സാരഥി കുവൈറ്റ് 22 മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

by Generalsecretary

കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റ് 22-മത് വാർഷിക പൊതുയോഗവും, 2022-23 വർഷത്തെ ഭാരവാഹികളുടെതിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 

22 / 04 / 2022 വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ അധ്യക്ഷനായിരുന്നു, വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് ജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൻറെ ഉദ്ഘാടനം സാരഥി മുതിർന്ന അംഗമായ അഡ്വക്കേറ്റ് ശശിധരപണിക്കർ നിർവഹിച്ചു. യോഗത്തിൽ സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി 2020 -22 കാലയളവിലെ വാർഷികറിപ്പോർട്ടും ട്രഷറർ ശ്രീ രജീഷ് മുല്ലക്കൽ സാമ്പത്തിക റിപ്പോർട്ടും വനിതാവേദി സെക്രട്ടറി ശ്രീമതി പ്രീത സതീഷ് വനിതാവേദി വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി. സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ് കെ , വനിതാവേദി ചെയർ പേഴ്‌സൺ ശ്രീമതി ബിന്ദു സജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം സാരഥി ഭാരവാഹികൾ കൈമാറി.

2022 -23 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. സജീവ് നാരായണൻ (പ്രസിഡന്റ്), ശ്രീ സതീഷ് പ്രഭാകരൻ (വൈസ് പ്രസിഡന്റ്), ശ്രീ ബിജു സി വി (ജനറൽ സെക്രട്ടറി), ശ്രീ. സൈഗാൾ സുശീലൻ (സെക്രട്ടറി), ശ്രീ. അനിത് കുമാർ (ട്രഷറർ), ശ്രീ. ഉദയഭാനു (ജോയിന്റ് ട്രഷറർ) എന്നിവരെയും

സാരഥി വനിതാവേദി ഭാരവാഹികളായി ശ്രീമതി.പ്രീത സതീഷ് (ചെയർപേഴസൺ), ശ്രീമതി. ബിന്ദുസജീവ് (വൈസ് ചെയർപേഴസൺ), ശ്രീമതി. മഞ്ജു സുരേഷ് (സെക്രട്ടറി), ശ്രീമതി. മിത്ര ഉദയൻ (ജോ: സെക്രട്ടറി), ശ്രീമതി. വൃന്ദ ജിതേഷ് (ട്രഷറർ), ശ്രീമതി. ജിതാ മനോജ് (ജോ: ട്രഷറർ) എന്നിവരെയും ഐകകണ്ഠേന തിരഞ്ഞെടുത്തു.

പ്രസ്തുത ചടങ്ങിൽ മലയാളം മിഷൻ നടത്തിയ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ, “സാരഥിയം2021″ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാരങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
2020-22  കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച   ഫാഹഹീൽ യൂണിറ്റിന് അവാർഡ് നൽകുകയും,  സാരഥി നടത്തിയ  വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത സർവ്വശ്രീ.ബിജു ഗംഗാധരൻ, അഭിലാഷ് രാജൻ, ബിജു.എം.പി, ദിലീപ് കുമാർ, ജിനി ജയൻ, ഷാജി ശ്രീധരൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
ഭാവനരഹിതർക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിലേക്ക് ഒരു വീട് സ്പോൺസർ ചെയ്ത ശ്രീ ഉണ്ണികൃഷ്ണന് പ്രത്യേക ആദരവ് നൽകുകയുണ്ടായി. സാരഥിയുടെ സ്പോർട്സ് മീറ്റ് “Athleticism 2021″ഇൽ ഫിറ്റ്നസ് ചലഞ്ച് വിഭാഗത്തിൽ ജേതാവായ ശ്രീ. പ്രശാന്ത് കവലങ്ങാടിനു ഉപഹാരം പ്രസിഡന്റ്‌ ശ്രീ. സജീവ് നാരായണൻ നൽകി.

ശ്രീ.അജി.കെ.ആർ, ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീ. T.S.രാജൻ എന്നിവർ  നിയന്ത്രിച്ച പൊതു യോഗ ചടങ്ങിന് ജോയിന്റ് ട്രഷറർ ശ്രീ ദീപു നന്ദിപ്രകാശനം രേഖപ്പെടുത്തി.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More