saradhi
തങ്ങളുടെ കുറവുകളും കുറ്റങ്ങളും നോക്കി പിന്നോട്ട് പോകാതെ തനത് കഴിവുകളെ ഉത്തേജിപ്പിച്ച് ജീവിതവിജയം നേടുവാൻ ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷത്തോടുകൂടി സാരഥി കുവൈറ്റ് കുട്ടികൾക്ക് വേണ്ടി നടത്തിവരാറുള്ള മോട്ടിവേഷണൽ ക്ലാസ് , സാരഥി ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2021 ഫെബ്രുവരി മാസം 27-)o തീയതി , ശനിയാഴ്ച വൈകിട്ട് 5 മണിക്ക് Zoom online ലൂടെ സംഘടിപ്പിച്ചു
കുവൈറ്റിലെ ബഹു: ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളെ മോട്ടിവേറ്റ് ചെയ്ത് സംസാരിക്കുകയും, തുടർന്ന് വിദ്യാഭ്യാസകാലത്ത് നേരിട്ട വെല്ലുവിളികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ പോലീസ് സർവീസിൽ (IPS) പ്രവേശിക്കുകയും പിന്നീട് CNN-IBN ഉൾപ്പടെ നിരവധി അവാർഡുകളും, രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ നേടുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം ശ്രീ.പി.വിജയൻ. IPS “Magic of Thinking Big” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
ആദായനികുതിയും നിക്ഷേപങ്ങളും ആശയക്കുഴപ്പത്തിലാക്കുന്നുവെങ്കിൽ സാരഥി കുവൈറ്റ് ഫഹാഹീൽ യുണിറ്റ് നേതൃത്വത്തിൽ ഇൻകം ടാക്സ് അവയർനസ് സെക്ഷൻ സംഘടിപ്പിക്കുന്നു.
ക്യാപ്ചർ കൺസൾട്ട്ന്റ് ഡയറക്ടർ ശ്രീ. ശ്രീജിത്ത് ഓൺലൈൻ ഫ്ലാറ്റ്ഫോമിലുടെ 25 ഫെബ്രുവരി 2021, Thursday വൈകിട്ട് 5: 30 PM മുതൽ 6:30 PM* വരെ ആദായ നികുതി യെ പറ്റി വിശദീകരിക്കുന്നു.
Join Zoom Meeting
https://saradhikuwait.zoom.us/j/81895074842?pwd=UUhCMjdMc0xnZDdwUW1qZDF5RFByQT09
Meeting ID: 818 9507 4842
Passcode: 1234
സാരഥി കുവൈറ്റ്
സാരഥി കുവൈറ്റ് “നിറക്കൂട്ട് 2021” ചിത്രരചന & പെയിന്റിങ് മത്സരം സംഘടിപ്പിച്ചു
സാരഥി കുവൈറ്റ് “നിറക്കൂട്ട് 2021” ചിത്രരചന & പെയിന്റിങ് മത്സരം സംഘടിപ്പിച്ചു.
അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി സാരഥി സെൻട്രൽ കമ്മറ്റിയും സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ കളർ പെയിന്റിംഗ്, പെൻസിൽ ഡ്രായിങ്ങ് എന്നീ മത്സര ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. സാരഥി കുവൈറ്റിന്റെ 14 പ്രാദേശിക സമിതികളിൽനിന്നുമുള്ള അംഗങ്ങളും, കുട്ടികളും കുവൈറ്റിൽ നിന്നും, നാട്ടിൽ നിന്നുമായി മത്സരത്തിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂർണമായും ഓൺലൈൻ ആയി സംഘടിപ്പിച്ച നിറക്കൂട്ട് മത്സരത്തിൽ പ്രായപരിധി കണക്കാക്കിയുള്ള അഞ്ച് വിഭാഗങ്ങളിൽ നിന്നുമായി 250മത്സരാർത്ഥികൾ പങ്കെടുത്തു..
ദൈവദശകാലപനത്തോടെ തുടങ്ങിയ നിറക്കൂട്ട് 2021 ൽ എട്ട് വിഭാഗങ്ങളിലെ മത്സരങ്ങൾ സാരഥിയുടെ വിവിധ നേതാക്കൾ ഒരേ സമയം നിർവ്വഹിച്ചു. പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി.ട്രഷറർ ശ്രീ. രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്,രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്, അഡ്വൈസറി അംഗങ്ങളായ ശ്രീ.സുരേഷ്.കെ.പി, ശ്രീ.സി.എസ് ബാബു എന്നിവർ യഥാക്രമം ഉദ്ഘാടനംനിർവ്വഹിച്ചു. ജനറൽ കൺവീനർ ശ്രീമതി.ജിനി ജയൻ സ്വാഗതം ആശംസിച്ചു.
വൈസ്.പ്രസിഡന്റ് ശ്രീ.ജയകുമാർ എൻ.എസ്, യൂണിറ്റ് കൺവീനർ ശ്രീ.സനൽ കുമാർ, വനിതാവേദി കൺവീനർ ശ്രീമതി.റീനബിജൂ, സെക്രട്ടറി.രതീഷ്, ട്രഷറർ ശ്രീ.രാജേഷ്, ജുവാന രാജേഷ്,മുബീന സിജു,ഹിദാ സുഹാസ്, രാജേഷ് കുമാർ,മണികണ്ഠൻ, സിബി, അജി കുട്ടപ്പൻ, ദീപു, സജു.സി.വി, വിജയൻ, അശ്വിൻ,ദിനു കമൽ, കണ്ണൻ, മണികണ്ഠൻ എന്നിവർ മത്സരങ്ങളെ ഏകോപിപ്പിച്ചു.
സാരഥി കുവൈറ്റ് കുട്ടികൾക്ക് വേണ്ടി മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിക്കുന്നു
തങ്ങളുടെ കുറവുകളും കുറ്റങ്ങളും നോക്കി പിന്നോട്ട് പോകാതെ തനത് കഴിവുകളെ ഉത്തേജിപ്പിച്ച് ജീവിതവിജയം നേടുവാൻ ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സാരഥി കുവൈറ്റ് കുട്ടികൾക്ക് വേണ്ടി നടത്തിവരാറുള്ള മോട്ടിവേഷണൽ ക്ലാസ് , സാരഥി ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2021 ഫെബ്രുവരി മാസം 27-)o തീയതി , ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സംഘടിപ്പിക്കുന്നു.
കുവൈറ്റിലെ ബഹു: ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ് പരിപാടി ഉത്ഘാടനം ചെയ്ത് കുട്ടികൾകളെ Motivate ചെയ്ത് സംസാരിക്കുകയും, തുടർന്ന് വിദ്യാഭ്യാസകാലത്ത് നേരിട്ട വെല്ലുവിളികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ പോലീസ് സർവീസിൽ (IPS) പ്രവേശിക്കുകയും പിന്നീട് രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ നേടുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം ശ്രീ.പി.വിജയൻ. IPS കുട്ടികളുമായി സംവദിക്കുന്നു.
പ്രസ്തുത പരിപാടി ഏവരും കൃത്യമായി പങ്കെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.
ഇതിലേക്കായുള്ള രജിസ്ട്രേഷനുവേണ്ടി താഴെകാണുന്ന link സന്ദർശിക്കുക 👇
സാരഥി കുവൈറ്റ്
സാരഥി കുവൈറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ “ലീഡേഴ്സ് മീറ്റ്” സംഘടിപ്പിച്ചു
സാരഥി കുവൈറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ “ലീഡേഴ്സ് മീറ്റ്” സംഘടിപ്പിച്ചു
ചരിത്രബോധവും, ആത്മാര്‍ത്ഥതയും, അച്ചടക്കവുമുള്ള ഒരു നേതൃനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട ലീഡേഴ്സ് മീറ്റ് 2021 ല്‍ സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു .സി.വിസ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് സാരഥി രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത് ഉത്ഘാടനം ചെയ്തു.
സാരഥി കുവൈറ്റിന്റെ രണ്ട് പതിറ്റാണ്ട്കാലത്തെ പ്രവർത്തനങ്ങളെയും, നേതാക്കളെയും കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശനം GLORIOUS PAST OF SARADHI അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി.
Be A Great Leader എന്ന വിഷയത്തിൽ പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കാൻ ശ്രീ. P.T.മന്മഥൻ (SNDP Yogam Councellor) നടത്തിയ പ്രഭാഷണം, സാരഥിയുടെ ഭരണഘടന, പ്രവർത്തന രീതി തുടങ്ങി സംഘടനാപരമായ വിവിധ വിഷയങ്ങളിൽ Saradhi- Its Uniquness എന്ന പേരിൽ സാരഥി ലീഗൽ അഡ്വൈസർ കൂടിയായ അഡ്വ:രാജേഷ് സാഗർ നടത്തിയ ബോധവത്കരണം, പുതിയ സാഹചര്യത്തിൽ സാരഥി എന്ന മഹാ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ വേണ്ട നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും ചർച്ച ചെയ്ത Saradhi My Dream എന്നീ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ലീഡേഴ്സ് മീറ്റ് അരങ്ങേറിയത്.
സാരഥി ഗുരുദര്ശനവേദി ചതയ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി രൂപം കൊടുത്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ചടങ്ങിൽ ശ്രീ.അജയകുമാർ.ജെ ഉദ്ഘാടനം ചെയ്തു. ഗുരുദര്ശനവേദി ചീഫ് കോർഡിനേറ്റർ ശ്രീ.വിനീഷ് വിശ്വം ആപ്ലിക്കേഷനെ കുറിച്ച് വിശദീകരിച്ചു.
സാരഥിട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ കോർഡിനേറ്റ് ചെയ്ത ലീഡേഴ്സ് മീറ്റിൽ സാരഥിയുടെയും, സാരഥി ട്രസ്റ്റിന്റെയും മുന്‍കാല ഭാരവാഹികൾ ഉപദേശകസമിതി അംഗങ്ങള്‍, നിലവിലെ കേന്ദ്ര ഭരണസമിതി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികൾ , വനിതാവേദി ഭാരവാഹികൾ എന്നിവരുടെ നിറ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി.
സാരഥി വനിതാവേദി വൈസ് ചെയർപേഴ്സൺ ശ്രീമതി.മഞ്ജു സുരേഷ് , ട്രസ്റ്റ് സെക്രട്ടറി ശ്രീ.വിനോദ് ചീപ്പാറയിൽ, SCFE ചെയർമാൻ അഡ്വ: അരവിന്ദാക്ഷൻ, ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ.മനു മോഹൻ എന്നിവർ ആശംസകളർപ്പിച്ചു.
സാരഥി ട്രഷറർ ശ്രീ.രജീഷ് മുല്ലയ്ക്കൽ കൃതജ്ഞത രേഖപ്പെടുത്തുകയും, ട്രസ്റ്റ് ജോ.സെക്രട്ടറി ശ്രീ.ബിനുമോൻ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, സാരഥി വൈസ് പ്രസിഡന്റ് ശ്രീ.ജയകുമാർഎൻ.എസ്, സെക്രട്ടറി ശ്രീ.നിഖിൽചാമക്കാലയിൽ , ജോ:ട്രഷറർ ശ്രീ.ദീപു , ജോ.സെക്രട്ടറിമാരായ ശ്രീ.സബീഷ്, ശ്രീ.അരുൺ, ശ്രീ.രമേശ് ചന്ദ്രൻ എന്നിവർ ലീഡേഴ്സ്മീറ്റ് കോർഡിനേറ്റ് ചെയ്യുകയും ചെയ്തു..
ആലപ്പുഴ ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2nd റണ്ണർ അപ്പ് കരസ്ഥമാക്കി SCFE.
ആലപ്പുഴ ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2nd റണ്ണർ അപ്പ് കരസ്ഥമാക്കി മികച്ച പ്രകടനവുമായി SCFE.
