സാരഥി കുവൈറ്റ് കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു

by Generalsecretary

തങ്ങളുടെ കുറവുകളും കുറ്റങ്ങളും  നോക്കി പിന്നോട്ട് പോകാതെ തനത് കഴിവുകളെ ഉത്തേജിപ്പിച്ച് ജീവിതവിജയം നേടുവാൻ  ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷത്തോടുകൂടി സാരഥി കുവൈറ്റ് കുട്ടികൾക്ക് വേണ്ടി നടത്തിവരാറുള്ള മോട്ടിവേഷണൽ ക്ലാസ് , സാരഥി ട്രസ്റ്റിന്റെ നേതൃത്വത്തിൽ  2021 ഫെബ്രുവരി മാസം 27-)o തീയതി , ശനിയാഴ്ച വൈകിട്ട്  5 മണിക്ക് Zoom online ലൂടെ സംഘടിപ്പിച്ചു

കുവൈറ്റിലെ ബഹു: ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ്‌  പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളെ മോട്ടിവേറ്റ്  ചെയ്ത് സംസാരിക്കുകയും, തുടർന്ന് വിദ്യാഭ്യാസകാലത്ത് നേരിട്ട  വെല്ലുവിളികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ പോലീസ് സർവീസിൽ (IPS) പ്രവേശിക്കുകയും പിന്നീട് CNN-IBN ഉൾപ്പടെ നിരവധി അവാർഡുകളും,  രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ നേടുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം ശ്രീ.പി.വിജയൻ. IPS  “Magic of Thinking Big” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

കുവൈറ്റിൽനിന്ന് കൂടാതെ ഇന്ത്യ,ബഹ്‌റൈൻ, ദുബായ് എന്നി രാജ്യങ്ങളിൽ നിന്നും കൂടി ഏകദേശം 250 ൽ പരം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
SCFE ഡയറക്ടർ റിട്ട്. കേണൽ ശ്രീ എസ് വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ  സാരഥി കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ സജീവ് നാരായണൻ  ശ്രീ.പി.വിജയൻ. IPS  നെ മെമെന്റോ നൽകി ആദരിക്കുകയും, പങ്കെടുത്ത എല്ലാപേർക്കുമുള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
 സാരഥി ട്രസ്റ്റ്‌ ചെയർമാൻ ശ്രീ സുരേഷ് കെ, സാരഥി ജനറൽ സെക്രട്ടറി ശ്രീ ബിജു സി.വി, പ്രോഗ്രാം കൺവീനർ ശ്രീ ബിനു എം കെ,   ട്രസ്റ്റ് സെക്രട്ടറി ശ്രീ വിനോദ് സി എസ്, ട്രസ്റ്റ് വൈസ് ചെയര്മാൻ  ശ്രീ.സജീവ് കുമാർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സജീവ്, സാരഥി വൈസ്. പ്രസിഡന്റ് ശ്രീ.ജയകുമാർN.S, സെക്രട്ടറി നിഖിൽ  ചാമക്കാലയിൽ,   ശ്രീമതി.പൗർണമി സംഗീത്,ട്രസ്റ്റ് ട്രഷറർ ശ്രീ.ലിവിൻ രാമചന്ദ്രൻ, ശ്രീ .അശ്വിൻ സി.വി, ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ മനു മോഹൻ എന്നിവർ നേതൃത്വം നൽകി

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More