സാരഥി കുവൈറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ “ലീഡേഴ്‌സ് മീറ്റ്” സംഘടിപ്പിച്ചു

by Generalsecretary

സാരഥി കുവൈറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ “ലീഡേഴ്‌സ് മീറ്റ്” സംഘടിപ്പിച്ചു

ചരിത്രബോധവും, ആത്മാര്‍ത്ഥതയും, അച്ചടക്കവുമുള്ള ഒരു നേതൃനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട ലീഡേഴ്‌സ് മീറ്റ് 2021 ല്‍ സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു .സി.വിസ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് സാരഥി രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത് ഉത്‌ഘാടനം ചെയ്തു.

സാരഥി കുവൈറ്റിന്റെ രണ്ട് പതിറ്റാണ്ട്കാലത്തെ പ്രവർത്തനങ്ങളെയും, നേതാക്കളെയും കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശനം GLORIOUS PAST OF SARADHI അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി.
Be A Great Leader എന്ന വിഷയത്തിൽ പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കാൻ ശ്രീ. P.T.മന്മഥൻ (SNDP Yogam Councellor) നടത്തിയ പ്രഭാഷണം, സാരഥിയുടെ ഭരണഘടന, പ്രവർത്തന രീതി തുടങ്ങി സംഘടനാപരമായ വിവിധ വിഷയങ്ങളിൽ Saradhi- Its Uniquness എന്ന പേരിൽ സാരഥി ലീഗൽ അഡ്വൈസർ കൂടിയായ അഡ്വ:രാജേഷ് സാഗർ നടത്തിയ ബോധവത്കരണം, പുതിയ സാഹചര്യത്തിൽ സാരഥി എന്ന മഹാ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ വേണ്ട നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും ചർച്ച ചെയ്ത Saradhi My Dream എന്നീ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ലീഡേഴ്‌സ് മീറ്റ് അരങ്ങേറിയത്.

Leadersmeet

സാരഥി ഗുരുദര്‍ശനവേദി ചതയ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി രൂപം കൊടുത്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ചടങ്ങിൽ ശ്രീ.അജയകുമാർ.ജെ ഉദ്‌ഘാടനം ചെയ്‌തു. ഗുരുദര്‍ശനവേദി ചീഫ് കോർഡിനേറ്റർ ശ്രീ.വിനീഷ് വിശ്വം ആപ്ലിക്കേഷനെ കുറിച്ച് വിശദീകരിച്ചു.

സാരഥിട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ കോർഡിനേറ്റ് ചെയ്ത ലീഡേഴ്‌സ് മീറ്റിൽ സാരഥിയുടെയും, സാരഥി ട്രസ്റ്റിന്‍റെയും മുന്‍കാല ഭാരവാഹികൾ ഉപദേശകസമിതി അംഗങ്ങള്‍, നിലവിലെ കേന്ദ്ര ഭരണസമിതി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികൾ , വനിതാവേദി ഭാരവാഹികൾ എന്നിവരുടെ നിറ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി.
സാരഥി വനിതാവേദി വൈസ് ചെയർപേഴ്സൺ ശ്രീമതി.മഞ്ജു സുരേഷ് , ട്രസ്റ്റ് സെക്രട്ടറി ശ്രീ.വിനോദ് ചീപ്പാറയിൽ, SCFE ചെയർമാൻ അഡ്വ: അരവിന്ദാക്ഷൻ, ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ.മനു മോഹൻ എന്നിവർ ആശംസകളർപ്പിച്ചു.

സാരഥി ട്രഷറർ ശ്രീ.രജീഷ് മുല്ലയ്ക്കൽ കൃതജ്ഞത രേഖപ്പെടുത്തുകയും, ട്രസ്റ്റ് ജോ.സെക്രട്ടറി ശ്രീ.ബിനുമോൻ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, സാരഥി വൈസ് പ്രസിഡന്റ് ശ്രീ.ജയകുമാർഎൻ.എസ്, സെക്രട്ടറി ശ്രീ.നിഖിൽചാമക്കാലയിൽ , ജോ:ട്രഷറർ ശ്രീ.ദീപു , ജോ.സെക്രട്ടറിമാരായ ശ്രീ.സബീഷ്, ശ്രീ.അരുൺ, ശ്രീ.രമേശ് ചന്ദ്രൻ എന്നിവർ ലീഡേഴ്‌സ്മീറ്റ് കോർഡിനേറ്റ് ചെയ്യുകയും ചെയ്തു..

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More