സാരഥി കുവൈറ്റ് വനിതാവേദി കേന്ദ്ര കമ്മിറ്റി ” Good Parenting ” എന്ന വിഷയത്തിൽ ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നു. ശ്രീമതി C . N. രാധാദേവി, നയിക്കുന്ന പ്രസ്തുത പ്രഭാഷണം, കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ ഇന്ന് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം കണ്ടെത്താൻ സഹായിക്കും എന്നു കരുതുന്നു .
August 12 നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ നടക്കുന്ന ഈ പരിപാടിയുടെ കൂടെ ഇന്ത്യയുടെ 75-)മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സാരഥി കുടുംബാംഗങ്ങൾക്കായി ദേശഭക്തി ഗാനാലാപന മത്സരവും നടത്തുന്നുണ്ട് . നിയമാവലി ചുവടെ ചേർക്കുന്നു.
ദേശഭക്തി ഗാനാലാപന നിയമാവലി
- ഒരു യൂണിറ്റിൽ നിന്നും ഒരു ടീമിന് മാത്രമേ പങ്കെടുക്കാൻ സാധിക്കു.
- ഒരു ടീമിൽ കുറഞ്ഞത് 5 പേരും പരമാവധി 10 പേരും ഉണ്ടായിരിക്കേണ്ടതാണ്, അതിൽ 3 പേര് ഉറപ്പായും 18 വയസ്സിനു മുകളിൽ ഉള്ളവരായിരിക്കണം.
- ദേശഭക്തി ഗാനം മനഃപാഠമായിരിക്കണം.
- മലയാളം / ഹിന്ദി ഭാഷയിൽ ആയിരിക്കണം ഗാനങ്ങൾ.
- ഒരു ടീമിന് അനുവദിക്കുന്ന പരമാവധി സമയം 5 minute ആയിരിക്കും.
- വിധി നിർണയം ശ്രുതി , താളം, ഭാവം, അക്ഷര സ്ഫുടത ഒരേ ഈണത്തിൽ ഒരുമിച്ചു പാടുവാനുള്ള കഴിവ് എന്നിവയെ അടിസ്ഥാന പ്പെടുത്തി ആയിരിക്കും.
- പക്കമേളം, വേഷഭൂഷാദികൾ എന്നീവ വിധി നിർണയത്തിന് പ്രത്യേക പരിഗണന നൽകില്ല.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും .
- മത്സരത്തിൽ പങ്കെടുക്കുന്നവർ July 15 നുള്ളിൽ പേരുകൾ register ചെയ്യേണ്ടതാണ്.
- വീഡിയോ upload ചെയ്യേണ്ടേത് July 25 നും 31 നും ഇടക്കാണ്.
സാരഥി കേന്ദ്ര വനിതാവേദിയ്ക്ക് വേണ്ടി,
പ്രീത സതീഷ് – ചെയർപേഴ്സൺ 97521399
ബിന്ദു സജീവ് – വൈസ് ചെയർപേഴ്സൺ 99329919
മഞ്ജു സുരേഷ് – സെക്രട്ടറി 66967739