സാരഥി കുവൈറ്റിൻ്റെ 22 മത് വാർഷികം “സാരഥീയം 2021 ” ആഘോഷിച്ചു.

by Generalsecretary

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശ്രീനാരായണീയ സംഘടനയായ, മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” നവംബർ 26 ന് കോവിഡ് പശ്ചാതലത്തിൽ ഓൺലൈൻ ആയി ആഘോഷിച്ചു.

ലോകത്തിലാദ്യമായി ദൈവദശകം അറബിക് ഭാഷയിൽ ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജ് ഉത്‌ഘാടനം നിർവ്വഹിച്ചു.

കോവിഡ് കാലത്ത് വിവിധ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകരെയും ഹെൽത്ത് വർക്കേഴ്സിനെയും സാരഥി കുവൈറ്റ് ഡോക്ടർ പല്പു അവാർഡ് നൽകി ചടങ്ങിൽ ആദരിക്കുകയുണ്ടായി.

ഡോ: പൽപ്പു നേതൃയോഗ അവാർഡിന്
ശ്രീ.സുരേഷ്.കെ.പി, ഡോ: അമീർ അഹമ്മദ്, ശ്രീ.ബാബുജി ബത്തേരി, ശ്രീ. ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവരും

ഡോ.പൽപ്പു കർമ്മയോഗ അവാർഡിന്
ശ്രീ.അജിത്കുമാർ R, ശ്രീ. ലിയോ ജോസ്, ശ്രീ.അബ്ദുൾ സഗീർ, ശ്രീ.പ്രതാപചന്ദ്രൻ, ശ്രീ.രഘുബാൽ എന്നിവരും, ഡോ.പൽപ്പു ആയുർ യോഗ അവാർഡിന് ശ്രീ. വിജേഷ് വേലായുധൻ, ശ്രീ. മെജിത്, ശ്രീമതി ജിത മനോജ് എന്നിവർ അർഹരായി.

സമഗ്ര സംഭാവനയ്ക്കുള്ള സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് ശ്രീ. CS ബാബുവും, സാരഥീയൻ ഓഫ് ദ ഇയറിന് ശ്രീ.സനൽകുമാർ, ശ്രീ.ഷാജി ശ്രീധരൻ എന്നിവരും, ശ്രീനാരായണഗുരുദേവൻറെ ദർശനങ്ങളും, കൃതികളും പ്രചരിപ്പിക്കുന്നതിനുള്ള ഗുരുപൂർണിമ അവാർഡിന് ശ്രീ.അജയകുമാറും അർഹരായി.

കോവിഡ് വാരിയേഴ്സിനുള്ള പുരസ്കാരങ്ങൾ ശ്രീമതി. ദീപ റെജി, ശ്രീമതി. പ്യാരി ഓമനകുട്ടൻ, ശ്രമതി. റാണി വാസുദേവ്, ശ്രീ.മനുമോഹൻ എന്നിവരും 14 യൂണിറ്റ് കോർഡിനേറ്റർമാരും അർഹരായി. ക്രൈസിസ് ടീമിന് വേണ്ടി ശ്രീ.അജിത് ആനന്ദൻ അവാർഡ് സ്വീകരിച്ചു.

പരിപാടിയിൽ ശിവഗിരി മഠാധിപതി ശ്രീമദ്. സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത മാർ തിയോഡോഷ്യസ്, ശ്രീ.വി.കെ.മുഹമ്മദ്, BEC ജനറൽ മാനേജർ ശ്രീ.മാത്യൂസ് വർഗ്ഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ സംഘടനാ പ്രതിനിധികളായ ശ്രീ.ബൈജു പെരിങ്ങത്തറ (UK), ശ്രീ.പ്രസാദ് ശ്രീധരൻ(UAE), ശ്രീ.ജയദേവ് ഉണ്ണികൃഷ്ണൻ (സിംഗപ്പൂർ), ശ്രീ.സദാശിവൻ സുകുമാരൻ(USA) എന്നിവർ ആശംസാ പ്രസംഗം നടത്തി

കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ശ്രീ.രാജേഷ് കൃഷ്ണൻ്റെ കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും , സാരഥി സ്വപ്ന വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതിൻ്റെ പ്രഖ്യാപനവും, ഇത് കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ നടത്തുകയുണ്ടായി.

കോവിഡിന് മുൻപ് , കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി സാരഥി കലാകാരന്മാർ ഒരുക്കിയ “അവസ്ഥാന്തരം” തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകര്ഷണമായി മാറി.

10th,12th പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ശ്രീശാരദാംബ എക്സലൻസ് അവാർഡ് വിതരണം, മോഹിനിയാട്ടത്തിൽ World Guinness Record നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചശുദ്ധി, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കിയ നൃത്തശില്പം, വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന കലാ പരിപാടികൾ, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് ഡയറക്ടറുമായ ശ്രീ.ഇഷാൻ ദേവ്, പിന്നണി ഗായിക അഖില ആനന്ദ് എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

സാരഥീയം 2021 ന്റെ ഭാഗമായി മനോഹരമായ തയ്യാറാക്കിയ സുവനീർ പ്രകാശനം തദവസരത്തിൽ നടന്നു. സുവനീർ കമ്മിറ്റി കൺവീനർമാരായ ശ്രീ.പ്രമീൾ പ്രഭാകരൻ, ശ്രീ.അശ്വിൻ സി.വി. എന്നിവരിൽ നിന്ന് ആദ്യ പ്രതി ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജ് ഏറ്റുവാങ്ങി

സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷികാഘോഷ ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.ബിജു ഗംഗാധരൻ സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി, , ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് കെ., രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. ബിന്ദുസജീവ്, ഗുരുകുലം പ്രസിഡൻ്റ് കുമാരി അൽക്ക ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേരുകയും, ട്രഷറർ ശ്രീ.രജീഷ് മുല്ലക്കൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More