ഇത് നടപ്പിൽ ആക്കിയ വിവരം അദ്ദേഹം തദവസരത്തിൽ പങ്കുവയ്ക്കുകയും, സാരഥി മാത്രമാണ് ഇത്തരത്തിൽ ഒരാവശ്യം ഉന്നയിച്ചത് എന്ന് എടുത്ത് പറയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു..

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.