സാരഥി അംഗങ്ങളുടെ ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്നതിന് ഒരു മികച്ച വേദിയൊരുക്കുന്നതിന്റെ ഭാഗമായി സാരഥി പ്രസിഡണ്ട് ശ്രീ. അജി കെ.റിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച (06/12/24) ൽ മംഗഫ് മെമ്മറീസ് ഹാളിൽ “ഫ്യൂച്ചറോളജിയ-25” കിക്കോ ഓഫ് മീറ്റിംഗ് സംഘടിപ്പിച്ചു.
യോഗത്തിൽ മത്സര ഇനങ്ങൾ, നിയമാവലികൾ, പ്രധാന കമ്മിറ്റികൾ, ബജറ്റ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
പ്രോഗ്രാം കൺവീനർ ശ്രീമതി മഞ്ജു സുരേഷ്, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി പ്രീതി പ്രശാന്ത് എന്നിവർ സാരഥി ഉപദേശക സമിതി അംഗം ശ്രീ. സി.എസ്. ബാബുവിന് നൽകികൊണ്ടു “ഫ്യൂച്ചറോളജിയ-25” ൻ്റെ ഫ്ലെയർ ചടങ്ങിൽ പ്രകാശനം ചെയ്തു.
പ്രധാന വിവരങ്ങൾ:
🔸 മത്സര തീയതി: ജനുവരി 31, 2025
🔸 Venue: പിന്നീട് അറിയിക്കുന്നതാണ്.
🔸 Exhibition : Science, Maths, IT എന്നീ Stream കളിൽ 4 Categories ആയി മത്സരങ്ങൾ നടത്തപ്പെടും.
പുതിയ മത്സര ഇനങ്ങൾ:
🔹 Rubik’s Cube (Open to all)
🔹 Quiz (Science & IT)
🔹 Sudoko
🔹 Creative Corner
1. Best out of Waste Material
2. Paper Craft
🔹Short film competition
🔸 Registration: ഗൂഗിൾ ഫോമിന്റെ മുഖാന്തരം നടത്തും.
🔸മത്സരയിനങ്ങളും നിയമാവലിയും രജിസ്ട്രേഷൻ ഫോം സഹിതം അറിയിക്കുന്നതാണ്.
കിക്കോഫ് മീറ്റിങ്ങിൽ പങ്കെടുത്ത സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വനിതാ വേദി ഭാരവാഹികൾ, ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, ഗുരുകുലം, ഗുരുദർശന വേദി, വിവിധ സബ് കമ്മിറ്റികളുടെ അംഗങ്ങൾ, വിവിധ യൂണിറ്റുകളുടെ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർക്കും ഒരിക്കൽ കൂടി നിസ്സീമമായ സ്നേഹവും നന്ദിയും അറിയിക്കുന്നു.
എല്ലാവരുടെയും പിന്തുണയും സഹായ സഹകരണവും “ഫ്യൂച്ചറോളജിയ -25” ന്റെ വിജയത്തിനു വേണ്ടി വിനീതമായി അഭ്യർത്ഥിക്കുന്നു🙏.
മഞ്ജു സുരേഷ്
ജനറൽ കൺവീനർ
Futurologia-2025
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്