“അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം” എന്ന ശ്രീനാരായണഗുരുവിന്റെ തിരുവാക്കുകളെ അന്വർഥമാക്കി പ്രവർത്തിച്ചു പോരുന്ന സാരഥി കുവൈറ്റിന്റെ “അഗതികൾക്കൊരു കൂടാരം ഭവനപദ്ധതി” പ്രകാരം ഒരു വീട് കൂടി പൂർത്തിയായ വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.
സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് അംഗവും ഇടുക്കി സ്വദേശിനിയുമായ ശ്രീമതി. ഉഷ രവീന്ദ്രന് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം അനുവദിച്ചു നൽകുകയും കൂടാതെ സാരഥി വൈസ് പ്രസിഡന്റ് ശ്രീ.ജയകുമാർ NS രണ്ടര ലക്ഷം രൂപ സംഭാവനയായി നല്കുകയുമുണ്ടായി.
പ്രസ്തുത വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് ഞായറാഴ്ച്ച (11.07.2021) 11.10 നും 11.40 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ നടക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സാരഥി കുവൈറ്റിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ശ്രീ.ജയകുമാർ NS, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ് എന്നിവർ പങ്കെടുത്തു.
ശ്രീമതി.ഉഷ രവീന്ദ്രനും കുടുംബത്തിനും മഹാഗുരുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
“അഗതികൾക്കൊരു കൂടാരം ഭവനപദ്ധതിയുടെ “തുടർച്ചയായി സാരഥി അഹമ്മദി യൂണിറ്റ് അംഗമായ ശ്രീ. ശിവരാമന് വേണ്ടിയുള്ള ഭവന നിർമ്മാണത്തിൻറെ പ്രാരംഭ നടപടികൾ തുടങ്ങിയ വിവരവും സസന്തോഷം ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു.