512
“മാതൃരാജ്യത്തിന് ഒരു കൈത്താങ്ങുമായി സാരഥി കുവൈറ്റും “
കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ ലോകമാസകലം വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസ്ഥയിൽ നമ്മുടെ മാതൃരാജ്യവും ഏറ്റവും ദുഃഖകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഓക്സിജൻ്റെ അപര്യാപ്തത സംബന്ധമായ വാർത്തകൾ നമ്മൾ ഏവരും ശ്രവിച്ചതാണ്. കുവൈറ്റ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു കഴിഞ്ഞു.
കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് (ICSG) ആരംഭിച്ച ദുരിതാശ്വാസ പ്രവർത്തനത്തിൽ നിരവധി ഇന്ത്യൻ അസോസിയേഷനുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഇന്ത്യയിലേക്ക് ഓക്സിജൻ ഷിപ്പ്മെൻ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുയും Service To Humanity എന്ന അടിസ്ഥാന തത്വത്തിൽ പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ് മാതൃരാജ്യത്തിനെ സേവനം ചെയ്യുന്നതിൻ്റെ ഭാഗമായി ഈ ഉദ്യമത്തിൽ പങ്കുചേരുകയും ചെയ്തു.
ഇതിൻറെ ഭാഗമായി മെയ് 16 ന്, 8 ISO ടാങ്കുകളും രണ്ട് സെമി ട്രെയിലറുകളും, 1200 ഓക്സിജൻ സിലിണ്ടറുകൾ അടങ്ങുന്ന 210 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ചരക്ക് വഹിക്കുന്ന ഐഎൻഎസ് ഷാർദുൽ (INS Shardul, a ship of the Shardul-class amphibious warfare vessels of the Indian Navy), കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
അതിജീവനത്തിന്റെ പാതയിലൂടെ നമ്മുടെ നാട് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം .