ഈശ്വരനു ജനനവും മരണവുമില്ല എന്നു നമുക്കേവർക്കുമറിയാം , എന്നാൽ ദൈവം നരാകൃതിപൂണ്ടു നമ്മുടെ ഇടയിൽ പല കാലങ്ങളിലും അവതാരം ചെയ്തിട്ടുമുണ്ട്, അങ്ങനെ നോക്കുമ്പോൾ ശ്രീ നാരായണ സമൂഹം ഭാഗ്യം സിദ്ധിച്ചവരാണ്, ജഗത് ഗുരുവായി ശ്രീ നാരായണ ഗുരുദേവൻ നമ്മുടെ ഇടയിൽ ജീവിച്ചു തന്റെ അവതാര ലക്ഷ്യം കൈവരിച്ചു 90 വർഷങ്ങൾക്ക് മുൻപ് കന്നി 5 നു മഹാ സമാധി കൈവരിച്ചു ശേഷം പ്രകാശ സ്വരൂപനായി, പരബ്രഹ്മമായി നമുക്ക് നേർവഴി കാട്ടി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. ഋഷിചര്യയിൽ ജീവിതം നയിച്ച ഏതൊരു സന്യാസിയുടെയും സമാധിക്കു ശേഷം 41 ആം ദിവസം നടത്തുന്ന പ്രാർത്ഥനാ പൂർണ്ണമായ ചടങ്ങാണ് യതിപൂജ.
ശ്രീ നാരായണ ഗുരുദേവന്റെ സമാധിയെ തുടർന്ന് യതിപൂജയ്ക്കുള്ള തയാറെടുപ്പുകൾ
ശ്രീ നാരായണ ഗുരുദേവന്റെ സമാധിയെ തുടർന്ന് യതിപൂജയ്ക്കുള്ള തയാറെടുപ്പുകൾ സന്യാസശിഷ്യന്മാർ പൂർത്തിയായ അവസരത്തിൽ അന്നത്തെ എസ്.എൻ.ഡി.പി യോഗം കൗണ്സിൽ ചേർന്നു യതിപൂജ നടത്തുന്നതിനു കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയായിരുന്നു, തുടർന്ന് നാളിതു വരെ യോഗവും ശിവഗിരി മഠവും തമ്മിലുള്ള അഭിപ്രയ വ്യത്യാസങ്ങൾ മൂലം പലർക്കും ആഗ്രഹം ഉണ്ടെങ്കിൽ പോലും യതി പൂജ ചടങ്ങുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇന്ന് യോഗവും മഠവും ഒരു മനസ്സായി ഗുരുപാതയിൽ സഞ്ചരിക്കുമ്പോൾ ഗുരുദേവ മഹാ സമാധിയുടെ നവതി ആചരിക്കുന്ന ഈ അവസരത്തത്തിൽ 90 വർഷമായി മുടങ്ങി കിടന്ന ആ ചടങ്ങുകൾക്ക് പ്രായശ്ചിത്തം ചെയ്തു കൊണ്ട് ഭാരതത്തിലെ പ്രമുഖ മഠങ്ങളിലെ സന്യാസിമാരെ ക്ഷണിച്ചു വരുത്തി 41 ദിവസം നീണ്ടുനിൽക്കുന്ന “ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ” എന്ന ഗുരുദേവ മൂലമന്ത്രത്തിന്റെ അഖണ്ഡനാമ ജപത്തോടെയും , വിവിധ സമ്മേളനങ്ങളോടെയും, സത്സംഗങ്ങളോടെയും വിപുലമായരീതിയിൽ നടക്കുകയാണ്.
ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ്വ അവസരമാണ് ഇതുപോലെ യതിപൂജയിൽ പങ്കെടുക്കാൻ കഴിയുക എന്നത്. ഇതുപോലെ വിപുലവും ബ്രഹ്ത്തുമായ യതിപൂജ ഇനി സംഭിവിക്കുമോ എന്നുപോലും അറിയില്ല. ഏകദേശം 7 കോടി രൂപയാണ് ഇതിന്റെ നടത്തിപ്പിലേക്ക് ആവശ്യമായി വരുന്നത്.
രവാസികളായ നമ്മൾ എല്ലാവർക്കും നേരിട്ട് ശിവഗിരിയിലെത്തി യതിപൂജയിൽ
പ്രവാസികളായ നമ്മൾ എല്ലാവർക്കും നേരിട്ട് ശിവഗിരിയിലെത്തി യതിപൂജയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ യതിപൂജക്കു തുടക്കം കുറിക്കുന്ന 91-) മത് മഹാസമാധി ദിനത്തിൽ സാരഥി കുവൈറ്റ് സെപ്തംബർ 21 വെള്ളിയാഴ്ച *രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ *സാരഥി ഇന്ദ്രപ്രസ്ഥ ഹാളിൽ വെച്ച് നടത്തുന്ന *മഹാസമാധിയുടെ നവതി* ആചരണത്തിൽ നടക്കുന്ന ഗുരുപൂജയിലും സമംപൂർണ്ണ കൃതികളുടെ പ്രാർത്ഥന യിലും, മഹാപ്രസാദം എന്നിവയിൽ താങ്കളും കുടുംബവും പങ്കെടുത്തു ഈ ചടങ്ങുകളിൽ പങ്കാളിയായ എല്ലാവർക്കും ഗുരുദേവ നാമത്തിൽ നന്ദി അറിക്കന്നു .
സ്നേഹപൂർവ്വം,
സാരഥി കുവൈറ്റിനുവേണ്ടി ജനറൽ സെക്രട്ടറി
(അജി കെ ആർ )