കേരളാ സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്ത്വത്തിൽ ഫെബ്രുവരി 6, 7 തീയതികളിൽ നടത്തിയ ആലപ്പുഴ ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ, സാരഥി കുവൈറ്റിന്റെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനമായ SCFE ( സാരഥി സെന്റർ ഫോർ എക്സലൻസ് ) ചരിത്ര വിജയം നേടി ഓവർ ഓൾ ചാമ്പ്യൻഷിപ്പിൽ 2nd റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. ചേർത്തല SN കോളേജ് ഗ്രൗണ്ടിൽ വച്ചു നടത്തിയ മത്സരങ്ങളിൽ SCFE യുടെ ചുണക്കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
SCFE യുടെ ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ശ്രീ കെ കെ പ്രതാപനും പരിശീലകൻ ശ്രീ ബ്രിജിത്തും ചേർന്ന് പരിശീലനം നൽകുന്ന കുട്ടികളുടെ വിജയത്തിൽ അനുമോദിച്ചു കൊണ്ട് ഫെബ്രുവരി 8 ന് ചേർത്തല കോർട്ട് ജംങ്ഷനിലുള്ള SCFE അക്കാഡമിക് വിംഗിൽ വച്ച് നടത്തിയ ആഘോഷ പരിപാടിയിൽ വ്യക്തിഗത മെഡലുകൾ വാങ്ങിയ വിദ്യാർത്ഥികളെയും ടീമിനെയും അദ്ധ്യാപകരെയും അനുമോദിച്ചുകൊണ്ട് SCFE ചെയർമാൻ അഡ്വ അരവിന്ദാക്ഷനും SCFE ഡയറക്ടർ കേണൽ വിജയനും സംസാരിച്ചു.
“സാരഥി കുവൈറ്റ് ലീഡേഴ്സ് മീറ്റ് 2021 സംഘടിപ്പിക്കുന്നു”
ചരിത്രബോധവും, ആത്മാര്‍ത്ഥതയും, അച്ചടക്കവുമുള്ള ഒരു നേതൃനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാരഥി കുവൈറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ “LEADERS MEET 2021” സംഘടിപ്പിക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിക്കപ്പെടുന്ന ലീഡേഴ്സ് മീറ്റിൽ
GLORIOUS PAST OF SARADHI :
സാരഥി കുവൈറ്റിന്റെ രണ്ട് പതിറ്റാണ്ട്കാലത്തെ പ്രവർത്തനങ്ങളെയും, നേതാക്കളെയും കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശനം
Be A Great Leader എന്ന വിഷയത്തിൽ പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കാൻ ശ്രീ.P.T.മന്മഥൻ (SNDP Yogam Councellor) നടത്തുന്ന പ്രഭാഷണം
Saradhi- Its Uniqueness : സാരഥിയുടെ ഭരണഘടന, പ്രവർത്തന രീതി തുടങ്ങി സംഘടനാപരമായ വിവിധ വിഷയങ്ങളിൽ ബോധവത്കരണം
Saradhi My Dream – പുതിയ സാഹചര്യത്തിൽ സാരഥി എന്ന മഹാ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ വേണ്ട നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും യൂണിറ്റ് അടിസ്ഥാനത്തിൽ അവതരിപ്പിക്കാനും , ചർച്ച ചെയ്യാനുമുള്ള അവസരം
സാരഥി കുവൈറ്റിൻറെ കേന്ദ്രഭരണസമിതി അംഗങ്ങൾ, ട്രസ്റ്റ് ഭാരവാഹികൾ, അഡ്വൈസറി ബോർഡ്, എക്സിക്യുട്ടീവ് മെമ്പേഴ്സ്, 14 യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, വനിതാവേദി, ഗുരുദർശനവേദി, ഗുരുകുലം, ഹെൽത്ത് ക്ലബ് കോർഡിനേറ്റർസ്മാർ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും നേതാക്കന്മാരെ ഉൾകൊള്ളിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റിൽ എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു..
സാരഥി കുവൈറ്റ്
സാരഥി കുവൈറ്റ് ചിത്രരചന & പെയിന്റിങ് മത്സരം “നിറക്കൂട്ട് 2021” ഫെബ്രുവരി 19 ന് സംഘടിപ്പിക്കുന്നു.
സാരഥി കുവൈറ്റ് അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് നേതൃത്വം നൽകി സംഘടിപ്പിക്കുന്ന “നിറക്കൂട്ട് 2021” ചിത്രരചന & പെയിന്റിങ് മത്സരം അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി മുൻ വർഷങ്ങളിൽനിന്ന് വിഭിന്നമായി സർഗ്ഗസംഗമത്തിൽ ഉൾപ്പെടുത്താതെ പ്രേത്യക മത്സരമായി 2021 ഫെബ്രുവരി 19 വെള്ളിയാഴ്ച സംഘടിപ്പിക്കുകയാണ്.
നിറക്കൂട്ട് 2021 ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് 25.01.2021 മുതൽ തുടങ്ങുകയാണ്. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി 14 .02.2021 ആണ്
➡️ Google Registration Link :👇👇
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9990 3084 / 97832767 / 69656617