പ്രവാസ ജീവിതത്തിലെ പരിമിതമായ സാഹചര്യം കാരണം സ്വന്തം ആരോഗ്യകാര്യങ്ങളിലുള്ള ചെറിയ അശ്രദ്ധ അല്ലെങ്കിൽ നിസ്സാരമായി എടുക്കുന്ന സമീപനം നാളെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു തള്ളിവിട്ടേക്കാം !!
ചെറിയ മുൻകരുതലുകൾ എടുത്താൽ തന്നെ പല ആരോഗ്യപ്രശ്നങ്ങളും സങ്കീർണമാകാതെ തുടക്കത്തിലേ ഇല്ലാതാക്കാൻ കഴിയും. സമയോചിതമായ ഇടപെടലുകൾ കൊണ്ട് നമുക്ക് സ്വജീവനും, മറ്റുള്ളവരുടെ ജീവനും ഒരു പരിധി വരെ രക്ഷിക്കാൻ സാധിക്കും!
കുവൈറ്റിലെ പ്രവാസി സമൂഹത്തിന് ആരോഗ്യ സുരക്ഷയിൽ ഒരോർമപ്പെടുത്തലുമായി സാരഥി കുവൈറ്റ് ഒരുക്കുന്ന Health Awareness Seminar ൽ ജഹറ മിനിസ്ട്രി ഹോസ്പിറ്റലിലെ ഇൻറ്റേർണൽ മെഡിസിൻ വിഭാഗത്തിലെ പ്രശസ്തനായ മലയാളി ഡോക്ടർ Dr. Tashi Luke നിങ്ങളോടു സംസാരിക്കുന്നു .
ജൂൺ നാലാം തിയതി ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ zoom ഓൺലൈൻ പ്ലാറ്റുഫോമിലൂടെ നടക്കുന്ന പരിപാടി നിങ്ങളുടെ ജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളോടുള്ള നിങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
💉നിങ്ങൾക്ക് പെട്ടെന്ന് ഒരു തലവേദന വന്നാൽ എന്ത് ചെയ്യണം ?അത് എന്തിന്റെ ലക്ഷണമായിരിക്കാം !
💉നിങ്ങൾക്ക് പെട്ടെന്ന് നെഞ്ചു വേദന വന്നാൽ എന്ത് ചെയ്യണം? ഏതു തരത്തിലുള്ള നെഞ്ചുവേദനയെ യാണ് പേടിക്കേണ്ടത് !
💉നിങ്ങളുടെ ശരീരത്തിൽ ചെറിയ മുഴകൾ കാണപെട്ടാൽ എന്ത് ചെയ്യണം? അത് ഉപദ്രവകാരിയാണോ ?
💉നിങ്ങളുടെ കൈവിരലുകളിൽ തരിപ്പ് വരുന്നത്, അതുപോലെ ശരീരം ഒരു വശം കുഴഞ്ഞു പോകുന്നതുപോലെ തോന്നിയാൽ, നാവു കുഴഞ്ഞു പോകുന്നത് പോലെ തോന്നിയാൽ എന്തിന്റെ ലക്ഷണമാണ് ? എത്ര സമയത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കണം അത് എന്ത് ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവെച്ചേക്കാം !
💉നിങ്ങൾ ബി പി ഉള്ളവരാണോ ?ഷുഗർ ഉള്ളവരാണോ ?
അതിനു മറ്റ് ആരോഗ്യപ്രശ്നങ്ങൾ ആയിട്ട് ബന്ധമുണ്ടോ ?
തുടങ്ങിയ നമ്മുടെ നിത്യജീവിതത്തിൽ പ്രത്യേകിച്ചു പ്രവാസജീവിതത്തിൽ സംഭവിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം എന്നുള്ളതിനെക്കുറിച്ചു നിങ്ങളുടെ നിരവധി സംശയങ്ങൾ നേരിട്ട് ചോദിക്കാനും സംശയ നിവാരണം നടത്തുന്നത്തിനും ഉള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ മുൻകൂട്ടി അറിയിക്കാൻ ബന്ധപെടുക:
മനു ശശിധരൻ : 97296950
ഹിമ ഷിബു : 98818606
അരുൺ രാജു : 50813797
ORGANIZED BY : S A R A D H I RIGGAI UNIT
സാരഥി കുവൈറ്റ്