Financial Independence Webinar

"ധനം വിദ്യ ആകും, വിദ്യ സേവനമാകും"

by Generalsecretary

ഗുരുവരുൾ:
“ധനം വിദ്യ ആകും, വിദ്യ സേവനമാകും”

— ശ്രീനാരായണ ഗുരുദേവൻ

“ധനം” — മാനവജീവിതത്തിലെ അനിവാര്യ ഘടകമാണ്. അതിന്റെ ശരിയായ നിക്ഷേപവും സംരക്ഷണ മാർഗങ്ങളും ജീവിതത്തെ സ്ഥിരതയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നു. ഓരോ സാരഥിയനിലെയും സാമ്പത്തിക ബോധവൽക്കരണത്തിനും സ്വാതന്ത്ര്യത്തിനും ഈ സന്ദേശം അനിവാര്യമായി എത്തേണ്ടതാണ് — ഇതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകത.

ഈ പശ്ചാത്തലത്തിൽ, ഹസ്സാവി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ,
“ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്” എന്ന പേരിൽ
ശ്രീ ആരോൺ വർഗീസ് (സെബി രജിസ്റ്റർഡ് ഫിനാൻഷ്യൽ അനലിസ്റ്റ്, ന്യൂറൽ ബാൻ ഇൻവെസ്റ്റ്മെന്റ്സ്)
നയിക്കുന്ന ഒരു ഓൺലൈൻ വെബിനാർ
ജൂൺ 9, വൈകിട്ട് 7:00 മുതൽ
സംഘടിപ്പിക്കുന്നതായി വിനയപൂർവ്വം അറിയിക്കുന്നു.

📍Zoom meeting Link👇
https://us02web.zoom.us/j/85978078664?pwd=zZsFhFwwAeRzDpAQvhonHS22A3mGZw.1

Meeting ID: 859 7807 8664
Passcode: 552526

Topic: Financial Independence Webinar
Time: Jun 9, 2025 07:00 PM Kuwait

വെബിനാറിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ:👇
1. ഭാവിയെ അഭിമുഖീകരിക്കുവാൻ ആവശ്യമായ നിക്ഷേപങ്ങളുടെ പ്രാധാന്യം.

2. വിവിധ നിക്ഷേപ ഉൽപ്പന്നങ്ങളുടെ അവലോകനം.

3. ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് പരിരക്ഷകൾ.

4. സാമ്പത്തിക സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്ന ജീവിതശൈലി.

5. സാമ്പത്തിക സുരക്ഷയിലൂടെ ആരോഗ്യവും സന്തോഷവുമുള്ള ജീവിതം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!

നന്ദിയോടെ🙏,
ഹസ്സാവി നോർത്ത് യൂണിറ്റ് കമ്മിറ്റി

ആശംസകളോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More